മനാലിയിലെ അഞ്ജലി മഹാദേവ ക്ഷേത്രത്തിലാണ് എല്ലാ വർഷവും മഞ്ഞിൽ രൂപം കൊള്ളുന്ന ശിവലിംഗമുള്ളത്. കനത്ത മഞ്ഞു വീഴ്ചയും പ്രതികൂല കാലാവസ്ഥയും വകവക്കാതെ വിശ്വാസികളുടെ ഒഴുക്കാണ് ക്ഷേത്രത്തിലേക്ക്. താപനില പൂജ്യത്തിനും താഴെ പോകുന്ന എല്ലാ തണുപ്പുകാലങ്ങളിലും മഞ്ഞിൽ ശിവലിംഗം പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തവണത്തെ ശിവലിംഗത്തിന് പത്ത് അടിയിലേറെ ഉയരമുണ്ട്. ഡിസംബറിൽ തണുപ്പികാലത്തിന്റെ വരവോടെ രൂപം കൊള്ളുന്ന ശിവലിംഗം ഫെബ്രുവരി …
ദിനംപ്രതി കൂടിക്കൊണ്ടിരുന്ന തന്റെ ഇന്റർനെറ്റ് ഭ്രാന്തിൽനിന്ന് രക്ഷപ്പെടാൻ പത്തൊമ്പതുകാരനായ വാങ് കണ്ടുപിടിച്ച വഴി അല്പം കടന്ന കയ്യായിപ്പോയി. ചൈനയിലെ നാങ്ടീങ് പട്ടണത്തിലെ വിദ്യാർഥിയായ വാങ് സ്വന്തം കൈപ്പത്തി മുറിച്ചാണ് ഇന്റർനെറ്റ് അടിമത്തിൽനിന്ന് രക്ഷ നേടിയത്. താൻ ആശുപത്രിവരെ പോകുകയാണെന്നും വൈകിട്ട് തിരിച്ചുവരുമെന്നും അമ്മക്ക് കത്തെഴുതി വച്ചിട്ട് കാലത്തെ പുറത്തിറങ്ങിയതാണ് വാങ്. നേരെ പാർക്കിലെ ബഞ്ചിൽ പോയിരുന്ന …
വാലന്റൈൻ ദിനത്തിൽ പരസ്യമായി അമിത സ്നേഹപ്രകടനം നടത്തുകയോ ആഘോഷിക്കുകയോ ചെയ്യുന്ന കമിതാക്കളെ പിടിച്ച് വിവാഹം കഴിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ. മാളുകളും റസ്റ്റോറന്റുകളും വാലന്റൈൻ ദിനത്തിൽ തങ്ങളുടെ നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് മഹാസഭ നേതാക്കൾ അറിയിച്ചു. പിടിയിലാകുന്ന ഹിന്ദു കമിതാക്കളെ ആര്യ സമാജത്തിന്റെ ആചാര പ്രകാരം വിവാഹം കഴിപ്പിക്കും. ഹിന്ദുക്കൾ അല്ലാത്ത കമിതാക്കൾക്കായി ശുദ്ധീകരണ ചടങ്ങുകളുമുണ്ട്. കൈയിൽ റോസാ …
ചാൾസ് രാജകുമാരൻ ഡയാനയുമായുള്ള വിവാഹ ബന്ധത്തെക്കുറിച്ച് ആശയക്കുഴപ്പത്തിൽ ആയിരുന്നെന്ന് വെളിപ്പെടുത്തൽ. രാജകുമാരന്റെ ജീവിതം പ്രതിപാദിക്കുന്ന പുതിയ പുസ്തകത്തിലാണ് വിവാദ പരാമർശം. ഡയാനയുമായുള്ള വിവാഹത്തലേന്ന് ചാൾസ് രാജകുമാരൻ സംശയാലു ആയിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. തനിക്ക് യോജിക്കുന്ന ഉല്ലാസവതിയായ ഒരു ഗ്രാമീണ പെൺകുട്ടിയല്ല ഡയാന എന്നതാണ് കാരണം. ഡയാനയെ ദുർബല മനസ്കയും സങ്കീർണതകളുള്ളവളുമായ ഒരു സ്ത്രീയായാണ് രാജകുമാരൻ വിലയിരുത്തുന്നത്. …
ഫീസ് നൽകിയില്ല എന്നാരോപിച്ചു 250 ഓളം കുട്ടികളെ സ്കൂൾ മുറിയിൽ പൂട്ടിയിട്ടു. കോഴിക്കോട് പുതിയറയിലെ ഹിൽടോപ്പ് പബ്ലിക് സ്കൂളിലാണ് സംഭവം. കുട്ടികൾക്ക് വെള്ളം പോലും നൽകിയില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പൂട്ടിയിട്ടതിനെ തുടർന്ന് മൂന്നാം ക്ലാസുകാരിയയ വിദ്യാർഥിനി ബോധം കെട്ടുവീണു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്കൂളിലെത്തിയ ചില രക്ഷിതാക്കൾ സ്കൂളിനോട് ചേർന്നുള്ള ഒരു ഹാളിൽ കുട്ടികളെ പൂട്ടിയിട്ട …
സൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരിയോടുള്ള അസൂയ മൂത്ത രണ്ടാം സ്ഥാനക്കാരി കിരീടം തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞു. ബ്രസീലിൽ നടന്ന മിസ് ആമസോൺ മത്സരത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സൗന്ദര്യ റാണിയായ കരോളിന ടോലേഡയുടെ കിരീടമാണ് രണ്ടാം സ്ഥാനക്കാരിയായ ഷീസ്‌ലേൻ ഹയാല തട്ടിയെടുത്ത് നിലത്തെറിഞ്ഞത്. തുടർന്ന് ഹയാല ടോലേഡയുടെ നേരെ കൈചൂണ്ടി അപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു. ഫലം …
ബോളിവുഡ് താരങ്ങളുടെ സ്റ്റേജ് ഷോയിലെ അശ്ലീല പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. എഐബി നോക്കൗട്ട് എന്ന ഷോയിലാണ് വിവാദമായ അശ്ലീല പരാമർശങ്ങൾ ഉള്ളത്. ബ്രാഹ്മിൻ ഏക്താ സേവാ സൻസ്താ എന്ന സംഘടനയുടെ പരാതിയിൽ സംവിധായകനായ കരൺ ജോഹർ, നടന്മാരായ അർജുൻ കപൂർ, രൺവീർ സിങ് എന്നിവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ബോളിവുഡിലെ പ്രമുഖർ …
ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കാൻസർ ബാധിക്കുന്നത് സ്ത്രീകൾക്കാണെന്ന് കണ്ടെത്തൽ. എന്നാൽ കാൻസർ മൂലമുള്ള മരണ നിരക്ക് പുരുഷന്മാരിലാണ് കൂടുതൽ. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം പ്രതിവർഷം 5.37 ലക്ഷം സ്ത്രീകൾ കാൻസർ ബാധിതരാകുമ്പോൾ 4.77 ലക്ഷം പുരുഷന്മാരെയാണ് കാൻസർ പിടികൂടുന്നത്. എന്നാൽ പ്രതിവർഷം 3.56 ലക്ഷം പുരുഷന്മാർ കാൻസർ ബാധിച്ച് മരിക്കുന്നു. സ്ത്രീകളിൽ ഇത് 3.26 ലക്ഷമാണ്. …
നീതി ബോധന യാത്രയുമായി തിരുവനന്തപുരത്ത് നിന്ന് പര്യടനം ആരംഭിച്ച എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി തങ്ങള്‍ സില്‍വര്‍ ജൂബിലി സമ്മേളന സന്ദേശം കൈമാറാന്‍ ശിവഗിരി മഠത്തില്‍ എത്തി. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഭാഗമായി നടത്തുന്ന നീതി ബോധന യാത്രക്കിടെയിലാണ് തങ്ങള്‍ ശിവഗിരി മഠത്തില്‍ എത്തിയത്.
ടെന്നീസ് കളി ആസ്വദിച്ചു കാണുന്ന നായയുടെ വീഡിയോ യൂട്യൂബിൽ ഹിറ്റാകുന്നു. ജോർജ്ജ് എന്ന് പേരുള്ള നായയാണ് ടെന്നീസ് ഭ്രാന്തനായ ഒരു മനുഷ്യനെപ്പോലെ കളി കാണുന്നത്. ജോർജ്ജിന്റെ ഉടമയായ ബ്രിട്ടീഷുകാരനാണ് സംഭവം ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇട്ടത്. രണ്ടു ദിവസം കൊണ്ട് 2,38,226 പേരാണ് ജോർജ്ജിന്റെ കളിഭ്രാന്ത് കണ്ടത്. കളിയുടെ ദൃശ്യങ്ങൾ വരുമ്പോൾ ജോർജ്ജ് തുള്ളിച്ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. …