1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“നിങ്ങള്‍ ഞങ്ങളുടെ അഭിമാനം,” മലയാളി നഴ്സിനെ അഭിനന്ദിച്ച് ആദം ഗില്‍ക്രിസ്റ്റ്
“നിങ്ങള്‍ ഞങ്ങളുടെ അഭിമാനം,” മലയാളി നഴ്സിനെ അഭിനന്ദിച്ച് ആദം ഗില്‍ക്രിസ്റ്റ്
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയും നഴ്സുമായ ഷാരോണ്‍ വര്‍ഗീസിനെ അഭിനന്ദിച്ച് മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. കൊറോണ വൈറസ് കാലത്ത് നിസ്വാര്‍ത്ഥമായ സേവനം കാഴ്ച വച്ചതിനാണ് ഗില്‍ക്രിസ്റ്റ് ഷാരോണിനെ അഭിനന്ദിച്ചത്. ഓസ്ട്രേലിയയിലെ വെലൊംഗോംഗില്‍ വയോധികര്‍ക്കുള്ള കെയര്‍ ഹോമിലെ നഴ്സാണ് ഷാരോണ്‍. കൊറോണ കാലത്തും അവധിയെടുക്കാതെ ഷാരോണ്‍ ഇവിടെ സേവനം …
കൈമുത്തി രോഗ മുക്തി നല്‍കിയിരുന്ന ആള്‍ ദൈവം കൊവിഡ് ബാധിച്ച് മരിച്ചു; ഭക്തർക്ക് കൂട്ടത്തോടെ രോഗം
കൈമുത്തി രോഗ മുക്തി നല്‍കിയിരുന്ന ആള്‍ ദൈവം കൊവിഡ് ബാധിച്ച് മരിച്ചു; ഭക്തർക്ക് കൂട്ടത്തോടെ രോഗം
സ്വന്തം ലേഖകൻ: കൈമുത്തി ‘രോഗസൗഖ്യം’ നല്‍കിയിരുന്ന ആള്‍ദൈവം കൊറോണ ബാധിച്ച് മരിച്ചു. തന്‍റെ കൈമുത്തിയാല്‍ രോഗസൗഖ്യം കിട്ടുമെന്ന് വാദിച്ച മുസ്ലീം ആള്‍ദൈവം കൊറോണ ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്ലാമിലാണ് സംഭവം. ആള്‍ദൈവമായ അസ്ലം ബാബയാണ് ജൂണ്‍ നാലിന് മരിച്ചത്. 85 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഇവരില്‍ 19 പേര്‍ ബാബയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോഗ്യ …
മൂന്ന് വയസുള്ളപ്പോൾ കാണാതായ ബ്രിട്ടീഷുകാരി മഡലിൻ എവിടെ? 13 വർഷത്തെ അന്വേഷണം!
മൂന്ന് വയസുള്ളപ്പോൾ കാണാതായ ബ്രിട്ടീഷുകാരി മഡലിൻ എവിടെ? 13 വർഷത്തെ അന്വേഷണം!
സ്വന്തം ലേഖകൻ: മൂന്ന് വയസ്സുള്ള മഡലിൻ മെക്കയിൻ എന്ന ബ്രിട്ടീഷ് പെൺകുട്ടി,13 വർഷങ്ങൾക്ക് മുമ്പ് പോർച്ചുഗലിൽ അപ്രത്യക്ഷയായ സംഭവത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ജർമ്മൻ പൊലീസ്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ, മഡലിനെ ജീവനോടെയോ, അല്ലാതെയോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ജർമ്മൻകാരനായ ക്രിസ്റ്റിയാൻ ബി(43) യാണ്‌ മഡലിന്റെ തിരോധാനത്തിന് പിന്നിലെന്നാണ്, ജർമ്മനിയിലെ ബ്രൗൺ ഷ്വയിഗിലെ സ്റ്റേറ്റ് പ്രോസിക്യുട്ടർ നൽകുന്ന സൂചന. നിലവിൽ …
അതിർത്തി പുകയുമ്പോൾ ഇന്ത്യ, ചൈന സൈനികതല ചർച്ച നാളെ; ജി-7 ന് ഇന്ത്യയെ വേണ്ടെന്ന് ചൈന
അതിർത്തി പുകയുമ്പോൾ ഇന്ത്യ, ചൈന സൈനികതല ചർച്ച നാളെ; ജി-7 ന് ഇന്ത്യയെ വേണ്ടെന്ന് ചൈന
സ്വന്തം ലേഖകൻ: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ, ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ച നാളെ. ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ചർച്ച നടത്തുക. താഴെ റാങ്കിലുള്ള കമാൻഡർമാർ ചർച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് നാളെ ചർച്ച നടക്കുന്നത്. ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് ലഫ്. ജനറൽ ഹരീന്ദർ …
“മലയാളീസ് ഫോർ ബ്ലാക്ക് ലൈവ്‌സ്,” ജോർജ് ഫ്‌ളോയ്ഡ് പ്രതിഷേധത്തിനിടെ മലയാളത്തിലും ബാനർ
“മലയാളീസ് ഫോർ ബ്ലാക്ക് ലൈവ്‌സ്,” ജോർജ് ഫ്‌ളോയ്ഡ് പ്രതിഷേധത്തിനിടെ മലയാളത്തിലും ബാനർ
സ്വന്തം ലേഖകൻ: അമേരിക്കയിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്‌ളോയിഡിന് നീതി തേടി ന്യൂയോർക്കിൽ ഉയർന്ന ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിൽ എഴുതിയ ആ പോസ്റ്റർ ഉയർത്തിയത് കേരളത്തിൽ വേരുകളുള്ള സിനി സ്റ്റീഫനായിരുന്നു. അമേരിക്കയിൽ അനീതി നിലനിൽക്കുന്നുണ്ടെന്നും അതിനെതിരെ ഉറച്ചു നിൽക്കേണ്ട ഉത്തരവാദിത്തം അമേരിക്കയിലുള്ള ഇന്ത്യക്കാർക്കുണ്ടെന്ന് സിനി സ്റ്റീഫൻ പറയുന്നു. അമേരിക്കൻ …
നാട്ടിലെത്തി തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ വിസാ ചട്ടം
നാട്ടിലെത്തി തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ വിസാ ചട്ടം
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിക്കിടെ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചു പോവുന്നതിന് പ്രതിബന്ധം തീര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ നിബന്ധന. ജൂണ്‍ ഒന്നിന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം ഇറക്കിയ പുതുക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോളില്‍ പറയുന്നത് പ്രകാരം ഇന്ത്യയിലുള്ള മറ്റൊരു രാജ്യത്തെ സ്വദേശികള്‍ക്ക് അവരുടെ രാജ്യത്തേക്ക് തിരിച്ചു പോവാം. എന്നാല്‍ ഈ രാജ്യങ്ങളിലേക്ക് തിരികെ മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് …
പത്തക്ക നമ്പർ മാറ്റുന്നതടക്കം രാജ്യത്തെ ഫോൺ വിളിയിൽ വൻ അഴിച്ചുപണിയുമായി ട്രായ്
പത്തക്ക നമ്പർ മാറ്റുന്നതടക്കം രാജ്യത്തെ ഫോൺ വിളിയിൽ വൻ അഴിച്ചുപണിയുമായി ട്രായ്
സ്വന്തം ലേഖകൻ: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്ത്യയിലെ ടെലികോം മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നു. നിശ്ചിത ലൈനിനും മൊബൈല്‍ സേവനങ്ങള്‍ക്കും മതിയായ നമ്പറിംഗ് ഉറവിടങ്ങള്‍ ഉറപ്പാക്കുന്നതിന് ‘ഏകീകൃത നമ്പര്‍ പദ്ധതി’ വികസിപ്പിക്കുന്നതിനുള്ള ശുപാര്‍ശകള്‍ ട്രായ് പുറത്തിറക്കി. ജനുവരിയില്‍ ഒഎച്ച്ഡി സമയത്ത് നടന്ന ചര്‍ച്ചയില്‍ വിവിധ പങ്കാളികള്‍ നല്‍കിയ അഭിപ്രായങ്ങളും ഇന്‍പുട്ടുകളും അടിസ്ഥാനമാക്കിയാണ് …
“ചുറ്റിലും കൂട്ട നിലവിളി, പിന്നെ കണ്ടത് ഒരു തീഗോളം,” പാക് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട യാത്രക്കാരൻ
“ചുറ്റിലും കൂട്ട നിലവിളി, പിന്നെ കണ്ടത് ഒരു തീഗോളം,” പാക് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട യാത്രക്കാരൻ
സ്വന്തം ലേഖകൻ: ഞങ്ങളില്‍ ആര്‍ക്കും അറിയുമായിരുന്നില്ല ആ വിമാനം തകരാന്‍ പോവുകയാണെന്ന്. വളരെ സാധാരണഗതിയില്‍ വിമാനം പോവുകയായിരുന്നു, പെട്ടെന്നാണ് അത് സംഭവിച്ചത്, – കറാച്ചിയില്‍ തകര്‍ന്നു വീണ പാക് വിമാനത്തിലെ രക്ഷപ്പെട്ട രണ്ട് യാത്രക്കാരില്‍ ഒരാളായ മുഹമ്മദ് സുബൈര്‍ വിമാനാപകടത്തെക്കുറിച്ചു പറഞ്ഞു. “എല്ലാഭാഗത്തു നിന്നും നിലവിളിമാത്രമാണ് ഞാന്‍ കേട്ടത്. മുതിര്‍ന്നവരുടേയും കുട്ടികളുടേയും. എനിക്കാരേയും കാണാന്‍ കഴിഞ്ഞിരുന്നില്ല, …
സംസ്ഥാനത്ത് മദ്യവിതരണത്തിന് പാരയായി ബെവ്ക്യൂ ആപ്പ്; സമൂഹമാധ്യമങ്ങളിൽ പൊങ്കാല
സംസ്ഥാനത്ത് മദ്യവിതരണത്തിന് പാരയായി ബെവ്ക്യൂ ആപ്പ്; സമൂഹമാധ്യമങ്ങളിൽ പൊങ്കാല
സ്വന്തം ലേഖകൻ: മദ്യം വാങ്ങാൻ വെർച്വൽ ക്യൂ തയാറാക്കുന്ന ബെവ്ക്യൂ ആപ്പ് ആണ് ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ആപ് തയാറായാലേ സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിക്കൂ. അതിനാൽ മദ്യപർ ആപ് ഒരുങ്ങുന്നതും കാത്തിരിപ്പാണ്. എന്നാൽ തുടർച്ചയായി സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടത് ആപ് പുറത്തിറക്കുന്നതിനു തടസമായി. ആപ് സജ്ജമാകാത്തതിനാൽ എന്ന് മദ്യവിതരണം ആരംഭിക്കാനാകുമെന്ന് ഇപ്പോൾ അധികൃതര്‍ക്കും …
ഇന്ത്യൻ ഹൈക്കമ്മീഷന്റെ അനുമതി ലഭിച്ചിട്ടും ടിക്കറ്റ് കിട്ടിയില്ല; ബ്രിട്ടനിൽ പ്രവാസികൾ കുടുങ്ങി
ഇന്ത്യൻ ഹൈക്കമ്മീഷന്റെ അനുമതി ലഭിച്ചിട്ടും ടിക്കറ്റ് കിട്ടിയില്ല; ബ്രിട്ടനിൽ പ്രവാസികൾ കുടുങ്ങി
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ലണ്ടനിൽ ബ്രിട്ടനിൽ നിന്ന് മടങ്ങാനാവാതെ 50ലധികം പ്രവാസി മലയാളികൾ. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അനുമതി ലഭിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിക്കാത്തതാണ് ഇവർക്ക് തിരിച്ചടിയായിട്ടുള്ളത്. ബ്രിട്ടനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചവർക്കാണ് ടിക്കറ്റ് ലഭിക്കാത്തതിനാൽ മടങ്ങാൻ കഴിയാത്തത്. കൊറോണ വൈറസ് വ്യാപനത്തതോടെ …