സ്വന്തം ലേഖകൻ: മാതാവിന്റെ ഉദരത്തിലെ ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ എങ്ങനെയായിരുന്നാലും കുഞ്ഞുങ്ങൾക്ക് ഭൂമിയിൽ പിറന്നു വീഴുന്നതിനുള്ള സർവ്വ അവകാശവും നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ബോൺ അലൈവ് എന്നാണ് പുതിയ എക്സിക്യൂട്ടിവ് ഉത്തരവ് അറിയപ്പെടുന്നത്. ഭൂമിയിൽ ജനിക്കുന്ന കുട്ടികളുടെ മുഴുവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. പരാജയപ്പെട്ട ഗർഭച്ഛിദ്രം അതിജീവിച്ചു ജനിക്കുന്ന …
സ്വന്തം ലേഖകൻ: യുഎഇ സ്വകാര്യമേഖലയിലെ വേതന വിഭാഗത്തിൽ വനിതാ–പുരുഷ ഏകീകരണം. പുതിയ നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി ദേശീയ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. മലയാളികളടക്കം സ്ത്രീകളായ ഒട്ടേറെ ഇന്ത്യക്കാർ യുഎഇയിലെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാനാണ് ഫെഡറൽ നിയമം നമ്പർ. …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തൊഴിൽ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാൻ വിന്റർ ഇക്കോണമി പ്ലാനുമായി ചാൻസലർ ഋഷി സുനക്. വേതന സബ്‌സിഡികൾ, വാറ്റ് വെട്ടിക്കുറവുകൾ, പ്രതിസന്ധിയിലായ ബിസിനസുകൾക്കായി കൂടുതൽ കുറഞ്ഞ പലിശയ്ക്കുള്ള വായ്പകൾ എന്നിവ ഉൾപ്പെടുന്ന സമ്പൂർണ പാക്കേജായാണ് വിന്റർ ഇക്കോണമി പ്ലാൻ അവതരിപ്പിക്കുന്നത്. രാജ്യത്ത് കൊവിഡ് പ്രതിസന്ധിയെ പിന്തുടർന്ന് തൊഴിൽ നഷ്ടത്തിന്റെ “സുനാമി” ഉണ്ടാകുമെന്ന് എംപിമാരും …
സ്വന്തം ലേഖകൻ: നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ ലോക്ക്ഡൌൺ നിലവിൽ വന്നു. ഇതോടെ ആളുകള്‍ക്ക് മറ്റ് കുടുംബങ്ങളില്‍ പെട്ടവരെ ഔട്ട്‌ഡോറില്‍ കണ്ടുമുട്ടുന്നതിന് നിരോധനമുണ്ട്. ലങ്കാഷയറും കര്‍ശനമായ വിലക്കുകളിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ യുകെയില്‍ 10 മില്ല്യണില്‍ ഏറെ ജനങ്ങള്‍ ലോക്ക്ഡൗണിലായി. നോര്‍ത്തംബര്‍ലാന്‍ഡ്, നോര്‍ത്ത് ടൈനിസൈഡ്, സൗത്ത് ടൈനിസൈഡ്, ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍, ഗേറ്റ്‌ഷെഡ്, സണ്ടര്‍ലാന്‍ഡ് & കൗണ്ടി …
സ്വന്തം ലേഖകൻ: ഗിൽഗിത് ബാൽതിസ്താനെ സമ്പൂർണ പ്രവിശ്യയാക്കാൻ പാകിസ്താൻ തീരുമാനിച്ചതായി പാക് മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ നീക്കത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. പാകിസ്താനിലെ കശ്മീർ, ഗിൽഗിത് ബാൽതിസ്താൻ കാര്യ മന്ത്രി അലി അമീൻ ഗണ്ടപുറിനെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രൈബ്യൂൺ പത്രമാണ് വാർത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രി ഇംറാൻ ഖാൻ ഉടൻ മേഖല സന്ദർശിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് …
സ്വന്തം ലേഖകൻ: കുവൈത്തിലേക്കു നേരിട്ട് യാത്രാ നിരോധനമുള്ള 34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിൽ നേരിട്ടെത്തി 14 ദിവസം ക്വാറന്റീൻ നിർബന്ധമാക്കുന്നതു പരിഗണനയിൽ. ആരോഗ്യ മന്ത്രാലയത്തിനു മുൻപാകെയുള്ള നിർദേശത്തിൽ തീരുമാനമെടുക്കുന്നതിനു മന്ത്രി പഠനം നടത്തുന്നുണ്ടെന്നു കുവൈത്ത് രാജ്യാന്തരവിമാനത്താവളം ഡപ്യൂട്ടി ഡയറക്ടർ ജനറൽ സാലെ അൽ ഫദാഗി പറഞ്ഞു. നിലവിൽ നിരോധനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മൂന്നാമതൊരു രാജ്യത്ത് 14 …
സ്വന്തം ലേഖകൻ: എൻഎച്ച്‌എസിന്റെ കൊവിഡ് മുന്നണിപ്പോരാളികളാകാൻ കേരളത്തിൽനിന്നും എത്തിയ നഴ്സുമാരുടെ സംഘത്തെ എൻഎച്ച്എസ് ഡയറക്ടർ ഉൾപ്പെടെയുള്ള സംഘം നേരിട്ട് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. നോട്ടിങ്ങാം യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കായി കേരളത്തിൽനിന്നും എൻവെർട്ടിസ് കൺസൾട്ടൻസി വഴി എത്തിയ 30 മലയാളി നഴ്സുമാരുടെ സംഘത്തെയാണ് ഇന്നലെ ഹീത്രൂ വിമാനത്താവളത്തിൽ എൻഎച്ച്എസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സ്വീകരിച്ചത്. എൻഎച്ച്എസ്. അധികൃതർക്ക് …
സ്വന്തം ലേഖകൻ: വാഷിംഗ്ടണില്‍ വെച്ച് ഇസ്രഈലുമായി യു.എ.ഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ ഔദ്യോഗിക നയതന്ത്ര കരാറില്‍ ഒപ്പു വെച്ചത് പശ്ചിമേഷ്യന്‍ മേഖലയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടയില്‍ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളെക്കൂടി ഇസ്രഈലുമായി അടുപ്പിക്കാനുള്ള യു.എസ് നീക്കങ്ങള്‍ തുടരുമെന്നാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങിനു ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിലും യുകെയിലെ നഴ്സിംഗ് മേഖലയ്ക്ക് കരുത്താകാൻ എത്തുന്നത് 100 കണക്കിന് മലയാളി നഴ്സുമാർ. വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് റിക്രൂട്ടു ചെയ്യപ്പെടുന്ന നഴ്സുമാരാണ് വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ ചെറുസംഘങ്ങളായി ബ്രിട്ടനിലെത്തുന്നത്. മലയാളികളുടെ റിക്രൂട്ട്മെന്റ് ഏജൻസികളാണ് ഇവരിൽ ഭൂരിപക്ഷം വരുന്ന നഴ്സുമാരേയും എൻ.എച്ച്.എസിനായി റിക്രൂട്ട് ചെയ്ത് എത്തിക്കുന്നത്. വന്ദേഭാരത് മിഷനിൽ കൊച്ചിയിൽനിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ഷിക്കാഗോ, സാൻഫ്രാൻസിസ്കോ സർവീസുകളുമായി യുണൈറ്റഡ് എയർലൈന്‍സ്. കൊവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഈ വർഷം അവസാനത്തോടെ അയവു വരുമെന്ന പ്രതീക്ഷയിലാണ് വിമാന കമ്പനിയുടെ നീക്കം. ഡിസംബർ മുതൽ ഷിക്കാഗോയിൽ നിന്നും ഡൽഹിയിലേക്കും അടുത്ത വർഷം ആദ്യം സാൻഫ്രാൻസിസ്കോയിൽ നിന്നും ബംഗുളുരുവിലേക്കും നോൺ സ്റ്റോപ്പ് സർവീസുകൾ ആരംഭിക്കുവാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി കമ്പനി …