സ്വന്തം ലേഖകൻ: വർക്കല സ്വദേശിയായ മലയാളി യുവാവ് ബ്രിട്ടനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ താമസിക്കുന്ന വിനീത് വിജയകുമാറാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്. 25 വയസായിരുന്നു. ഫാർമസിസ്റ്റായ വിനീത് ഫാർമസ്യൂട്ടിക്കൽ റിക്രൂട്ട്മെന്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കോവിഡ് കാലമായതിനാൽ പതിവുപോലെ വീട്ടിലിരുന്നു ജോലി ചെയ്യുകയായിരുന്ന വിനീതിനെ പതിനൊന്നു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. …
സ്വന്തം ലേഖകൻ: കുവൈത്ത് അംഗീകാരം നൽകിയിട്ടുള്ള വാക്സീനുകൾ ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്. സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ (ഭാര്യ/ഭർത്താവ്, മക്കൾ) എന്നിവർ അംഗീകൃത വാക്സീൻ സ്വീകരിച്ചാൽ അല്ലാതെ കുവൈത്തിന് പുറത്ത് പോകാൻ അനുമതി നൽകില്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. അതേസമയം ഇന്ത്യയിൽ നൽകുന്ന വാക്സീനുകളുടെ പേര് കുവൈത്ത് …
സ്വന്തം ലേഖകൻ: ഗള്‍ഫില്‍ കോവിഡ് വാക്‌സിന്‍ ഡ്യൂട്ടിക്കെന്ന പേരില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ വഞ്ചിച്ച കേസിലെ മുഖ്യപ്രതി ഫിറോസ് ഖാന്‍ പിടിയിലായി. കലൂരിലെ ‘ടെയ്ക് ഓഫ്’ റിക്രൂട്ടിങ് ഏജന്‍സിയുടമയായ ഫിറോസ് ഖാനെയും സഹായികളായ രണ്ട് പേരെയുമാണ് എറണാകുളം നോര്‍ത്ത് പോലീസ് പിടിച്ചത്. കോഴിക്കോട് രഹസ്യ കേന്ദ്രത്തില്‍ നിന്നാണിവരെ പോലീസ് പിടിച്ചത്. ഫിറോസിന്റെ തട്ടിപ്പിന് ഗള്‍ഫില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്നും ബ്രിട്ടനിലേക്കു വരുന്ന യാത്രികർക്കായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ പ്രത്യേകം ടെർമിനൽ സജ്ജമാക്കുന്നു. കോവിഡ് മൂലം ഒരു വർഷമായി അടച്ചിട്ടിരിക്കുന്ന മൂന്നാം നമ്പർ ടെർമിനലാണ് ജൂൺ ഒന്നുമുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കു മാത്രമുള്ളതാക്കി തുറക്കുന്നത്. ട്രാഫിക് ലൈറ്റ് സിസ്റ്റത്തിൽ രാജ്യങ്ങളെ ഗണം തിരിച്ച് ഗ്രീൻ ലിസ്റ്റിലുള്ള …
സ്വന്തം ലേഖകൻ: ഗാസയിലെ അഭയാർഥി ക്യാംപിലടക്കം ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 8 കുട്ടികളടക്കം 15 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ചയ്ക്കു ശേഷം ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീൻ പൗരന്മാരുടെ എണ്ണം 139 ആയി. ഇതിൽ 39 കുട്ടികളും 22 സ്ത്രീകളും ഉൾപ്പെടുന്നു. ആയിരത്തിലേറെപ്പേർക്കു പരുക്കേറ്റു. ഇതേസമയം, തെക്കൻ ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റാക്രമണങ്ങൾ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് അനിശ്ചിതമായി നീളുന്നതോടെ യു.എ.ഇയിലെത്താൻ ബദൽ വഴി തേടി പ്രവാസികൾ. അടുത്ത ദിവസങ്ങളിലായി കൂടുതൽ ചെറുവിമാനങ്ങൾ ദുബൈയിലേക്ക് എത്തും. അർമീനിയ വഴി യു.എ.ഇയിലേക്കുള്ള പാക്കേജുകളും ഉടൻ തുടങ്ങും.യു.എ.ഇയിലേക്ക് ചാർട്ടർ ചെയ്ത് വരുന്ന വിമാനങ്ങളിൽ എത്താവുന്നവരുടെ പരമാവധി എണ്ണം എട്ടായി പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം 13 പേർ വരെ ചെറുവിമാനത്തിൽ എത്തിയിരുന്നു. …
സ്വന്തം ലേഖകൻ: ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് വിട നൽകി പിറന്ന നാട്. ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലായിരുന്നു സംസ്കാരം. ഇസ്രയേൽ കോൺസുലേറ്റ് ജനറലും അന്തിമോപചാരം അർപ്പിക്കാനെത്തി. ഇസ്രയേൽ ജനത സൗമ്യയെ ഒരു മാലാഖയായിട്ടാണ് കാണുന്നതെന്നും കുടുംബത്തിനൊപ്പം ഇസ്രയേൽ സർക്കാർ ഉണ്ടെന്നും വീട്ടിലെത്തിയ കോൺസൽ ജനറൽ പറഞ്ഞു. സൗമ്യയുടെ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ കോവിഡ് വ്യാപനം 9 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിൽ. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ലോക്ക്ഡൗൺ ഇളവ് നൽകിയിട്ടും വാക്സിൻ റോൾ ഔട്ട് കാര്യക്ഷമമായതാണ് കോവിഡ് നിരക്കുകൾ കുറയാൻ കാരണമെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. റിയാക്റ്റ് -1 പഠനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തുടനീളം മാർച്ച് മുതൽ മെയ് ആദ്യം …
സ്വന്തം ലേഖകൻ: ഓഗസ്‌റ്റോടെ രാജ്യം കോവിഡ് മുക്തമാകുമെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ്. 2022 ആദ്യത്തോടെ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം പുനരാരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥനായ ക്ലൈവ് ഡിക്‌സ് പറഞ്ഞു. ഡെയ്‌ലി ടെലഗ്രാഫിനോടാണ് ഡിക്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ലൈവ് ഡിക്‌സാണ് ബ്രിട്ടന്റെ വാക്‌സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജൂലായ് അവസാനത്തോടെ രാജ്യത്തെ എല്ലാ …
സ്വന്തം ലേഖകൻ: കോവിഡ് രോഗവ്യാപനം തടയുന്നതിനായുള്ള സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന വിലക്ക് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഈ മാസം പതിനഞ്ചുവരെയാണ് വിലക്ക് തുടരുക. വൈകീട്ട് ഏഴു മുതൽ പുലർച്ച നാലുവരെ സഞ്ചാര നിയന്ത്രണവും പ്രാബല്യത്തിലുണ്ടാകും. അവശ്യവസ്തുക്കൾ വിൽകുന്ന സ്ഥാപനങ്ങൾ, അരോഗ്യ മേഖല, ഹോട്ടൽ എന്നിവക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകൾ, …