സ്വന്തം ലേഖകൻ: ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കുടിയേറ്റ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നത്; അടുത്ത വർഷത്തോടെ വിവിധ രാജ്യങ്ങളിൽ പുതിയ വീസ നയം നടപ്പിൽ വന്നേക്കും. ചില രാജ്യങ്ങളിൽ കുടിയേറ്റം തടയുന്നതിനോ കുറയ്ക്കുന്നതിനോ പ്രാഥമിക പരിഗണന നൽകിയാണ് വീസ നയങ്ങളിൽ മാറ്റം വരുന്നത്. അതേസമയം മറ്റു ചില രാജ്യങ്ങൾ വിനോദസഞ്ചാര കുതിപ്പും വ്യവസായിക വളർച്ചയുമാണ് പുതിയ വീസ …
സ്വന്തം ലേഖകൻ: കുവൈത്ത് ആഭ്യന്തര മന്ത്രാലയം 2024 ഓടെ കുടുംബ അല്ലെങ്കിൽ ആശ്രിത വീസ (ആർട്ടിക്കിൾ 22) അവതരിപ്പിക്കുന്നത് പരിഗണിക്കുന്നു. പുതിയ വീസ സൗകര്യം ഡോക്ടർമാർ, യൂണിവേഴ്സിറ്റി, പ്രഫസർമാർ, കൗൺസിലർമാർ എന്നിവർക്ക് മാത്രം നൽകുന്നതിനാണ് ആലോചനകൾ നടക്കുന്നത്. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യോഗ്യതയ്ക്കുള്ള മാനദണ്ഡം നിർണ്ണയിക്കുന്നത്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കുവൈത്തിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ …
സ്വന്തം ലേഖകൻ: പൂവൻകോഴിക്കു കൂവാനും നായയ്ക്കു കുരയ്ക്കാനുമുള്ള അവകാശം ഉറപ്പുവരുത്തി ഫ്രഞ്ച് പാർലമെന്റ് നിയമം പാസാക്കി. കൂവലിന്റെയും കുരയുടെയും പേരിൽ ഗ്രാമപ്രദേശങ്ങളിലെ കർഷകരെ കേസിൽ കുടുക്കുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു താമസം മാറ്റുന്നവരാണ് ഇത്തരം കേസുകളിലൂടെ കർഷകർക്കു പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാർഷിക ഉപകരണങ്ങളുടെ ശബ്ദവും വളപ്രയോഗത്തിന്റെ ദുർഗന്ധവുമെല്ലാം കേസിനു കാരണമാകുന്നുണ്ട്. അഞ്ഞൂറോളം പേർ നിലവിൽ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ വിദേശത്ത് മരിച്ചത് 403 ഇന്ത്യന്‍ വിദ്യാര്‍ഥികളാണെന്ന് കേന്ദ്രസര്‍ക്കാര്‍. 2018 മുതല്‍ സ്വാഭാവിക മരണങ്ങളും മറ്റ് അപകടങ്ങളിലും മരിച്ചവരുടെ കണക്കാണിത്. 34 രാഷ്ട്രങ്ങളില്‍ കാനഡയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടതെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ വ്യക്തമാക്കി. 91 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയില്‍ മാത്രം മരിച്ചത്. യുകെ.യില്‍ 48 …
സ്വന്തം ലേഖകൻ: തീവ്രവാദത്തെ പിന്തുണയ്ക്കുന്ന സ്റ്റുഡന്റ് വീസ ഉടമകൾക്കെതിരെ ശക്തമായ നീക്കവുമായി യുഎസിലെ 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറലുകളുടെ കൂട്ടായ്മ. തീവ്രവാദ പ്രവർത്തനത്തെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നവരുടെ സ്റ്റുഡന്റ്സ് വീസകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അർക്കൻസാസ് അറ്റോർണി ജനറൽ ടിം ഗ്രിഫിൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനും ഹോംലാൻഡ് സെക്യൂരിറ്റിക്കും കത്ത് അയച്ചു. തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവരെ പുറത്താക്കണമെന്നും കത്തില് …
സ്വന്തം ലേഖകൻ: പുതുക്കിയ അക്കൗണ്ട് നയത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കാതിരുന്ന അക്കൗണ്ടുകൾ ഡിസംബർ ഒന്ന് മുതൽ നീക്കം ചെയ്യുമെന്ന് ഗൂഗിൾ. ഈ വർഷം മെയ് മാസത്തിലാണ് പുതുക്കിയ അക്കൗണ്ട് നയം ഗൂഗിൾ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ജിമെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ്, എന്നിവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങളടക്കം, നിഷ്ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകൻ: തടസ്സങ്ങളും പ്രതിബന്ധങ്ങളും പിരിമുറുക്കമേറ്റിയ 17 ദിവസത്തെ തീവ്രമായ രക്ഷാപ്രവർത്തനങ്ങൾക്ക് വഴിത്തിരിവായത് റാറ്റ്‌ഹോൾ മൈനിങ്. ഓഗർ യന്ത്രത്തിന്റെ ബ്ലേഡുകൾ തുരങ്കത്തിൽ കുടുങ്ങിയതിനുപിന്നാലെ ലക്ഷ്യത്തിന് പത്തുമീറ്റർ അകലെ നവംബർ 25-ന് സമാന്തര ഡ്രില്ലിങ് നിർത്തിവെച്ചു. ഇതോടെ സാഹചര്യത്തിൽ കുത്തനെയുള്ള തുരക്കലും യന്ത്രസഹായത്തോടെയല്ലാതെ കൈകൊണ്ടുള്ള തുരക്കലും മാത്രമായിരുന്നു പോംവഴികളെന്ന് അന്താരാഷ്ട്ര ടണലിങ് വിദഗ്ധൻ അർനോൾഡ് ഡിക്‌സ് വ്യക്തമാക്കിയിരുന്നു. …
സ്വന്തം ലേഖകൻ: ഇക്കൊല്ലം സെപ്റ്റംബർ വരെ കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 115 കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ്. കുട്ടികൾക്കെതിരേ നടക്കുന്ന അതിക്രമത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ കണക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പ്രലോഭനങ്ങൾക്കു വിധേയമായി മറ്റുള്ളവർക്കൊപ്പം പോകുന്ന കേസുകളിലും തട്ടിക്കൊണ്ടുപോകൽ വകുപ്പ് ഉൾപ്പെടുത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. 18 വയസ്സിനു താഴെ പ്രായമുള്ളവരുടെ കണക്കാണിത്. കഴിഞ്ഞ വർഷം 269 …
സ്വന്തം ലേഖകൻ: ഒക്ടോബർ 7നു ഹമാസ് 240 പേരെ ബന്ദികളാക്കിയതിനു പിന്നാലെ, ഖത്തർ യുഎസിനോട് ഒരു അഭ്യർഥന നടത്തി– ബന്ദികളുടെ മോചനത്തിനു സഹായിക്കാൻ ഉപദേഷ്ടാക്കളുടെ ഒരു ചെറുസംഘത്തിന് രൂപം നൽകുക. യുഎസ് ഈ അഭ്യർഥന അംഗീകരിച്ചു. ഈജിപ്തിന്റെയും യുഎസിന്റെയും സഹകരണത്തോടെ തുടർന്നു നടത്തിയ രഹസ്യശ്രമങ്ങളാണു വെടിനിർത്തൽ കരാറിലെത്തിയതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് ദേശീയ സുരക്ഷാ …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഗോള പഠന വിഷയപ്പട്ടികയില്‍ ഇടംനേടിയതോടെ ആഗോളതലത്തില്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ് കേരള ടൂറിസത്തിന്റെ അഭിമാനപദ്ധതിയായ ഉത്തരവാദിത്വ ടൂറിസം മിഷന്‍(ആര്‍.ടി. മിഷന്‍). ആകെ എട്ടുരാജ്യങ്ങളില്‍നിന്നുള്ള പദ്ധതികളുടെ കൂട്ടത്തിലാണ് ആര്‍.ടി മിഷനും ഈ നേട്ടം സ്വന്തമാക്കിയത്. ജി20 രാജ്യങ്ങളിലെ ടൂറിസം മേഖലയില്‍നിന്നുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ക്കായുള്ള പ്രത്യേക ഡാഷ് ബോര്‍ഡിലാണ് ഉത്തരവാദിത്വ ടൂറിസം …