സ്വന്തം ലേഖകൻ: ആറു മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് നേരെ അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരാക്രമണം നടത്തുമെന്ന് പെന്റഗൺ. അത്തരത്തിൽ ഒരു ആക്രമണം നടത്താനുള്ള ശേഷി ഐഎസിനുണ്ടെന്നും പെന്റഗൺ മുതിര്‍ന്ന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച കോൺഗ്രസിൽ അറിയിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് ഓഗസ്റ്റ് മാസത്തിൽ അഫ്ഗാനിസ്ഥിൽ നിന്നും അമേരിക്കയുടെ അവസാന സൈനികൻ മടങ്ങിയതിന് ശേഷവും അമേരിക്കയുടെ മേൽ ഗുരുതര …
സ്വന്തം ലേഖകൻ: എതിർപ്പുകളെ അതിജീവിച്ച്, അധികാരത്തിന്റെ പ്രതാപചിഹ്നങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു ജപ്പാൻ രാജകുമാരി മാകോയും കോളജിൽ കണ്ടുമുട്ടിയ കാമുകൻ കെയ് കൊമുറോവും ഒന്നിച്ചു. ചക്രവർത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളാണ് മാകോ. സാധാരണക്കാരനായ കൊമുറോവിനെ വിവാഹം ചെയ്തതോടെ ജപ്പാനിലെ രീതിയനുസരിച്ചു മാകോയ്ക്കു രാജകീയ പദവി നഷ്ടമായി. സ്ത്രീധനമായി അവകാശപ്പെട്ട 9.2 കോടി …
സ്വന്തം ലേഖകൻ: ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് വനിതാ ജീവനക്കാർ പൊതുനിരത്തിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു. ഇറ്റലിയുടെ വിമാനക്കമ്പനിയായ അലിറ്റാലിയിൽ ജോലി ചെയ്തിരുന്ന ജിവനക്കാരികളാണ് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയത്. അമ്പത് വിമാന ജോലിക്കാരികൾ തുണിയഴിച്ച് പ്രതിഷേധിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറ്റലിയിലെ പ്രശസ്ത വിമാനക്കമ്പനിയായ അലിറ്റാലിയ ഒക്ടോബർ 14നാണ് സർവീസ് നിർത്തലാക്കിയത്. …
സ്വന്തം ലേഖകൻ: പോൺഹബ്ബുകൾ വഴി കണക്ക് പഠിപ്പിച്ച് കോടികൾ സമ്പാദിച്ച് ഗണിതശാസ്ത്ര അദ്ധ്യാപകൻ. തായ്‌വാനിലെ 34കാരനായ ഗണിത ശാസ്ത്ര അദ്ധ്യാപകൻ ചാങ്ഷുവാണ് ഈ വേറിട്ട വഴിയിലൂടെ വർഷം തോറും കോടികൾ സമ്പാദിച്ച് കൂട്ടുന്നത്. പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരാണ് ചാങ്ഷുവിന്റെ വീഡിയോയ്‌ക്ക് ഉള്ളത്. പ്രതിവർഷം രണ്ട് കോടിയിലധികം രൂപയാണ് പോൺഹബ്ബിലെ ഗണിതശാസ്ത്ര ക്ലാസുകളിൽ നിന്നും ഇയാൾക്ക് ലഭിക്കുന്നത്. …
സ്വന്തം ലേഖകൻ: കിഴക്കൻ യൂറോപ്പിലും ബ്രിട്ടനിലും റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്‍റെ പുതിയ ഡെൽറ്റ വകഭേദം എ.വൈ 4.2 ഇന്ത്യയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും നിലവില്‍ 30ൽ താഴെ കോവിഡ് കേസുകൾ എ.വൈ 4.2 വകഭേദം മൂലമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ അറിയിച്ചു. ജനിതക ശ്രേണീകരണ പരിശോധനയിൽ …
സ്വന്തം ലേഖകൻ: യു.എസിലെ ദുരൂഹമരണങ്ങൾക്കു കാരണം ഇന്ത്യയിൽനിന്നുള്ള ഒരു പെർഫ്യൂം ആണെന്നു പ്രാഥമിക നിഗമനം. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റിപ്പോർട്ടനനുസരിച്ചു വൻകിട റീട്ടെയിൽ ശംഖലയായ വാൾമാർട്ട് അടക്കം പെർഫ്യൂം വിപണിയിൽനിന്നു പിൻവലിച്ചിട്ടുണ്ട്. മെലിയോയിഡോസിസ് എന്ന രോഗം പകർത്തുന്ന അപൂർവവും മാരകവുമായ ബാക്ടീരിയയുടെ സാന്നിധ്യമാണ് പെർഫ്യൂമിൽ കണ്ടെത്തിയിരിക്കുന്നതെന്നാണു ബ്ലുംബെർഗ് അടക്കമുള്ള രാജ്യാന്തര …
സ്വന്തം ലേഖകൻ: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പണം ഉണ്ടാക്കുന്നതാണ് പുതിയ ട്രെൻഡ്. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇൻഫ്‌ളൂവൻസറായും മറ്റും ജോലി ചെയ്തും ലക്ഷങ്ങൾ സമ്പാദിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. കൊച്ചുകുട്ടികൾ വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ പ്രമോഷനായി രംഗത്ത് വരാറുണ്ടെങ്കിലും കൈക്കുഞ്ഞുങ്ങൾ അത്തരത്തിൽ പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യത വിരളം മാത്രം. എന്നാൽ അടുത്തിടെ ഒരു വയസ് പൂർത്തീകരിച്ച സാമൂഹികമാദ്ധ്യമങ്ങളിൽ വലിയ സാധ്വീനമുള്ള …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മനുഷ്യരുടെ ആയൂർദൈർഘ്യത്തേയും ബാധിച്ചുവെന്ന് പഠന റിപ്പോർട്ട്. മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പോപ്പുലേഷൻ ഡീസീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യക്കാരുടെ ജീവിത ദൈർഘ്യം രണ്ട് വർഷമായി കുറച്ചുവെന്നും പഠനത്തിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ട് പബ്ലിക്ക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചു. പുതുതായി ജനിക്കുന്ന ഒരാൾ എത്ര വയസ്സുവരെ ജീവിക്കും എന്ന …
സ്വന്തം ലേഖകൻ: ഷൂട്ടിങ്ങിനിടെ നായക നടന്‍റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. വെടിയേറ്റ് ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റിട്ടുണ്ട്. മുതിര്‍ന്ന നടന്‍ അലെക് ബാള്‍ഡ്‌വിന്നിന്‍റെ തോക്കില്‍ നിന്നാണ് ഇവർക്ക് പരിക്കേറ്റത്. ന്യൂ മെക്സിക്കോയിൽ റസ്റ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് അപകടം. വെടിയേറ്റ ഹലൈനയെ ഹെലികോപ്റ്ററിൽ ന്യൂമെക്‌സിക്കോ …
സ്വന്തം ലേഖകൻ: ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ ധമനിയിൽ സിറിഞ്ചിൽ വായു നിറച്ച് കുത്തിവെച്ച് കൊലപ്പെടുത്തിയ ‘സൈക്കോ കില്ലർ’ കുറ്റക്കാരനെന്ന് കോടതി. 37കാരനായ വില്ല്യം ജോർജ് ഡേവിസ് എന്ന നഴ്സാണ് പ്രതി. തെറ്റായ സ്ഥലത്ത് തെറ്റായ സമയം നഴ്സ് ഉണ്ടായിരുന്നുവെന്നത് മാത്രമാണ് ഇയാൾക്കെതിരെ കേസെടുക്കാൻ കാരണമെന്ന് വില്ല്യമിന് വേണ്ടി ഹാജരായവർ വാദിച്ചു. എന്നാൽ വില്ല്യം ഒരു സീരിയൽ …