സ്വന്തം ലേഖകൻ: അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി. ഫ്ലാറ്റിന്റെ/വില്ലയുടെ ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്നതിനും കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്ലേഴ്സ് താമസിക്കുന്നതിനും വിലക്കുണ്ട്. നിയമലംഘകർക്കെതിരെ പരിശോധന ഊർജിതമാക്കിയതായും നഗരസഭ അറിയിച്ചു. ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നതും നിയമ വിരുദ്ധമാണ്. ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങൾ ഉപയോഗിച്ചാൽ …
സ്വന്തം ലേഖകൻ: ഗൾഫിലേക്കു തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങൾക്കു തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. വേനൽ അവധിക്ക് ഗൾഫിലെ സ്കൂളുകൾ അടച്ചതോടെ വൺവേ ടിക്കറ്റെടുത്തു നാട്ടിൽ എത്തിയവരാണു തിരിച്ചുപോകാനാകാതെ കുടുങ്ങിയത്. ഗൾഫിൽ ഇന്നലെ സ്കൂളുകൾ തുറന്നതോടെ പ്രവാസി വിദ്യാർഥികളും വിമാനടിക്കറ്റ് നിരക്ക് വർധന മൂലം പ്രയാസത്തിലാണ്. നാലംഗ കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാൻ 1.6 …
സ്വന്തം ലേഖകൻ: സെപ്റ്റംബർ ഒന്നു മുതൽ യുഎഇ വീസ അനുവദിക്കുന്നത് ഉദാരവും വിപുലവുമാക്കുന്നു. സന്ദർശക, തൊഴിൽ, ദീർഘകാല വീസകൾ ഇതിൽ ഉൾപ്പെടും. പ്രവേശനാനുമതികളും താമസ വീസ വ്യവസ്ഥകളും പരിഷ്കരിക്കാനുള്ള ഏപ്രിൽ പകുതിയോടെ കൈക്കൊണ്ട യുഎഇ മന്ത്രിസഭാ തീരുമാനമാണ് അടുത്ത മാസം പ്രാബല്യത്തിലാകുന്നത്. ചിലത് ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുമുണ്ടെന്ന് വീസാ കാര്യവിദഗ്ധന് മുഹമ്മദ് സഇൗദ് സെയ്ഫ് റാഷിദ് …
സ്വന്തം ലേഖകൻ: “പ്രിയപ്പെട്ട ഉപഭോക്താവേ, ഒമാൻ ഐ.ഡി അപ്ഡേറ്റ് ചെയ്യാത്തതിനാൽ നിങ്ങളുടെ എ.ടി.എം കാർഡ് ബ്ലോക്ക് ആക്കിയിരിക്കുകയാണ്. എ.ടി.എം കാർഡ് തുടർന്നും ഉപയോഗിക്കുന്നതിന് താഴെ കാണുന്ന നമ്പറിൽ വിളിക്കുക,“ ഒമാൻ സെൻട്രൽ ബാങ്കിൽ നിന്നാണെന്ന മട്ടിൽ ഇത്തരമൊരു സന്ദേശം മൊബൈലിൽ വന്നാൽ സൂക്ഷിക്കുക! ചെറിയൊരു ഇടവേളക്കുശേഷം ബാങ്കിൽ നിന്നെന്ന വ്യാജേനയുള്ള തട്ടിപ്പുകാരുടെ സന്ദേശം വീണ്ടുമെത്തി തുടങ്ങി. …
സ്വന്തം ലേഖകൻ: വോട്ടര്പട്ടികയില് പേര് ചേര്ത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാര്ക്ക് തെരെഞ്ഞെടുപ്പുകളില് ബൂത്തുകളിലെത്താതെ വോട്ട് ചെയ്യാന് സംവിധാനങ്ങള് ഒരുക്കാന് നിര്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജിയില് സുപ്രീം കോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എന്.വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്. കേന്ദ്ര സര്ക്കാരിനും, തെരെഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ്. കേരള പ്രവാസി അസോസിയേഷന് എന്ന സംഘടനയ്ക്കുവേണ്ടി ഭാരവാഹികളായ രാജേന്ദ്രന് വെള്ളപാലത്ത്, അശ്വിനി …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ ബഹ്റൈന് 15ാം സ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇന്റർനേഷൻസ് നടത്തിയ ‘എക്സ്പാറ്റ് ഇൻസൈഡർ സർവേ’യിലാണ് ബഹ്റൈൻ നേട്ടം സ്വന്തമാക്കിയത്. ജി.സി.സി രാജ്യങ്ങളിൽ മൂന്നാമതാണ് ബഹ്റൈന്റെ സ്ഥാനം. ആറാം സ്ഥാനത്തുള്ള യു.എ.ഇയും 12ാം സ്ഥാനത്തുള്ള ഒമാനുമാണ് മുന്നിലുള്ളത്. ഖത്തർ (26), സൗദി അറേബ്യ (27), കുവൈത്ത് (52) …
സ്വന്തം ലേഖകൻ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നിക്ഷേപത്തിന്റെ വരവ് കൂട്ടുന്നതിനുമായി റിസർവ് ബാങ്ക് പല പുതിയ നടപടികളും നടപ്പിൽ വരുത്തുന്നു. പ്രവാസികളിൽ നിന്നും കൂടുതൽ നിക്ഷേപം ആകർഷിക്കാനായി നിക്ഷേപത്തിന് കൂടുതൽ ആദായം നൽകുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളണമെന്ന് റിസർവ് ബാങ്ക് പൊതുമേഖല, സ്വകാര്യ ബാങ്കുകൾക്ക് നിർദേശം നൽകി. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം …
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്നും യാത്ര പോകുന്ന വിദേശികൾക്കും സ്വദേശികൾക്കും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഉള്ള സംവിധാനവുമായി ഖത്തർ രംഗത്തെത്തി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്കിലേക്ക് പ്രവേശിക്കാതെ യാത്രക്കാർക്ക് സമയം ലാഭിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ് ഇ-ഗേറ്റ്. രണ്ട് …
സ്വന്തം ലേഖകൻ: സൗജന്യ പിസിആർ ടെസ്റ്റിനു നിയന്ത്രണം ഏർപ്പെടുത്തി അബുദാബി. സൗജന്യ പിസിആർ ടെസ്റ്റ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കു മാത്രമേ വീണ്ടും സൗജന്യ പരിശോധന നടത്താനാവൂ. യുഎഇയിൽ കോവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ ഗ്രീൻ പാസ് കാലാവധി 30ൽ നിന്ന് 14 ദിവസമാക്കി കുറച്ചിരുന്നു. ഇതോടെ പിസിആറിന് വരുന്നവരുടെ എണ്ണവും ഇരട്ടിയിലേറെയായി. സൗജന്യ ടെന്റുകളിൽ …
സ്വന്തം ലേഖകൻ: ലോക കേരള സഭയില് പ്രവാസലോകത്തെ വേദനിപ്പിക്കുന്ന അനുഭവങ്ങള് പങ്കുവെച്ച് എലിസബത്ത്. കഴിഞ്ഞ 31 വര്ഷമായി പ്രവാസി ജീവിതം നയിക്കുന്ന അവര് ലോക കേരള സഭയില് പ്രതിനിധിയായാണ് എത്തിയത്. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് തന്റെ അനുഭവങ്ങള് എലിസബത്ത് വിവരിച്ചത്. 31 വര്ഷമായി വീട്ടു ജോലി ചെയ്യുകയായിരുന്നു. എട്ട് വയസുമുതല് വീട്ടു ജോലി ചെയ്യുന്നു. പതിനെട്ടാം വയസിലായിരുന്നു വിവാഹം. …