സ്വന്തം ലേഖകൻ: 39-ാമത്തെ വയസ്സിലാണ് യു.എസ്. സ്വദേശിയായ ക്രിസ്‌റ്റെന്‍ വില്ല്യംസ് ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. ഒരമ്മയാകുന്നതിനെക്കുറിച്ച് ഞാന്‍ എപ്പോഴും സ്വപ്‌നം കാണാറുണ്ടായിരുന്നു. പങ്കാളി ഇല്ലാതിരുന്നതിനാല്‍ ഇത് നഷ്ടപ്പെടരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യു.എസ്സിലെ സിന്‍സിനാറ്റി സ്വദേശിയായ ക്രിസ്റ്റന്‍ തന്റെ ജീവിതകഥ പറഞ്ഞത്. ഒരു ഓര്‍ഫനേജില്‍ ഉള്ളതിനേക്കാള്‍ സന്തോഷത്തോടെയായിരിക്കും ഏതൊരു കുഞ്ഞും …
സ്വന്തം ലേഖകൻ: നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നു. ഇതിനായി താമസകാര്യ വകുപ്പ് അൽ അസ്ഹാം റൗണ്ട് എബൗട്ടിനു സമീപം വൈകാതെ പ്രത്യേക ഒാഫിസ് തുറക്കും. പൊലീസ് പരിശോധനയിൽ പിടിയിലാകുന്നവരുടെ ഫയൽ പരിശോധിക്കുകയും താമസനിയമലംഘനം അല്ലാത്ത കുറ്റകൃത്യങ്ങൾ ഇല്ലെങ്കിൽ വേഗത്തിൽ സ്വന്തം നാട്ടിലേക്ക് അയക്കുകയും ചെയ്യാനാണ് പ്രത്യേക ഒാഫിസ് തുറക്കുന്നത്. നാടുകടത്തൽ കേന്ദ്രത്തിൽ …
സ്വന്തം ലേഖകൻ: രാജ്യത്തെ രണ്ട് മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ കുത്തിവെക്കാമെന്ന് ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തു. അടിയന്തര ഉപയോഗത്തിനാണ് ശുപാര്‍ശ. ഈ ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെങ്കില്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അന്തിമാനുമതി …
സ്വന്തം ലേഖകൻ: ഏറ്റവും പരിസ്ഥിതി സൗഹൃദ റൂട്ട് ഏതെന്നും ഇനി ഗൂഗിൾ മാപ് നമ്മളെ അറിയിക്കും. അമേരിക്കയിലാണ് ഇതിനു തുടക്കമിട്ടിരിക്കുന്നത്. ‘പച്ചപ്പും ഹരിതാഭയും’ ഉള്ള വഴിയിലൂടെ നയിക്കുമെന്നല്ല, ഏറ്റവും കുറഞ്ഞ ഇന്ധനച്ചെലവിൽ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വഴിയാണ് ഗൂഗിൾ മാപ് പറഞ്ഞുതരുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും യുഎസ് ഊർജ വകുപ്പിൽനിന്നുള്ള വിവരങ്ങളുടെയും സഹായത്തോടെയാണിത്. ഏറ്റവും വേഗമേറിയ റൂട്ട്, ഏറ്റവും …
സ്വന്തം ലേഖകൻ: ഈ വര്‍ഷം നടക്കുന്ന മിസ് യൂനിവേഴ്‌സ് മത്സരത്തില്‍ യുഎഇയില്‍ നിന്നുള്ള സുന്ദരിമാരും പങ്കെടുക്കും. ഡിസംബറില്‍ ഇസ്രായേലില്‍ വച്ചു നടത്തുന്ന ലോക സൗന്ദര്യ മത്സരത്തിലാണ് യുഎഇയുടെ പ്രതിനിധി മിസ് യൂനിവേഴ്‌സ് പട്ടത്തിന് വേണ്ടി മാറ്റുരയ്ക്കുക. ഇതിന്‍റെ മുന്നോടിയായി മിസ് യുഎഇയെ കണ്ടെത്തുന്നതിനായുള്ള മത്സരം അടുത്ത മാസം നടക്കുമെന്ന് യൂജെന്‍ ഇവന്റ്‌സ് യൂജെന്‍ ഇവന്റ്‌സ് പ്രസിഡന്റും …
സ്വന്തം ലേഖകൻ: പ്രതിക് ഗാബ എന്ന സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ആഡംബരക്കപ്പലിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയതെന്ന് ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ കോടതിയില്‍. ബോളിവുഡില്‍നിന്നുള്ള ആളായതുകൊണ്ട് പാര്‍ട്ടിയുടെ ഗ്ലാമര്‍ കൂട്ടാന്‍ വേണ്ടി ക്ഷണിച്ചതാകാമെന്നും ആര്യന്‍ പറഞ്ഞു. മൊബൈല്‍ ചാറ്റിന്റെ പേരിലാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അഭിഭാഷകന്‍ മുഖേന ആര്യന്‍ അറിയിച്ചു. …
സ്വന്തം ലേഖകൻ: തിങ്കളാഴ്ച രാത്രി ഒമ്പതോടെ സോഷ്യൽ മീഡിയയിലെ ഭീമൻമാർക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് സൈബർ ലോകം. ആറ് മണിക്കൂറുകൾക്ക് ശേഷം മൂന്ന് പേരും തിരികെ വന്നെങ്കിലും ദുരൂഹതകൾ ബാക്കിയാണ്. ഉപയോക്താക്കളെ സർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ സംവിധാനത്തിെൻറ തകരാറാണെന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്. എന്നാൽ, ഫേസ്ബുക്കും വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും ഒന്നിച്ചു പണിമുടക്കിയതിനു പിന്നിൽ ശക്തമായ ദുരൂഹതയുണ്ടെന്നാണ് …
സ്വന്തം ലേഖകൻ: മറ്റ് രാജ്യങ്ങളില്‍ പ്രവർത്തിക്കുന്നതിന് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ റിക്രൂട്ട് ചെയ്ത വിവരദാതാക്കളേക്കുറിച്ച് ലോകമെമ്പാടുമുള്ള സിഐഎ താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. അമേരിക്കയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്താന്‍ റിക്രൂട്ട് ചെയ്ത വിവരദാതാക്കളില്‍ പലരെയും പാകിസ്താന്‍, ചൈന, ഇറാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗം തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സിഐഎയ്ക്ക് ജാഗ്രതാ നിര്‍ദേശം …
സ്വന്തം ലേഖകൻ: റഷ്യന്‍ നടി ജൂലിയ പെര്‍സില്‍ഡും സംഘവും സിനിമാ ഷൂട്ടിങ്ങിനായി ബഹിരാകാശത്തേക്ക് പുറപ്പെട്ടു. കസാക്കിസ്താനില്‍ റഷ്യ നടത്തുന്ന ബൈക്കോണര്‍ കോസ്‌മോഡ്രോമില്‍ നിന്ന് സോയൂസ് എം.എസ്-19 പേടകത്തിലാണ് ഇന്ത്യന്‍ സമയം ഉച്ചക്ക് 2.25ന് സംഘം പുറപ്പെട്ടത്. ഭൂമിയില്‍ നിന്ന് 408 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ (ഐ.എസ്.എസ്) മൂന്നു മണിക്കൂര്‍ 17 …
സ്വന്തം ലേഖകൻ: ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ കര്‍ഷകരെ ഇടിച്ചുത്തെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സമാധനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ്.യു.വിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ലഖിംപൂരിലെ കര്‍ഷ കൊല്ലപ്പെടാനിടയായ സംഭവത്തിന്റെ വീഡിയോ ആണോ എന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആരാണ് വണ്ടി …