1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മനുഷ്യനെ​ വീണ്ടും ച​ന്ദ്രനിലെ ത്തിക്കാൻ നാസ; പേടകം നിർമ്മിക്കുന്നത് ഇലോൺ മസ്​കിന്‍റെ സ്​പേസ്​ എക്​സ്​
മനുഷ്യനെ​ വീണ്ടും ച​ന്ദ്രനിലെ ത്തിക്കാൻ നാസ; പേടകം നിർമ്മിക്കുന്നത് ഇലോൺ മസ്​കിന്‍റെ സ്​പേസ്​ എക്​സ്​
സ്വന്തം ലേഖകൻ: അഞ്ചു പതിറ്റാണ്ടിന്‍റെ ഇടവേളക്കു ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസ പദ്ധതിയിൽ സ്വകാര്യ പങ്കാളിത്തമായി ഇലോൺ മസ്​കിന്‍റെ സ്​പേസ്​ എക്​സും. നേരത്തെ പ്രഖ്യാപിച്ച ശതകോടികളുടെ ‘ആർടെമിസ്​’ പദ്ധതിയിൽ യാത്ര പുറപ്പെടാനുള്ള വാഹനം നിർമിക്കാൻ ബഹിരാകാശ രംഗത്തെ വൻവ്യവസായി ഇലോൺ മസ്​കിന്​ 290 കോടി ഡോളറിന്‍റെ (21,616 കോടി രൂപ) കരാറാണ്​ നൽകിയിരിക്കുന്നത്​. ആളുകളെ …
യുകെയിൽ ലാന്‍വാര്‍ഡയിലെ പുഴ ഒറ്റ രാത്രികൊണ്ട് പാൽപ്പുഴയായി! കാരണം കൂറ്റൻ ടാങ്കർ ലോറി
യുകെയിൽ ലാന്‍വാര്‍ഡയിലെ പുഴ ഒറ്റ രാത്രികൊണ്ട് പാൽപ്പുഴയായി! കാരണം കൂറ്റൻ ടാങ്കർ ലോറി
സ്വന്തം ലേഖകൻ: യുകെയിൽ ലാന്‍വാര്‍ഡയിലെ പുഴ ഒറ്റരാത്രികൊണ്ട് പാൽപ്പുഴയായി! പ്രദേശവാസികളെ അമ്പരപ്പിച്ചു കൊണ്ട് സമീപത്തുള്ള ഡുലെയ്‌സ് നദിയിലൂടെ പാൽ ഒഴുകിയപ്പോൾ നടന്നത് ഇന്ദ്രജാലമൊന്നുമല്ല. മറിച്ച്, ഒരു അപകടമായിരുന്നു, പാല്‍വണ്ടി മറിഞ്ഞുണ്ടായ അപകടം. നിറയെ പാലുമായി വന്ന ഒരു ടാങ്കര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പാല്‍ മൊത്തം നദിയിലേക്കൊഴുകി. നദിയിലെ വെള്ളം മുഴുവന്‍ പാല്‍നിറമായി. മേയ് ലൂയിസ് …
തമിഴ് താരം വിവേക് അന്തരിച്ചു; ചിരിയുടെ തമ്പുരാൻ്റെ വിയോഗത്തിൽ ഞെട്ടി തമിഴകം
തമിഴ് താരം വിവേക് അന്തരിച്ചു; ചിരിയുടെ തമ്പുരാൻ്റെ വിയോഗത്തിൽ ഞെട്ടി തമിഴകം
സ്വന്തം ലേഖകൻ: പ്ര​ശ​സ്ത ത​മി​ഴ് സി​നി​മാ താ​രം വി​വേ​ക്(59) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 4.35നാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലെ സിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: അ​രു​ൾ​സെ​ൽ​വി. മ​ക്ക​ൾ: അ​മൃ​ത​ന​ന്ദി​നി, തേ​ജ​സ്വി​നി, പ​രേ​ത​നാ​യ പ്ര​സ​ന്ന​കു​മാ​ർ. സാ​മി, ശി​വാ​ജി, അ​ന്യ​ൻ തു​ട​ങ്ങി ഇ​രു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ വി​വേ​ക് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് ത​വ​ണ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള പു​ര​സ്കാ​രം …
ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് ഇരട്ട വകഭേദവും യുകെയിൽ; സ്ഥിരീകരിച്ചത് 77 പേർക്ക്
ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് ഇരട്ട വകഭേദവും യുകെയിൽ; സ്ഥിരീകരിച്ചത് 77 പേർക്ക്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് ഇരട്ട വകഭേദവും യുകെയിൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത “ഇരട്ട മ്യൂട്ടേഷൻ” ഉള്ള കൊറോണ വൈറസ് വേരിയന്റ് യുകെയിൽ സ്ഥിരീകരിച്ചത് 77 പേർക്ക്. ഇംഗ്ലണ്ടിൽ 73 ഉം സ്കോട്ട്ലൻഡിൽ നാല് കേസുകളും. ഏപ്രിൽ 14 വരെയുള്ള കണക്കാണിത്. ഒരേ വൈറസിൽ തന്നെയുള്ള സ്‌പൈക്ക് പ്രോട്ടീനിൽ രണ്ട് …
വിദേശികളായ ഫ്രണ്ട്ലൈൻ ആരോഗ്യ പ്രവർത്തകരുടെ വീസ 12 മാസത്തേക്ക് സൗജന്യമായി നീട്ടാൻ യുകെ
വിദേശികളായ ഫ്രണ്ട്ലൈൻ ആരോഗ്യ പ്രവർത്തകരുടെ വീസ 12 മാസത്തേക്ക് സൗജന്യമായി നീട്ടാൻ യുകെ
സ്വന്തം ലേഖകൻ: വിദേശികളായ ഫ്രണ്ട്ലൈൻ ആരോഗ്യ പ്രവർത്തകരുടെ വീസ കാലാവധി 12 മാസത്തേക്ക് സൗജന്യമായി നീട്ടാൻ യുകെ. ആരോഗ്യ രംഗത്തെ ആയിരക്കണക്കിന് വിദേശി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും പന്ത്രണ്ട് മാസത്തേക്ക് സൗജന്യ വിസ എക്സ്റ്റൻഷനുകൾ വാഗ്ദാനം ചെയ്ത് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പ്രസ്താവനയിറക്കി. ഇതോടെ ഫ്രണ്ട്ലൈൻ പ്രവർത്തകർക്ക് ഒക്ടോബറോടെ വീസ തീർന്നുപോയാലും 12 മാസത്തെ …
യുഎസിൽ കൊവിഡിനേക്കാൾ കൊടിയ മഹാമാരിയായി തോ ക്കുകൾ; കടുത്ത നിയന്ത്രണ വുമായി​ ബൈഡൻ സർക്കാർ
യുഎസിൽ കൊവിഡിനേക്കാൾ കൊടിയ മഹാമാരിയായി തോ ക്കുകൾ; കടുത്ത നിയന്ത്രണ വുമായി​ ബൈഡൻ സർക്കാർ
സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡിനേക്കാൾ കൊടിയ മഹാമാരിയായി തോക്കുകളും വെടിവെപ്പുകളും. രാജ്യത്തെ തോക്കിൻമുനയിൽ നിർത്തി വെടിവെപ്പ്​ സംഭവങ്ങൾ വർധിച്ചതോടെ കടുത്ത നിയമങ്ങളുമായി ബൈഡൻ ഭരണകൂടം. പ്രത്യേക അനുമതിയില്ലാതെ വിപണിയിലെത്തുന്ന നാടൻ തോക്കുകളുടെ നിർമാണവും ഉപയോഗവും നിയന്ത്രിച്ചാണ്​ സർക്കാർ പുതിയ നിയമം പുറത്തിറക്കിയത്​. കോൺഗ്രസിന്‍റെ പിന്തുണ ആവശ്യമില്ലാത്ത പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരമുപയോഗിച്ചായിരുന്നു നിയമ നിർമാണം. അതേ സമയം, …
കുവൈത്തില്‍ ചെറുകിട വ്യവസായ സംരംഭങ്ങളിലെ വിദേശി ജീവനക്കാർക്ക് വീസ മാറ്റത്തിന് അവസരം
കുവൈത്തില്‍ ചെറുകിട വ്യവസായ സംരംഭങ്ങളിലെ വിദേശി ജീവനക്കാർക്ക് വീസ മാറ്റത്തിന് അവസരം
സ്വന്തം ലേഖകൻ: കുവൈത്തിൽ ചെറുകിട വ്യവസായ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് വിസ മാറ്റത്തിനു അവസരം. ഇതുസംബന്ധിച്ച ഉത്തരവ് വാണിജ്യ മന്ത്രി ഡോ.അബ്ദുള്ള അല്‍ സല്‍മാനാണു പുറപ്പെടുവിച്ചത്. ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് വര്‍ക്ക് പെര്‍മിറ്റ് മാറ്റുന്നതിന് തടസ്സമില്ല. നിയമപ്രകാരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ചെറുകിട സംരംഭങ്ങള്‍ക്കും ഇതോടെ തൊഴിലാളികളുടെ …
ഖത്തറിൽ പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് അഞ്ചുപേർ മാത്രം; വാക്സിൻ എടുത്തവർക്ക് ഇളവുകൾ ഉടൻ
ഖത്തറിൽ പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് അഞ്ചുപേർ മാത്രം; വാക്സിൻ എടുത്തവർക്ക് ഇളവുകൾ ഉടൻ
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭ പ്രഖ്യാപിച്ച കർശന കോവിഡ് നിയന്ത്രണങ്ങൾ ഇന്നു മുതൽ വീണ്ടും പ്രാബല്യത്തിലായി. പൊതുസ്ഥലങ്ങളിൽ ഒത്തുകൂടാൻ അനുമതി കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ പരമാവധി അഞ്ചു പേർക്ക് മാത്രം. കൂടാതെ വെള്ളി, ശനി ദിവസങ്ങളിൽ ദോഹ മെട്രോയും കർവ ബസുകളും സർവീസ് നടത്തില്ല. വീടുകളിലും മജ്‌ലിസുകളും ഇൻഡോർ വേദികളിലും …
രക്തം കട്ടപിടിക്കൽ ആശങ്ക: ഓക്സ്ഫഡ് വാക്സിൻ്റെ കാര്യത്തിൽ നിലപാട് മാറ്റി റെഗുലേറ്റർമാർ
രക്തം കട്ടപിടിക്കൽ ആശങ്ക: ഓക്സ്ഫഡ് വാക്സിൻ്റെ കാര്യത്തിൽ നിലപാട് മാറ്റി റെഗുലേറ്റർമാർ
സ്വന്തം ലേഖകൻ: അസ്ട്രാസെനക വാക്സീൻ സ്വീകരിക്കുന്ന ചിലരിൽ രക്തം കട്ടപിടിക്കുന്നതിന് വാക്സീനുമായി ബന്ധമുണ്ടാകാമെന്ന നിലപാടു മാറ്റവുമായി യൂറോപ്യൻ മെഡിസിൻസ് ഏജൻസി(ഇഎംഎ). അതേസമയം, ഇതു സംബന്ധിച്ചു വ്യക്തമായ സൂചനകളില്ലെന്നും വാക്സീൻ നൽകുന്ന ഗുണഫലവുമായുള്ള താരതമ്യത്തിൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം നേരിയതാണെന്നും ഇഎംഎ വിലയിരുത്തുന്നു. ഇതുകൊണ്ടു തന്നെ അസ്ട്രാസെനക വാക്സീൻ ഉപയോഗിക്കുന്നതിനു തൽക്കാലം നിയന്ത്രണമില്ല. 18 വയസ്സിനു …
യുഎസിൽ വാക്സിൻ പാസ് സ്പോർട്ട് വേണമെന്ന ആവശ്യം ശക്തം; ഒന്റാറിയോയിൽ വീണ്ടും സ്റ്റേ അറ്റ് ഹോം
യുഎസിൽ വാക്സിൻ പാസ് സ്പോർട്ട് വേണമെന്ന ആവശ്യം ശക്തം; ഒന്റാറിയോയിൽ വീണ്ടും സ്റ്റേ അറ്റ് ഹോം
സ്വന്തം ലേഖകൻ: കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ട് നിർബന്ധമാക്കണമെന്ന ആവശ്യം യുഎസിൽ വ്യാപകമാവുന്നു. എന്നാൽ ഈ രേഖ അമേരിക്കയില്‍ നിര്‍ബന്ധമല്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നുണ്ടെങ്കിലും വിമാന കമ്പനികൾ ഉൾപ്പെടെ എല്ലാവരും ഇത് ആവശ്യപ്പെടുന്നു. കൊറോണ വൈറസ് കുത്തിവയ്പ്പിന്റെ ഡിജിറ്റല്‍ തെളിവ് സുരക്ഷിതമായ രാജ്യാന്തര യാത്രയ്ക്ക് അത്യാവശ്യമാണെന്ന് വിമാന കമ്പനികള്‍ …