സ്വന്തം ലേഖകൻ: യുകെയിൽ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി. ഏപ്രില്‍ 1 മുതല്‍ വാട്ടര്‍, സ്യൂവേജ് ബില്ലുകള്‍ പ്രതിവര്‍ഷം 71 പൗണ്ട് വരെയാണ് വര്‍ധിക്കുക. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരും. വെസെക്‌സ് വാട്ടറും, ആംഗ്ലിക്കന്‍ വാട്ടറുമാണ് വെള്ളക്കരം കൂട്ടുന്നതില്‍ മുന്നിലുള്ളത്. ഇവരുടെ ഉപഭോക്താക്കള്‍ക്ക് ശരാശരി ബില്‍ യഥാക്രമം 548 പൗണ്ടിലേക്കും 529 പൗണ്ടിലേക്കുമാണ് എത്തുക. അതേസമയം, നോര്‍ത്തംബ്രിയന്‍ …
സ്വന്തം ലേഖകൻ: യുകെ മലയാളി ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസിൽ 17 വയസ്സുള്ള പ്രതിക്ക് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പ്രതി 12 മാസം ബാല കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും പിന്നീടുള്ള 12 മാസം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നാണ് കോടതി വിധി. പ്രതിക്ക് മതിയായ ശിക്ഷ നൽകിയില്ലെന്ന് ജെറാൾഡ് നെറ്റോയുടെ …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം. സാധുതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് മാത്രമാണ് ആധാര്‍ എടുക്കാന്‍ പ്രവാസികളില്‍ നിന്ന് സ്വീകരിക്കുന്ന ഒരേയൊരു തിരിച്ചറിയല്‍ രേഖയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സാധുതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള എല്ലാ വിദേശ ഇന്ത്യക്കാര്‍ക്കും ആധാര്‍ ലഭിക്കും. എന്നാല്‍ 2023 ഒക്ടോബര്‍ ഒന്നിന് ശേഷം …
സ്വന്തം ലേഖകൻ: വ്യാജ പ്രചാരണങ്ങൾക്കും തെറ്റായ സന്ദേശങ്ങൾക്കും ഏറ്റവുമധികം ഇരകളാകുന്നത് ഇന്ത്യക്കാരെന്ന് ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇ.എഫ്) റിപ്പോർട്ട്. 2024 ൽ യുഎസ്, ഇന്ത്യ, മെക്സിക്കോ, ഇന്തോനേഷ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലായി 300 കോടി ആളുകൾ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാൻ പോകുന്ന സാഹചര്യത്തിൽ വ്യാപകമായി നിലനിൽക്കുന്ന വ്യാജ പ്രചരണങ്ങളും തെറ്റായ വാർത്തകളും രാഷ്ട്രീയ അശാന്തിയും, അക്രമവും, തീവ്രവാദവും …
സ്വന്തം ലേഖകൻ: മകൾ ഭാഗ്യ സുരേഷിന്റെ വിവാഹച്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ തന്റെ മക്കളുടെ വിവാഹം നടത്താനായതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചു. ഭാഗ്യയെയും ശ്രേയസിനേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്താനും താരം അഭ്യർഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വന്‍ താരനിരയുടെയും സാന്നിധ്യത്തിൽ ഗുരുവായൂര്‍ …
സ്വന്തം ലേഖകൻ: ആഗോളതലത്തില്‍ തൊഴില്‍മേഖലയിലെ 40 ശതമാനം ജോലികളും നിര്‍മിതബുദ്ധി കൈയേറിയേക്കാമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ(ഐം.എം.എഫ്) റിപ്പോര്‍ട്ട്. എല്ലാ രാജ്യങ്ങളിലെയും തൊഴില്‍മേഖലയിൽ ഇതുണ്ടാക്കുന്ന ആഘാതം ഒരേപോലെയായിരിക്കില്ല. പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുഎസും യൂറോപ്പും പോലെയുള്ള വമ്പന്‍ ശക്തികളെയാകും നിര്‍മിതബുദ്ധി പിടിച്ചുലയ്ക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതേസമയം നിർമിതബുദ്ധിയുടെ സഹായം തേടിയവരിൽ കൂടുതലും ചെറുപ്പക്കാരാണ്. സഹായം തേടിയവരുടെ വേതനം …
സ്വന്തം ലേഖകൻ: മലയാളത്തിന്റെ സ്വരവസന്തം ഡോ.കെ.ജെ.യേശുദാസിന് ഇന്ന് ശതാഭിഷേകം. ഗാനഗന്ധര്‍വന്റെ എണ്‍പത്തിനാലാം പിറന്നാള്‍ മലയാളനാടിന് ആ നാദസപര്യയ്ക്കുള്ള ഗുരുവന്ദനവേളയാണ്. കാലങ്ങളെയും തലമുറകളെയും ഒരു സ്വരംകൊണ്ട് ചേര്‍ത്തുകെട്ടിയ ആ സംഗീതജീവിതം സാര്‍ഥകമാക്കിയത് ഈ നാടിന്റെ സംഗീതാഭിരുചികളെക്കൂടിയാണ്. ഓര്‍മകളിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന ഓരോ മലയാളിയും ജീവിതഘട്ടങ്ങളെ ഗാനങ്ങള്‍ കൊണ്ട് രേഖപ്പെടുത്തിയാല്‍ അതെല്ലാം ഈ ഒറ്റ സ്വരത്തിലാവും. ആ സ്വരസാധനയ്ക്ക് …
സ്വന്തം ലേഖകൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫെറി എപ്‌സ്റ്റൈന്റെ കേസുമായി ബന്ധപ്പെട്ട കോടതിരേഖകള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിയത് അമേരിക്ക മാത്രമല്ല, ലോകം മുഴുവനുമാണ്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ മുതല്‍ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനും ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങും വരെയുള്ള നിരവധി പ്രമുഖരുടെ പേരുകളാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആയിരത്തോളം പേജുള്ള രേഖകളിലുള്ളത്. രേഖകളില്‍ പരാമര്‍ശിക്കപ്പെട്ട പ്രമുഖരുടെ …
സ്വന്തം ലേഖകൻ: കച്ചവടത്തിനായി യുഎഇയിലെത്തി ഒരു സാമ്രാജ്യത്തിന്റെ അധിപനായി തീർന്ന എം.എ.യൂസഫലിയുടെ പ്രവാസജീവിതത്തിന് ഇന്നേക്ക് അൻപതാണ്ട്. തൃശൂർ ജില്ലയിലെ നാട്ടികയിൽ മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലിയാണ്,, എം.എ. യൂസഫലിയെന്ന ബ്രാൻഡായി ലോകം കീഴടക്കിയത്. അതിന് അരങ്ങൊരുക്കിയതാകട്ടെ യുഎഇയും. 1973ൽ ബോംബെ തുറമുഖത്ത് നിന്ന് ദുബായിലേക്ക് കപ്പൽ കയറുമ്പോൾ എന്തു ജോലിയും ചെയ്യാനുള്ള മനസും കുറച്ചു …
സ്വന്തം ലേഖകൻ: നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയർപ്പിച്ച് ജനസഹസ്രങ്ങൾ. മരണവാർത്തയറിഞ്ഞ് പാർട്ടി പ്രവർത്തകരും ആരാധകരും വീട്ടിലും ഡി.എം.ഡി.കെ. ആസ്ഥാനത്തുമെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വസതിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യനും ഒപ്പമുണ്ടായിരുന്നു. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും മക്കളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. തുടർന്ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്തേക്ക് വിലാപയാത്ര തുടങ്ങി. ഭാര്യ പ്രേമലതയും മക്കളായ …