സ്വന്തം ലേഖകൻ: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്‍റെപേരില്‍ പെണ്‍കുട്ടിയുടെ പരീക്ഷയുടെ മാര്‍ക്ക് തിരുത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ വിചാരണ. കുവൈത്തിലെ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുവെെറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തൊരു സംഭവം നടക്കുന്നതെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജില്‍ നിന്നും പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിവാഹാലോചന നടത്തി. എന്നാല്‍ കുട്ടിയുടെ വീട്ടുക്കാര്‍ …
സ്വന്തം ലേഖകൻ: കൊവിഡ് 19 മഹാമാരി പിടിച്ചുകെട്ടാനും രണ്ട് വര്‍ഷം മുൻപ് അടച്ചിട്ട ക്ലാസ് മുറികള്‍ തുറക്കാനുമായി കുട്ടികളിലേയ്ക്കും കൊവിഡ് 19 വാക്സിനേഷൻ വ്യാപിക്കുകയാണ് വിവിധ ലോകരാജ്യങ്ങള്‍. പലയിടത്തും 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമാണ് വാക്സിൻ നല്‍കാൻ അനുമതിയുള്ളത്. എന്നാൽ ലോകത്ത് ആദ്യമായി കൈക്കുഞ്ഞുങ്ങള്‍ക്ക് വാക്സിൻ നല്‍കാൻ ആരംഭിച്ചിരിക്കുകയാണ് ക്യൂബ. രണ്ട് വയസു …
സ്വന്തം ലേഖകൻ: യു.എ.ഇ സുവർണ ജൂബിലിയുടെ ഭാഗമായി ഞായറാഴ്ച പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ വിസ മേഖലയിൽ നിരവധി ഇളവുകൾ. ഗ്രീൻ, ഫ്രീലാൻസ് വിസക്ക് പുറമെ, ഗോൾഡൻ വിസ ലഭ്യമാകുന്നവരുടെ വിഭാഗത്തിൽ കൂടുതൽ പേരെ ഉൾക്കൊള്ളിച്ചത് ഇതിൽ പ്രധാനപ്പെട്ടതാണ്. സയൻസ്, എൻജിനീയറിങ്, ആരോഗ്യം, വിദ്യഭ്യാസം, ബിസിനസ് മാനേജ്മെൻറ്, ടെക്നോളജി മേഖലയിലെ സ്പെഷലിസ്റ്റുകൾ, സി.ഇ.ഒമാർ, മാനേജർമാർ എന്നിവർക്കും ഗോൾഡൻ …
സ്വന്തം ലേഖകൻ: ഗർഭിണിയായ പോലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും താലിബാൻ വക്താവ് സിയുല്ല മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവശ്യയിൽ നിന്നുള്ള ബാനു നെഗറിനെയാണ് ശനിയാഴ്ച താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയത്. പ്രദേശത്തെ ജയിലിൻ്റെ സുരക്ഷാചുമതല ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയാണ് ഇവർ. …
സ്വന്തം ലേഖകൻ: ഗതാഗത മേഖലയിലെ പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം എഥനോളിനെയും അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഫ്ലെക്സ് എഞ്ചിനുകൾകൂടി നിർമിക്കണമെന്ന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. “ബ്രസീലിലെ പോലെ, ഉപഭോക്താക്കൾക്ക് ഇന്ധനം തെരഞ്ഞെടുക്കാൻ ഫ്ലെക്സ് എഞ്ചിനുകൾകൂടി നിർമാതാക്കൾ ഉത്പ്പാദിപ്പിക്കണം. സാങ്കേതികവിദ്യ ലഭ്യമായതിനാൽ പുതിയ കുതിപ്പിനുള്ള സമയമാണിത്. …
സ്വന്തം ലേഖകൻ: 4 മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ണൂരിൽ നിന്ന് ഇന്നുമുതൽ മസ്കത്തിലേക്ക് വിമാന സർവീസ് പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് ആണ് 129 ദിവസങ്ങൾക്ക് ശേഷം എയർ ബബിൾ ക്രമീകരണത്തിലൂടെ സർവീസ് നടത്തുന്നത്. ഏപ്രിൽ 24 മുതലാണ് മസ്കത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. രാവിലെ 9.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.25ന് …
സ്വന്തം ലേഖകൻ: സ്മാർട്ട്ഫോൺ മോഷണം പോയാൽ ചില കാര്യങ്ങൾ അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. കാരണം ബാങ്കിങിനും, ഷോപ്പിങ്ങിനും, വീഡിയോ കാണാനും എന്ന് വേണ്ട എല്ലാ കാര്യത്തിനും നാം ഇന്ന് സ്മാർട്ട്ഫോണുകളെയാണ് ആശ്രയിക്കാറുള്ളത്. മാത്രമല്ല നമ്മുടെ വ്യവ്യക്തിഗത വിവരങ്ങളും സ്വകാര്യ ഫോട്ടോകളുമെല്ലാം ഫോണിലുണ്ടായിരിക്കും. നിങ്ങളുടെ പല ഓൺലൈൻ ബാങ്കിങ് സേവനങ്ങളുടെയും ഒടിപി നമ്പർ വരുന്നത് ഫോണിലായതുകൊണ്ട് മോഷ്ടാക്കൾക്ക് ഈ …
സ്വന്തം ലേഖകൻ: ഐഡ ചുഴലിക്കാറ്റിന് പിന്നാലെ ന്യൂയോർക്കിൽ വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുകയാണ്. ബുധനാഴ്ച രാത്രിയിലും ന്യൂയോർക്കിലും ന്യൂ ജഴ്സിയിലും ശക്തമായ മഴയാണ് പെയ്തത്. നഗരത്തിന്റെ പല ഭാഗങ്ങളും ഇതോടെ വെള്ളത്തിനടിയിലാണ്. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കുത്തിയൊലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ന്യൂ ജേഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിലേക്കുള്ള നടപ്പാതകളിലും റോഡുകളിലും വെള്ളം നിറഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ …
സ്വന്തം ലേഖകൻ: ദുബായ് കിരീടാവകാശിയും അജ്മാൻ ഭരണാധികാരിയും തമ്മിൽ അവിചാരിതമായി ലണ്ടൻ തെരുവിൽ കണ്ടുമുട്ടിയാലോ? ആ കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു െഎമിയും തമ്മിലാണ് ലണ്ടൻ ഒാക്സ്ഫഡ് സ്ട്രീറ്റിലെ സെൽഫ്രിഡ്ജസ് …
സ്വന്തം ലേഖകൻ: കോവിഡ്-19 ചികിത്സാ സൗകര്യങ്ങളിലെ പരിമിതികൾ വാർത്തയാകുന്നതിനിടെ രോഗികൾക്കായി തയ്യാറാക്കിയ കോവിഡ് വാർഡിൽ രോഗികൾ തമ്മിൽ ഗ്രൂപ്പ് സെക്സ് നടന്നുവെന്ന വാർത്തയാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാങ്കോക്കിലെ സമുത് പ്രറുആംജയ് ആശുപത്രിയിലാണ് സംഭവം. രോഗികൾ തമ്മിലുള്ള ബന്ധം വഴിവിട്ടതോടെ ആശുപത്രി ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. ബാങ്കോക്കിലെ സമൂത് പ്രവശ്യയിലെ ബാങ് ഫ്ലി …