സ്വന്തം ലേഖകൻ: നാവിഗേഷന്‍ രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ മാപ്‌സ്. ലോകത്തിന്റെ പല മേഖലയിലുള്ളവരും അറിഞ്ഞും അറിയാതെയും ഗൂഗിള്‍ മാപ്‌സിന്റെ ഉപഭോക്താക്കളാണ്. എന്നാല്‍, ഗൂഗിള്‍ മാപ്‌സിന്റെ ഒരു സാങ്കേതിക പ്രശ്‌നമാണ് നിലവില്‍ തലവേദനയായിരിക്കുന്നത്. മാപ്‌സിലെ ബഗുകള്‍ കാരണമുള്ള പ്രശ്‌നമാണ് ഇപ്പോള്‍ ഈ സംവിധാനം ഉപയോഗിക്കുന്നവരില്‍ ചെറിയൊരു ഭയമുണ്ടാക്കിയിരിക്കുന്നത്. ലോകത്താകമാനം 100 കോടിയോളം പേര് …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായാണ് മെറ്റ്‌ഗാല വിശേഷിപ്പിക്കപ്പെടുന്നത്. ലോകമെങ്ങുമുള്ള ഡിസൈനർമാരുടെ ഏറ്റവും പുതിയ ഡിസൈനുകളിലായിരിക്കും മെറ്റ്‌ഗാലയിൽ താരങ്ങൾ നിറയുക. ബോളിവുഡിൽ നിന്നുള്ള പല സുന്ദരികളും ഇന്ത്യയെ പ്രതിനിധീകരിച്ച് മെറ്റ്‌ഗാലയിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ ഫാഷൻലോകത്തെ ‘ഓസ്കർ’ എന്നറിയപ്പെടുന്ന മെറ്റ് ഗാലയിൽ ഇന്ത്യയുടെ പ്രതിനിധിയായി എത്തിയത് ഒരേയൊരു വനിത മാത്രമാണ്. സുധാറെഡ്ഡി. ഹൈദരാബാദ് …
സ്വന്തം ലേഖകൻ: അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം മഞ്ഞുപാളികളുള്ള ഗ്രീന്‍ലാന്‍ഡില്‍ ചരിത്രത്തിലാദ്യമായി മഴ പെയ്തു. മഞ്ഞുപാളികളെ ഏഴിരട്ടിയോളം വേഗത്തില്‍ ഉരുക്കാന്‍ ശേഷിയുണ്ട് ഈ മഴയ്ക്ക്. അത് സമുദ്രനിരപ്പ് ക്രമാതീതമായി കൂട്ടും. കൊച്ചിയും മുംബൈയും അടക്കമുള്ള നമ്മുടെ 12 കടലോര നഗരങ്ങളടക്കം ലോകത്തിലെ പല മേഖലകളും വെള്ളത്തിനടിയിലാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പേര് മറന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറ്റിയ അബദ്ധം കൗതുകമായി. ദാറ്റ് ഫെലോ ഫ്രം ഡൗണ്‍ അണ്ടര്‍ എന്നാണ് മോറിസണെ ബൈഡന്‍ വിശേഷിപ്പിച്ചത്. ബ്രിട്ടനും, അമേരിക്കയും, ഓസ്‌ട്രേലിയയും തമ്മിലുള്ള ഒരു ത്രിരാഷ്ട്ര കരാര്‍ പ്രഖ്യാപന ചടങ്ങിലാണ് സംഭവം. ചടങ്ങിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് പേരെടുത്ത് നന്ദി …
സ്വന്തം ലേഖകൻ: വെജിറ്റേറിയൻ മാത്രം കഴിക്കുന്നവർക്കും ഇനി ചിക്കൻ കഴിക്കാം. ചെടികളിൽ ഉൽപാദിപ്പിച്ച കോഴിയിറച്ചി ഗൾഫിൽ പരിചയപ്പെടുത്തുകയാണ് സിങ്കപ്പൂരിലെ ഒരു സ്ഥാപനം. സൗജന്യമായി ഇതിന്‍റെ രുചി അറിയാനും സകൗര്യമുണ്ട്. ദുബായിൽ ഈമാസം 16 മുതൽ 18 വരെ ദിവസവും നൂറുപേർക്ക് വെജിറ്റേറിയൻ ചിക്കൻ കൊണ്ട് നിർമിച്ച ബർഗർ സൗജന്യമായി വിതരണം ചെയ്യും. ടിൻഡിൽ എന്നാണ് ഈ …
സ്വന്തം ലേഖകൻ: എന്ന് അവസാനിക്കും കോവിഡ്? ഒന്നര വർഷമായി ലോകം ചോദിക്കുന്നതാണിത്. ലോകത്ത് കോടിക്കണക്കിന് ആളുകൾ ഇനിയും കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ല. അതിനാൽ വൈറസിനെ പൂർണമായി ഇല്ലാതാക്കാൻ ഉടൻ സാധിക്കില്ലെന്ന് മിനിസോട സർവകലാശാലയിലെ സാംക്രമിക രോഗ ഗവേഷണ കേന്ദ്രത്തിെൻറ ഡയറക്ടറും യുഎസ് പ്രസിഡൻറ് ജോ ബൈഡെൻറ ഉപദേശകനുമായ മൈക്കിൾ ഓസ്റ്റർഹോം പറയുന്നു. വരും മാസങ്ങളിൽ ക്ലാസ് …
സ്വന്തം ലേഖകൻ: ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിളിന്റെ ഈ വർഷത്തെ പുതിയ ഉൽപന്നങ്ങൾ ഇന്നു രാത്രി 10.30ന് യുഎസിൽ നടക്കുന്ന ചടങ്ങിൽ അനാവരണം ചെയ്യും. ഐഫോൺ 13 ശ്രേണിയിൽ പുതിയ നാല് ഫോണുകളും, എയർപോഡ്, ആപ്പിൾ വാച്ച് തുടങ്ങിയ മറ്റ് ഉപകരണങ്ങളുടെ പുതിയ പതിപ്പുകളുമാണ് ആപ്പിൾ ഇന്ന് അവതരിപ്പിക്കുക. ആപ്പിളിന്റെ ഇത്തവണ ലോഞ്ചിങ് ചടങ്ങുകളും ഓൺലൈനിലാണ്. കോവിഡ് …
സ്വന്തം ലേഖകൻ: സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാടുകൾക്ക് തടസ്സംനേരിട്ടേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും. അങ്ങനെ വന്നാൽ പാൻ നൽകേണ്ട സാമ്പത്തിക ഇടപാടുകൾ നടത്താനാവില്ലെന്നും ബാങ്കിന്റെ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം അവസാനിക്കുംമുമ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) …
സ്വന്തം ലേഖകൻ: രണ്ട് പതിറ്റാണ്ടിലെ അഫ്ഗാൻ അധിനിവേശം കഴിഞ്ഞ് മടങ്ങുേമ്പാൾ കാബൂൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും അമേരിക്കൻ സേന തകർത്തിരുന്നു. വിമാനത്താവളത്തിന്‍റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്ത ശേഷം ഈ വിമാനങ്ങളിലും ഹെലികോപ്റ്ററുകളും കയറി താലിബാൻ അംഗങ്ങൾ വിജയാഹ്ലാദം മുഴക്കുന്നതിന്‍റെ ഫോട്ടോകൾ വൈറലായിരുന്നു. അതിനേക്കാൾ വൈറലാകുകയാണ് ഇപ്പോൾ ഒരു വീഡിയോ. യുഎസ് …
സ്വന്തം ലേഖകൻ: രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത വാക്സിൻ സ്വീകരിക്കാത്തവരെക്കാൾ 11 മടങ്ങ് കുറവാണെന്ന് റിപ്പോർട്ട്. യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തൽ. കൂടാതെ വാക്സിൻ സ്വീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 10 ശതമാനം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോവിഡ് …