സ്വന്തം ലേഖകൻ: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് തുടക്കമായി. ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ നടന്നു. താര സമ്പന്നമായ ചടങ്ങിൽ മമ്മൂട്ടി, സംവിധായകരായ പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ നടന്മാരായ ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെയുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ബറോസ്. എന്നാൽ …
സ്വന്തം ലേഖകൻ: യമന്‍ പ്രതിസന്ധി അവസാനിപ്പിച്ച് സമഗ്രമായ രാഷ്ട്രീയ പ്രമേയത്തിലെത്താനുള്ള പുതിയ പദ്ധതി സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന രാജ്യവ്യാപക വെടി നിര്‍ത്തല്‍ പുതിയ തീരുമാനത്തില്‍ ഉള്‍പ്പെടുന്നുവെന്ന് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. യമന്‍ സര്‍ക്കാരും ഹൂതികളും തമ്മിലുള്ള രാഷ്ട്രീയ …
സ്വന്തം ലേഖകൻ: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള …
സ്വന്തം ലേഖകൻ: ചെറിയൊരു ഇടവേളയ്ക്കുശേഷം ഫ്രാൻസും ജർമനിയും പോളണ്ടും ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുന്നതോടെ വിനോദ സഞ്ചാര മേഖലയുടെ തകർച്ച സമ്പൂർണം. വാക്സിനേഷനിലൂടെ കോവിഡിനെ വരുതിയിലാക്കിയ ബ്രിട്ടൻ ഒഴികെയുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും കുതിച്ചുയരുന്ന സ്ഥിതിയാണ്. ഫ്രാൻസും പോളണ്ടും ഇതിനോടകം തന്നെ ഭാഗികമായി ലോക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു. പാരീസ് നഗരത്തിൽ …
സ്വന്തം ലേഖകൻ: വാക്സിന് കുത്തിവെപ്പെടുത്ത് രണ്ട് ദിവസത്തിന് ശേഷം പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് കോവിഡ് സ്ഥിരീകരിച്ചു. പാകിസ്താൻ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഫൈസൽ സുൽത്താൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച ഇംറാൻ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ചയാണ് ഇംറാൻ ചൈന വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികൾ അടക്കമുള്ള ഖത്തറിലെ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കുന്ന നിയമം മാർച്ച് 20 മുതൽ പ്രാബല്യത്തിൽവന്നു. 2020ലെ 17ാം നമ്പർ നിയമമാണിത്. മിഡിലീസ്റ്റിൽ തന്നെ ഇൗ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ. പുതിയ നിയമപ്രകാരം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ (ഏകദേശം 19,500 ഇന്ത്യൻ രൂപ) മിനിമം വേതനം …
സ്വന്തം ലേഖകൻ: ഇയു രാജ്യങ്ങളിലെ കൊവിഡ് മൂന്നാം തരംഗവും ഇന്ത്യയിൽ നിന്നുള്ള വാക്സിൻ കയറ്റുമതി വൈകലും ബ്രിട്ടന് വരാനിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള സൂചനയാണെന്ന് ആശങ്ക. യൂറോപ്പിലുടനീളം കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നത് ആഴ്ചകൾക്കുള്ളിൽ ബ്രിട്ടനും പ്രശ്‌നമായേക്കാമെന്നും സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യുകെ വാക്സിനേഷൻ പദ്ധതി സജീവമായി മുന്നോട്ട് പോയിട്ടും രാജ്യം ഇനിയും കൊവിഡ് ഭീഷണി …
സ്വന്തം ലേഖകൻ: വി.ഐ.പി യാത്രകൾ, ഫോട്ടോഷൂട്ടുകൾ തുടങ്ങി പലതിനും മുൻ യുഎസ് പ്രസിഡൻറ് ട്രംപ് അഭിമാനത്തോടെ ഉപയോഗിച്ച ബോയിങ് 757 വിമാനം കട്ടപ്പുറത്തായി. മൻഹാട്ടനിൽനിന്ന് 60 കിലോമീറ്റർ അകലെ ന്യൂയോർകിലെ ഓറഞ്ച് കൗണ്ടിയിൽ വെറുതെ വിശ്രമിക്കുകയാണ് ഈ വമ്പൻ വിമാനം. 24 കാരറ്റ് സ്വർണത്തിൽ തീർത്ത സീറ്റ് കൊളുത്തുകൾ, അലങ്കൃതമായ ബാത്റൂമുകൾ എന്നിങ്ങനെ ആഡംബരത്തിന്റെ നേർസാക്ഷ്യമായി …
സ്വന്തം ലേഖകൻ: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സംശുദ്ധ ഭരണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും ഭരണമാറ്റത്തിന് ഉതകുന്ന പട്ടികയാണ് പ്രഖ്യാപിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. …
സ്വന്തം ലേഖകൻ: സൗദിയിൽ വിദേശികൾക്ക് ഇഖാമ പ്രിൻറ് ചെയ്ത കാർഡ് രൂപത്തിലോ ഡിജിറ്റൽ രൂപത്തിലോ സൂക്ഷിക്കാവുന്നതാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) അറിയിച്ചു. എന്നാൽ പുതുതായി ഏർപ്പെടുത്തിയ ഡിജിറ്റൽ ഇഖാമ മൊബൈലിൽ എപ്പോഴും ഉണ്ടാവണം എന്ന് നിർബന്ധമാക്കിയിട്ടില്ലെന്ന് സ്വകാര്യ ചാനലിൽ സംസാരിക്കവെ ജവാസാത്ത് വക്താവ് ക്യാപ്റ്റൻ നാസർ അൽ ഉതൈബി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിെൻറ …