1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുവതി തീവണ്ടി ടോയ്‌ലറ്റില്‍ പ്രസവിച്ചു, കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
യുവതി തീവണ്ടി ടോയ്‌ലറ്റില്‍ പ്രസവിച്ചു, കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
തീവണ്ടിയിലെ ടോയ്‌ലറ്റിനുള്ളില്‍ യുവതി പ്രസവിച്ച കുഞ്ഞ് പാളത്തില്‍ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുപത്തി രണ്ടുകാരിയായ മനുവിന്റെ കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഭര്‍ത്താവിനും അമ്മക്കുമൊപ്പം തീവണ്ടിയില്‍ സൂറത്ഗാര്‍ഹില്‍ നിന്നും ഹനുമാന്‍ ഗാര്‍ഹിലേക്ക് പോകുകയായിരുന്നു മനു. പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടോയ്‌ലറ്റിലേക്ക് പോയ മനു അവിടെ വച്ച് പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ബോധരഹിതയായി. കുഞ്ഞ് വഴുതി …
സ്വവര്‍ഗാനുരാഗിയായ ബംഗ്ലാദേശി യുവതി മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി
സ്വവര്‍ഗാനുരാഗിയായ ബംഗ്ലാദേശി യുവതി മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി
കാമുകിയുടെ നിര്‍ദ്ദേശപ്രകാരം സ്വവര്‍ഗാനുരാഗിയായ ബംഗ്ലാദേശി യുവതി എട്ടു വയസുള്ള സ്വന്തം മകളെ കൊലപ്പെടുത്തി. ബ്രിട്ടനിലെ എസ്സെക്‌സിലുള്ള ഇന്‍ഫോര്‍ഡില്‍ താമസിക്കുന്ന പോളി ചൗധരി എന്ന മുപ്പത്തഞ്ചുകാരിയാണ് സ്വന്തം ക്രൂരത കൊണ്ട് രാജ്യത്തെയാകെ ഞെട്ടിച്ചത്. 2013 മാര്‍ച്ചിലാണ് പോളി കൊല നടത്തിയത്. അയല്‍വാസിയും കാമുകിയുമായ കിക്കി മദറിന്റെ നിര്‍ദ്ദേശപ്രകാരം ക്രൂരമായി പീഡിപ്പിചാണ് പോളി മകളെ വധിച്ചത്. ഭര്‍ത്താവ് അഫ്‌സര്‍ …
ഭാഗ്യം ഇല്ലാത്തവരാണോ? ശവപ്പെട്ടിയില്‍ കിടന്നാല്‍ മതി
ഭാഗ്യം ഇല്ലാത്തവരാണോ? ശവപ്പെട്ടിയില്‍ കിടന്നാല്‍ മതി
കുടുംബത്തില്‍ നിന്ന് ദൗര്‍ഭാഗ്യങ്ങള്‍ ഇല്ലാതാക്കാന്‍ ഇതാ ഒരു തായ് രീതി. ശവപ്പെട്ടയില്‍ കിടന്നാല്‍ മതി. തായ്‌ലന്റിലാണ് ഈ ആചാരം നിലവിലുള്ളത്. തായ് ബുദ്ധ മതത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടന്നു വരുന്നത്. ഇണകളായാണ് വിശ്വാസികള്‍ ഇതില്‍ പങ്കെടുക്കുക. ബുദ്ധമത സന്യാസിമാരാണ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക. നല്ല വസ്ത്രങ്ങളിഞ്ഞ്, നെഞ്ചത്ത് പൂക്കള്‍ കൊണ്ടുള്ള ബൊക്കെയും വച്ചാണ് പിങ്ക് …
യൂറോപ്പിലെ കൊട്ടാരങ്ങളില്‍ വാഴാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാന്‍
യൂറോപ്പിലെ കൊട്ടാരങ്ങളില്‍ വാഴാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാന്‍
യൂറോപ്യന്‍ കൊട്ടാരങ്ങളില്‍ താമസിക്കാന്‍ ഇന്ത്യന്‍ പുതു കോടീശ്വരന്മാരുടെ തിരക്കാണിപ്പോള്‍. സാമ്പത്തിക മാന്ദ്യമാണ് ദുരിതത്തിലായ യൂറോപ്പിലെ പ്രഭു കുടുംബങ്ങളെ തങ്ങളുടെ മനോഹര സൗധങ്ങള്‍ കിട്ടിയ വിലക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഇറ്റലിയിലാണ് പഴയ പ്രഭു കുടുംബങ്ങളുടെ കൊട്ടാരങ്ങളും ചുളുവിലക്ക് വില്‍പ്പനക്കുള്ളത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും കൊട്ടാരങ്ങള്‍ വില്‍ക്കാനുണ്ട്. ഇവയില്‍ കോട്ടകള്‍ പോലുള്ള വീടുകള്‍ മുതല്‍ മുന്തിരിത്തോപ്പുകളിലെ ആഡംബര വസതികള്‍ …
ലോണ്‍ അടക്കുന്നതു കൊണ്ട് ഭാര്യക്ക് ഭര്‍ത്താവിനെ വീടിനു പുറത്താക്കാന്‍ അധികാരമില്ല, കോടതി
ലോണ്‍ അടക്കുന്നതു കൊണ്ട് ഭാര്യക്ക് ഭര്‍ത്താവിനെ വീടിനു പുറത്താക്കാന്‍ അധികാരമില്ല, കോടതി
ഭാര്യ ലോണ്‍ അടക്കുന്നു എന്ന കാരണം കൊണ്ട് ഭര്‍ത്താവിനെ വീട്ടില്‍ നിന്നിറക്കി വിടാന്‍ കഴിയില്ലെന്ന് കോടതി. മുംബൈയിലെ കുടുംബ കോടതിയാണ് ഒരു ഡിവോര്‍സ് കേസില്‍ വാദം കേള്‍ക്കെ ഈ നിരീക്ഷണം നടത്തിയത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ലോണിന്റെ മാസ തവണകള്‍ തിരിച്ചടക്കുന്നത് താനായതിനാല്‍ ഇപ്പോള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ …
ബര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ജാഫര്‍ പനാഹിക്ക് ഗോള്‍ഡന്‍ ബിയര്‍
ബര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ജാഫര്‍ പനാഹിക്ക് ഗോള്‍ഡന്‍ ബിയര്‍
ബര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിക്ക് പരമോന്നത ബഹുമതിയായ ഗോള്‍ഡന്‍ ബിയര്‍. ടാക്‌സി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച സംവിധാനത്തിനുള്ള സില്‍വര്‍ ബിയര്‍ പുരസ്‌കാരം റോമേനിയന്‍ സംവിധായകന്‍ റാഡു ജൂഡും പോളിഷ് സംവിധായിക മല്‍ഗോര്‍സറ്റാ സുമോവ്‌സ്‌കയും പങ്കുവച്ചു. സംവിധായകന്‍ തന്നെ ഒരു ടാക്‌സി ഡ്രൈവറായി മാറി ടെഹ്‌റാന്‍ തെരുവിലൂടെ കാറോടിക്കുകയാണ് ടാക്‌സിയില്‍. പനാഹി …
ഇന്ധനം അമിതമായി കത്തി, എയര്‍ ഇന്ത്യ വിമാനം നിലത്തിറക്കി
ഇന്ധനം അമിതമായി കത്തി, എയര്‍ ഇന്ത്യ വിമാനം നിലത്തിറക്കി
ഇന്ധനം അമിതമായി കത്തിയതിനാല്‍ യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന വിമാനമാണ് തിരിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയത്. 184 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മൂന്നു മണിക്കൂര്‍ പറന്നതിന് ശേഷമാണ് ഇന്ധനം അതിവേഗം കുറയുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു പറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാന …
വിവാഹം കഴിഞ്ഞ് ഭാര്യയോട് പണം ആവശ്യപ്പെടുന്നതും സ്ത്രീധനം, സുപ്രീംകോടതി
വിവാഹം കഴിഞ്ഞ് ഭാര്യയോട് പണം ആവശ്യപ്പെടുന്നതും സ്ത്രീധനം, സുപ്രീംകോടതി
വിവാഹം കഴിച്ചതിനു ശേഷം ഭാര്യയോട് പണം ആവശ്യപ്പെടുന്നത് സ്ത്രീധനമായി കണക്കാക്കുമെന്ന് സുപ്രീംകോടതി. 1997 ല്‍ ഭാര്യം വിഷം കൊടുത്തതിനു ശേഷം കത്തിച്ച കേസില്‍ ഉത്തരാഖണ്ഡ് സ്വദേശി ഭീം സിംഗിന് ജീവപര്യന്തം ശിക്ഷ വിധിച്ചത് ശരിവക്കവെ ആണ് പരമോന്നത നീതി പീഠം ഈ നിരീക്ഷണം നടത്തിയത്. വിവാഹത്തിനു മുമ്പ് ചോദിക്കാതെ വിവാഹ ശേഷം ഭാര്യയോട് പണം ആവശ്യപ്പെടുന്നത് …
സംവിധായകന്‍ ആഷിക് അബുവിന്റെ കോഫി ഷോപ്പില്‍ റെയ്ഡ്
സംവിധായകന്‍ ആഷിക് അബുവിന്റെ കോഫി ഷോപ്പില്‍ റെയ്ഡ്
സംവിധായകന്‍ ആഷിക് അബുവിന്റെ കൊച്ചിയിലുള്ള കഫെ പപ്പായ കോഫി ഷോപ്പില്‍ പോലീസ് റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. കൊച്ചിയില്‍ വാലന്റൈന്‍സ് പാര്‍ട്ടികള്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു റെയ്‌ഡെന്നാണ് വാര്‍ത്ത. പാലാരിവട്ടത്താണ് കഫെ പപ്പായ കോഫീ ഷോപ്പ്. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിലും ഫ്‌ലാറ്റുകളിലും റെയ്ഡ് തുടരുകയാണ്. സമീപകാലത്തെ മയക്കുമരുന്നു വേട്ടയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ …
ആപ്പിളിന്റെ രഹസ്യ പരീക്ഷണ ശാലയില്‍ ആപ്പിള്‍ കാര്‍ ഒരുങ്ങുന്നു
ആപ്പിളിന്റെ രഹസ്യ പരീക്ഷണ ശാലയില്‍ ആപ്പിള്‍ കാര്‍ ഒരുങ്ങുന്നു
ആപ്പിള്‍ തങ്ങളുടെ രഹസ്യ പരീക്ഷണ ശാലയില്‍ ഒരു ഇലക്ട്രിക് കാര്‍ ഉണ്ടാക്കുന്നതായി വാര്‍ത്ത. വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ആപ്പിള്‍ ബ്രാന്‍ഡ് നാമത്തില്‍ ഇലക്ട്രിക് കാര്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മിനിവാന്‍ പോലുള്ള വാഹനമാണ് തയ്യാറാകുന്നത്. എന്നാല്‍ പരീക്ഷണങ്ങള്‍ നടക്കുന്നെങ്കിലും ആപ്പിള്‍ മേധാവികളില്‍ നിന്ന് ഒരു കാര്‍ പുറത്തിറക്കുന്നതിനെ പറ്റി അറിയിപ്പൊന്നും തന്നെ വന്നിട്ടില്ല. സിലിക്കണ്‍ …