സ്വന്തം ലേഖകൻ: “ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു പിക്ക് അപ്പ് വാന്‍,“ അതില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന അത്യാധുനിക മെഷീന്‍ ഗണ്‍. ലക്ഷ്യം മുന്നിലെത്തിയതിനു പിന്നാലെ മെഷീന്‍ ഗണ്‍ പ്രവര്‍ത്തിച്ചു/ പ്രവര്‍ത്തിക്കപ്പെട്ടു. വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു. ഇറാന്റെ ആണവായുധ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന മുഹ്‌സിന്‍ ഫക്രിസാദെയെ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് വധിച്ചത് ഇങ്ങനെയാണ്. മുഹ്‌സിനെ മൊസാദ് …
സ്വന്തം ലേഖകൻ: 2022 ഡിസംബര്‍ 18ന് നടക്കുന്ന ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മല്‍സരത്തിന് ആതിഥ്യമരുളുന്ന ലുസൈല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇനി അവേശേഷിക്കുന്നത് അവസാന മിനുക്കു പണികള്‍ മാത്രം. അതിമനോഹരമായ ടര്‍ഫ് കൂടി സ്ഥാപിച്ചതോടെ സ്റ്റേഡിയത്തിന്റെറ 80 ശതമാനം നിര്‍മ്മാണ ജോലികളും പൂര്‍ത്തിയായതായി ഖത്തര്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. സ്റ്റേഡിയത്തില്‍ പുല്‍ത്തകിടി പാകുന്നതിന്റെ ദൃശ്യങ്ങള്‍ ലോകകപ്പിന്റെ പ്രാദേശിക …
സ്വന്തം ലേഖകൻ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസിലൂടെ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന ചര്‍ച്ചകള്‍ നടത്തിയാല്‍ മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ചര്‍ച്ച നടത്തുന്ന ക്ലബ്ബ് ഹൗസ് റൂമുകളില്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. യുവജനങ്ങളെ വഴിതെറ്റിക്കുന്ന തരത്തിലുള്ള റൂമുകളും പൊലീസ് നിരീക്ഷണത്തിലാണ്. ഇത്തരത്തില്‍ ചര്‍ച്ച …
സ്വന്തം ലേഖകൻ: ഇന്‍സ്റ്റഗ്രാം ഉപയോഗം കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ഫേസ്ബുക്ക് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. 2019 മുതല്‍ ഫേസ്ബുക്ക് ആഭ്യന്തരമായി നടത്തിയ രഹസ്യപഠനത്തിന്റെ റിപ്പോര്‍ട്ടാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ടത്. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളായ കൗമാരക്കാരുടെ മാനസിക ആരോഗ്യം മനസിലാക്കാന്‍ 2019-2021 കാലത്താണ് ഫേസ്ബുക്ക് …
സ്വന്തം ലേഖകൻ: ബഹിരാകാശ സഞ്ചാരത്തില്‍ പുതുചരിത്രമെഴുതി സ്പേസ് എക്സ് പേടകത്തിൽ പുറപ്പെട്ട നാല് യാത്രികരും സുരക്ഷിതരായി തിരികെയെത്തി. മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ശേഷമാണ് മടക്കം. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.06നാണ് സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്ലോറിഡക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തില്‍ ഇറങ്ങിയത്. അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്‌മെന്റ്‌സ് ഇങ്കിന്റെ …
സ്വന്തം ലേഖകൻ: ലോകകപ്പിൻെറ വർഷമായ 2022ൽ പുതുവർഷ സമ്മാനവുമായി ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും സെർജിയോ റാമോസും ഉൾപ്പെടുന്ന പി.എസ്.ജിയുടെ താരപ്പട ഖത്തറിലെത്തും. 2019ന് ശേഷം ആദ്യാമായണ് ഖത്തർ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ടീമിൻെറ ദോഹ സന്ദർശനം. ഫിഫ അറബ് കപ്പും കഴിഞ്ഞ്, ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൻെറ തയ്യാറെടുപ്പുകളെ രാജ്യാന്തര ശ്രദ്ധയിലെത്തിക്കുന്നത് കൂടിയാവും പി.എസ്.ജിയുടെ സന്ദർശനം. …
സ്വന്തം ലേഖകൻ: ഇസ്രയേലിലെ ഗില്‍ബവേ ജയിലില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേരെ കൂടി ഇസ്രയേല്‍ സൈന്യം പിടികൂടി. ഇഹാം കമാംജി, മുനദ്ദില്‍ നഫായത്ത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് ഇവരെ പിടികൂടിയതെന്നും ഇതോടെ ജയില്‍ചാടിയ ആറുപേരും പിടിയിലായെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ജെനിനില്‍ സൈന്യം നടത്തിയ തിരച്ചിലിലാണ് രണ്ടുപേരും പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രക്ഷപ്പെട്ട തടവുകാരെ പിടികൂടാനുള്ള ശ്രമത്തിനിടെ …
സ്വന്തം ലേഖകൻ: സാധാരണ വേഷത്തിലുള്ള ഗൾഫിലെ ഭരണാധികാരികളുടെ ചിത്രം വൈറലായി. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ …
സ്വന്തം ലേഖകൻ: നാവിഗേഷന്‍ രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ മാപ്‌സ്. ലോകത്തിന്റെ പല മേഖലയിലുള്ളവരും അറിഞ്ഞും അറിയാതെയും ഗൂഗിള്‍ മാപ്‌സിന്റെ ഉപഭോക്താക്കളാണ്. എന്നാല്‍, ഗൂഗിള്‍ മാപ്‌സിന്റെ ഒരു സാങ്കേതിക പ്രശ്‌നമാണ് നിലവില്‍ തലവേദനയായിരിക്കുന്നത്. മാപ്‌സിലെ ബഗുകള്‍ കാരണമുള്ള പ്രശ്‌നമാണ് ഇപ്പോള്‍ ഈ സംവിധാനം ഉപയോഗിക്കുന്നവരില്‍ ചെറിയൊരു ഭയമുണ്ടാക്കിയിരിക്കുന്നത്. ലോകത്താകമാനം 100 കോടിയോളം പേര്‍ …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായാണ് മെറ്റ്‌ഗാല വിശേഷിപ്പിക്കപ്പെടുന്നത്. ലോകമെങ്ങുമുള്ള ഡിസൈനർമാരുടെ ഏറ്റവും പുതിയ ഡിസൈനുകളിലായിരിക്കും മെറ്റ്‌ഗാലയിൽ താരങ്ങൾ നിറയുക. ബോളിവുഡിൽ നിന്നുള്ള പല സുന്ദരികളും ഇന്ത്യയെ പ്രതിനിധീകരിച്ച് മെറ്റ്‌ഗാലയിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ ഫാഷൻലോകത്തെ ‘ഓസ്കർ’ എന്നറിയപ്പെടുന്ന മെറ്റ് ഗാലയിൽ ഇന്ത്യയുടെ പ്രതിനിധിയായി എത്തിയത് ഒരേയൊരു വനിത മാത്രമാണ്. സുധാറെഡ്ഡി. ഹൈദരാബാദ് …