ഈ ആഴ്ച പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സ്റ്റുഡന്റ് വിസ നിയമം അനുസരിച്ച് ബ്രിട്ടനില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ നേരിട്ടുളള ഇന്‍ര്‍വ്യൂവിന് തയ്യാറാകണം. ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്നവര്‍ക്ക് ബ്രിട്ടനില്‍ പഠിക്കാനുളള അവസരം ലഭിക്കില്ല. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ യു കെയില്‍ കടക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ പരിഷ്കാരം. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ബ്രിട്ടനില്‍ …
ബ്രിട്ടനില്‍ മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് സര്‍വ്വേ. ആദ്യമായാണ് ഇത്രയും ഞെട്ടിക്കുന്ന ഒരു സര്‍വ്വേഫലം പുറത്തുവരുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പത്തില്‍ ആറു പേരും മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യം ഉന്നയിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ വിചാരണയില്‍ നിന്ന ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത്തരക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കി അവരെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് രക്ഷപെടുത്താവുന്നതാണ്. പോര്‍ച്ചുഗലിലും മറ്റും …
ആഭ്യന്തര വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതിനാല്‍ വിദേശ വിദ്യാര്‍ത്ഥികളെ കടുത്ത ഇമിഗ്രേഷന്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. എന്നാല്‍ ഇത്തരമൊരു തീരുമാനം കുടിയേറ്റക്കാരുടെ എണ്ണം കുറക്കാനുളള സഖ്യകക്ഷി ഗവണ്‍മെന്റിന്റെ തീരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്. നിലിവിലുളള കടുത്ത നിയന്ത്രണങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുളള സമ്പന്നരായ വിദ്യാര്‍ത്ഥികളെ ബ്രട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അകറ്റുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് …
കഴിഞ്ഞ രണ്ടു വര്‍ഷമായി യു കെയിലെ ബിസിനസുകാരെയും വായനക്കാരെയും തമ്മിലടിപ്പിച്ച മാധ്യമ സിണ്ടിക്കേറ്റ് തട്ടിപ്പ് പൊളിഞ്ഞു.വ്യക്തിഹത്യക്ക് പേര് കേട്ട യു കെയിലെ ഒരു മലയാള ഓണ്‍ലൈന്‍ പത്രവും അതിന്‍റെ ഉടമകള്‍ തന്നെ നടത്തിപ്പോന്ന ബിനാമി പത്രവുമാണ്
പ്രപഞ്ചോല്‍പ്പത്തിക്ക് കാരണമായ പുതിയ കണിക കണ്ടെത്തിയതായി ശാസ്ത്രലോകം. ഹിഗ്‌സ് ബോസോണ്‍ (Higgs Boson)അഥവാ ദൈവ കണത്തിന് സമാനമായ കണികയാണ് കണ്ടെത്തിയതെന്ന് സൂചനയുണ്ട്. യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണഏജന്‍സി(സേണ്‍) യിലെ ശാസ്ത്രജ്ഞര്‍ ബുധനാഴ്ച സംഘടിപ്പിച്ച സെമിനാറിലാണ് സുപ്രധാന വെളിപ്പെടുത്തല്‍ നടന്നത്. മൗലിക കണങ്ങളിലെ പിണ്ഡമുള്ള സാങ്കല്‍പിക കണമായ ഹിഗ്‌സ് ബോസോണാണ് ‘ദൈവ കണം’ എന്ന പേരില്‍ അറിയപ്പെടുന്നത്. ദ്രവ്യകണികകള്‍ക്ക് …
വിവാദ പ്രസംഗത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിന് സിപിഐ(എം) ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. 5 മണിക്കൂര്‍ സംഘം മണിയെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. തൊടുപുഴ ഡി വൈ എസ് പി ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍….. എം എം മണിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് …
ഒരു മനുഷ്യന്‍ സാധാരണ കഴിക്കുന്നതിനേക്കാള്‍ നാല്പത് ശതമാനം ആഹാരം കുറച്ച് കഴിച്ചാല്‍ ഇരുപത് വര്‍ഷത്തോളം അധികം ജീവിക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍. .മനുഷ്യന്‍ പ്രായമാകുന്നത് തടയാനുളള ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കുന്നതിനുളള ശ്രമത്തിനിടയിലാണ് ശാസ്ത്രജ്ഞര്‍ ആഹാരവും ആയുസ്സും തമ്മിലുളള ബന്ധം കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഏജിങ്ങിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. ഒരു …
പത്രധര്‍മ്മത്തിന്റെയും മാധ്യമസംസ്‌കാരത്തിന്റെയും പാവനമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്റെ ശക്തി മലയാളിവായനക്കാരെ ബോധ്യപ്പെടുത്തിയ എന്‍ആര്‍ഐ മലയാളി വിപുലീകരണത്തിന്റെ ഭാഗമായി മലയാളിവിഷനുമായി കൈകോര്‍ക്കുന്നു. മുഖം നോക്കാതെ സത്യം പറയാന്‍ കരുത്ത് കാട്ടുന്ന ആയിരക്കണക്കിനു വായനക്കാരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മലയാളിവിഷനെ പ്രവാസിലോകത്തിനു സുപരിചിതമാണല്ലോ?. നാളിതുവരെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമധര്‍മം, ഞങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍… എല്ലാം മലയാളികളുടെ മനസുകളെ നേരിന്റെ നേര്‍ക്കാഴ്ചയിലേക്ക് …
കോഫിഷോപ്പിലെ പ്രേതത്തിന്റെ ചിത്രം സിസിടിവി ക്യാമറ പകര്‍ത്തി. സ്‌കോട്ട്‌ലാന്‍ഡിലെ ഒരു കോഫിഷോപ്പിലാണ് കുറെ നാളായി പ്രേതത്തിന്റെ ശല്യം തുടങ്ങിയത്. കഴിഞ്ഞ ദിവസം കട അടച്ചശേഷം വീട്ടിലെത്തിയ കോഫിഷോപ്പ് ഉടമ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് പ്രേതത്തെ കണ്ടത്. ഒരു സ്ത്രീയുടെ രൂപം അടച്ചിട്ട കടയിലൂടെ നീങ്ങുന്ന രീതിയിലാണ് ചിത്രങ്ങള്‍. അല്‍പ്പസമയത്തിനുളളില്‍ രൂപം അന്തരീക്ഷത്തില്‍ മാഞ്ഞുപോവുകയും ചെയ്തു. …
കാലം മാറി… ജീവിത ശൈലികളും.. അതോടെ ജീവിതശൈലി രോഗങ്ങളും കൂടി. ആരോഗ്യകരമായ ഭക്ഷണം എന്നത് മാറി… ഇപ്പോള്‍ എളുപ്പമുളള ഭക്ഷണം എന്നതായി. മാതാപിതാക്കളാകട്ടെ കുട്ടികളോടുളള സ്‌നേഹം പ്രകടിപ്പിക്കുന്നത് ഫാസ്റ്റ്ഫുഡ് വാങ്ങി നല്‍കിയിട്ട്. അവസാനം തടികൂടി… തടികൂടി കുട്ടികള്‍ പൊണ്ണത്തടിയന്‍മാരാകുമ്പോള്‍ ആശുപത്രികളായ ആശുപത്രികളിലേക്ക് ഓട്ടമാണ്. വിപണിയില്‍ കിട്ടുന്ന മരുന്നുകളും ഓപ്പറേഷനുമായി കുഞ്ഞുശരീരം കീറിമുറിച്ച് കളയും. എന്നാല്‍ ഇതിന്റെ …