സ്വന്തം ലേഖകൻ: യമനില്‍ ഹൂത്തികളുടെ ആക്രമണത്തില്‍ സൗദി അറേബ്യന്‍ സൈന്യത്തിന്റെ യുദ്ധവിമാനം തകര്‍ന്നു വീണു. ടൊര്‍ണാഡോ വിമാനമാണ് വടക്കന്‍ യമനിലെ അല്‍ ജൗഫ് പ്രവിശ്യയില്‍ തകര്‍ന്ന് വീണതെന്ന് സൗദി സൈന്യം സ്ഥിരീകരിച്ചു. ഏറെ കാലത്തിന് ശേഷം സൗദി സൈന്യത്തിന് നേരെ ഹൂത്തികള്‍ നടത്തുന്ന ശക്തമായ ആക്രമണമാണിത്. ഭൂതല വ്യോമ മിസൈല്‍ ഉപയോഗിച്ചാണ് സൗദി സൈന്യത്തിന്റെ യുദ്ധവിമാനം …
സ്വന്തം ലേഖകൻ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്റെ വേഷത്തിൽ രൺവീർ സിംഗ് എത്തുന്ന ചിത്രമാണ് ’83’. ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലെത്തുന്നത് ദീപിക പദുകോൺ ആണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’. ഇപ്പോഴിതാ, ചിത്രത്തിൽ നിന്നുള്ള ഒരു സ്റ്റിൽ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. …
സ്വന്തം ലേഖകൻ: എ.ആർ.റഹ്‌മാന്റെ മകൾ ബുർഖ ധരിച്ച ചിത്രം പങ്കുവച്ച് എഴുത്തുകാരി തസ്ലിമ നസ്‌റിൻ നടത്തിയ പരാമർശത്തിനു മറുപടിയുമായി ഖദീജ രംഗത്ത്. റഹ്‌മാന്റെ മകൾ ഖദീജ ബുർഖ ധരിച്ചുള്ള ചിത്രം കാണുമ്പോൾ തനിക്കു അസ്വസ്ഥതയും വീർപ്പുമുട്ടലും ഉണ്ടാകുന്നതായി തസ്ലിമ നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു. തസ്ലിമയുടെ ട്വീറ്റിന് റഹ്‌മാന്റെ മകൾ കഴിഞ്ഞ ദിവസം മറുപടി നൽകി. നിരവധിപേർ …
സ്വന്തം ലേഖകൻ: ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ. പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്. ‘ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മുകശ്മീരുമായി ബന്ധപ്പെടുത്തിയുള്ള എല്ലാ പ്രതികരണങ്ങളേയും ഇന്ത്യ തള്ളികളയുകയാണ്”. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ …
സ്വന്തം ലേഖകൻ: തന്‍റെ മൂല്യം ഇപ്പോള്‍ പൂജ്യമാണെന്ന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍. വായ്പ വാങ്ങി പറ്റിച്ചെന്ന ചൈനീസ് ബാങ്കുകളുടെ പരാതിയില്‍ വിചാരണ നേരിടുമ്പോഴാണ് അനില്‍ അംബാനി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍റെ ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ എന്‍റെ മൂല്യം പൂജ്യമാണ്. എന്‍റെ നിക്ഷേപങ്ങളെല്ലാം തകര്‍ന്നു. ചൈനീസ് ബാങ്കുകളുടെ നടപടി നേരിടാന്‍ എന്‍റെ കൈയില്‍ മതിയായ സ്വത്തുക്കളില്ലെന്ന് അനില്‍ …
സ്വന്തം ലേഖകൻ: യു.എ.ഇ പ്രഖ്യാപിച്ച ദീർഘകാല വിസ പദ്ധതിക്ക് മികച്ച പ്രതികരണം. ഇതിനകം ദുബൈയിൽ മാത്രം 2170 പേർക്ക് ഗോൾഡൻ വിസ അനുവദിച്ചു. ഇവരിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരുണ്ട്. പ്രവാസി നിക്ഷേപകരിൽ വലിയ തോതിൽ ഉണർവ് രൂപപ്പെടുത്താൻ ഗോൾഡൻ വിസ ഉപകരിച്ചതായി ദുബൈ എമിഗ്രേഷൻ വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ …
സ്വന്തം ലേഖകൻ: ലാന്റിങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം മൂന്നു കഷ്ണങ്ങളായി മുറിഞ്ഞു. തുർക്കിയിലെ ഇസ്തംബൂൾ സബിഹ ഗോക്‌ചെൻ വിമാനത്താവളത്തിൽ ബുധനാഴ്ചയാണ് സംഭവം. ഇസ്മിറിൽ നിന്ന് ഇസ്തംബൂളിലേക്ക് 177 യാത്രക്കാരുമായി വന്ന പെഗാസസ് എയർലൈൻസിന്റെ പി.സി 2193 വിമാനമാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ഭൂരിഭാഗം യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായും മൂന്നുപേർ മരിച്ചതായി വിമാനക്കമ്പനി അറിയിച്ചു. ബോയിംഗ് …
സ്വന്തം ലേഖകൻ: ചെെനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വെെറസ് ബാധയെ പ്രതിരോധിക്കാൻ ലോക രാജ്യങ്ങളെല്ലാം കടുത്ത നടപടികളുമായി മൂന്നോട്ടാണ്. അതിനിടയിലാണ് ചെെനയിലെ വുഹാനിൽ നിന്ന് കരളലയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത്. വുഹാനിലെ ആരോഗ്യപ്രവർത്തകരുടെ ചിത്രമാണ് സമൂഹമാധ്യങ്ങളിൽ വെെറലാകുന്നത്. കൊറോണയെ പ്രതിരോധിക്കാൻ മുഖത്ത് മാസ്‌ക് ധരിച്ചതു മൂലം നേരിട്ട ബുദ്ധിമുട്ടുകളാണ് ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. …
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ഭീതി നിലനില്‍ക്കെ വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിച്ച് ചൈനയിലെ സര്‍വ്വകലാശാലകള്‍. കേരളത്തില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥികളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്. ഫെബ്രുവരി 24നകം സര്‍വ്വകലാശാലകളിലെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെച്ചിട്ടും സര്‍വ്വകലാശാലകള്‍ ഉടന്‍ തിരിച്ചെത്തണമെന്ന നിലപാട് മാറ്റുന്നില്ലെന്ന് …
സ്വന്തം ലേഖകൻ: പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കറാച്ചി 81 ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. കെ.എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോ ഉദ്യോഗസ്ഥനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ചാര ദൗത്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കെ.എസ് ബാവയും അന്‍വര്‍ …