സ്വന്തം ലേഖകൻ: ദുബായിൽ കോവിഡിനെ തോൽപ്പിച്ച് റിയൽ എസ്റ്റേറ്റ് മേഖലയുടെ കുതിപ്പ്. ഴിഞ്ഞ ആഴ്ച മാത്രം ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നടന്ന ഇടപാടുകൾ 9600 കോടി രൂപയ്ക്കു മുകളിലാണെന്ന് കണക്കുകൾ. 95 പ്ലോട്ടുകളുടെയും 858 അപ്പാർട്മെന്റുകളുടെയും വില്ലകളുടെയും ഉൾപ്പെടെ 1367 വിൽപ്പനകളാണു നടന്നത്. 1200 കോടിയിലധികം രൂപയാണ് പ്ലോട്ട് വിൽപനയിലൂടെ നേടിയത്. 3400 കോടിയിലധികം …
സ്വന്തം ലേഖകൻ: ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ലോക രാജ്യങ്ങൾ രണ്ട് തട്ടിൽ. വാക്സിന് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയപ്പോൾ ഡെന്മാർക്ക്, നോർവേ, ഐസ്ലൻഡ് രാജ്യങ്ങൾ ഓക്സ്ഫഡ് വാക്സിൻ വിതരണം താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. അതേസമയം, വാക്സിൻ സുരക്ഷിതമാണെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഓക്സ്ഫെഡ് വാക്സിൻ സ്വീകരിച്ച നാല്പത്തൊന്പതു വയസുള്ള …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബം വംശീയതക്കെതിരാണെന്ന് വില്യം രാജകുമാരൻ. സഹോദരൻ ഹാരിയുടെ ഭാര്യ മേഗൻ മെർകൽ ബക്കിങ്ഹാം കൊട്ടാരത്തിൽ വംശീയതക്കിരയായെന്ന വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ ലണ്ടനിൽ സ്കൂൾ സന്ദർശനത്തിനെത്തിയതായിരുന്നു വില്യം. മകൻ ആർച്ചിയെ ഗർഭിണിയായിരുന്നപ്പോൾ, പിറക്കാൻ പോകുന്ന കുഞ്ഞ് കറുത്തതാകുമോ എന്നു ബ്രിട്ടിഷ് രാജകുടുംബത്തിലെ ഒരംഗം ചോദിച്ചതായി യുഎസ് ടിവി അഭിമുഖത്തിൽ മേഗനും ഹാരിയും …
സ്വന്തം ലേഖകൻ: കോവിഡ് വാക്സീന്‍ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനും യുകെയും തമ്മില്‍ കൊമ്പു കോർക്കുന്നു. വാക്സീന്‍ കയറ്റുമതി യുകെ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു എന്ന യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിച്ചലിന്റെ ആരോപണമാണു വിവാദത്തിനു തിരി കൊളുത്തിയത്. മിച്ചലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഉടനടി പ്രതികരിക്കുകയും ചെയ്തു. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് മിച്ചലിന് …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം രണ്ട് മാസം കൂടി തുടരും. ഇന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പുറത്തിറക്കിയ ഏറ്റവും പുതിയ വാര്‍ത്താക്കുറിപ്പില്‍ മെയ് 17ന് പുലര്‍ച്ചെ മാത്രമേ വിമാന സര്‍വ്വീസിനുള്ള വിലക്ക് നീക്കുകയുള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളത്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷ(ജി.എ.സി.എ)ന്റെ സര്‍ക്കുലര്‍ ഉദ്ധരിച്ചാണ് സൗദി …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിൽ കരാറിൽ ജോലി സമയവും വാരാന്ത്യ അവധിയും ഓവർടൈമും സിക് ലീവും ഉറപ്പാക്കി ഖത്തർ. ഗാർഹിക തൊഴിലാളികൾക്കുള്ള പുതിയ തൊഴിൽ കരാർ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശസംരക്ഷണം ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഉത്തരവാദിത്തങ്ങളും പുതിയ കരാറിൽ അടിവരയിട്ട് പറയുന്നു. ഇരുകക്ഷികളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കത്തക്ക വിധത്തിൽ 2017 ലെ 15-ാം …
സ്വന്തം ലേഖകൻ: ത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഓര്‍ത്തോഡോക്സ് സഭാ മുന്‍ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ എം.ജി.ജോര്‍ജ് ഹാര്‍വഡ് ബിസിനസ് സ്കൂളില്‍ ഉപരിപഠനം നടത്തി. 1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എം.ഡിയായ ജോര്‍ജ്, 1993ലാണ് ചെയര്‍മാനായത്. ഫിക്കിയുടെ ദേശീയ എക്സിക്യൂട്ടീവ് …
സ്വന്തം ലേഖകൻ: എൻഎച്ച്‌എസ് തൊഴിലാളികൾക്ക് മുമ്പ് നിർദ്ദേശിച്ച 2.1% ശമ്പള വർദ്ധനവ് സർക്കാർ തട്ടിമാറ്റിയതായി ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നാല് പ്രധാന എൻഎച്ച്‌എസ് തൊഴിലാളി യൂണിയനുകൾ ബജറ്റിൽ വെറും 1% ശമ്പള വർദ്ധനവ് നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇംഗ്ലണ്ടിലെ എൻഎച്ച്‌എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്‌എസ് പ്രൊവൈഡേഴ്‌സ്, വർഷങ്ങൾക്കു മുമ്പ് സർക്കാർ രൂപീകരിച്ച ഒരു ദീർഘകാല …
സ്വന്തം ലേഖകൻ: ഖത്തറിൽ പൗരന്മാരും പ്രവാസികളും ഹെൽത്ത് കാർഡ് പുതുക്കണമെന്ന് അധികൃതർ.നിലവിലെ സാഹചര്യത്തിൽ സർക്കാർ ആരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഹെൽത്ത് കാർഡ് പുതുക്കേണ്ടതിന്റെ അനിവാര്യതയും പൊതുജനാരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. hukoomi.gov.qa എന്ന സർക്കാർ പോർട്ടൽ മുഖേന ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ഹെൽത്ത് കാർഡുകൾ പുതുക്കാം. കുടുംബാംഗങ്ങളുടെ ഹെൽത്ത് കാർഡുകളും യഥാസമയം പുതുക്കണം. …
സ്വന്തം ലേഖകൻ: അപൂർവജനിതക രോഗം ബാധിച്ച 2 വയസ്സുകാരി ലവീന് നർജ്നമം നൽകി 16 കോടിയുടെ കുത്തിവെയ്പ്പ്. വില പിടിച്ച കുത്തിവെയ്പ്പിന് നിമിത്തമായത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം! ആ നന്മയ്ക്ക് ഹൃദയം നിറഞ്ഞു നന്ദി പറയുകയാണ്, ഇറാഖി സ്വദേശികളായ ഇബ്രാഹിം മുഹമ്മദും ഭാര്യ …