സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക് ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട. കോവിഷീല്‍ഡ് വാക്സിന് ഖത്തർ അധികൃതർ അംഗീകാരം നൽകിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് ഖത്തറിൽ എത്തുന്നവർക്കാണ് ഇളവ്. വാക്സിൻ എടുത്തതിൻെറ സർട്ടിഫിക്കറ്റ് യാത്രക്കാരൻെറ കൈവശം ഉണ്ടായിരിക്കണം. ഏപ്രിൽ 25 മുതലാണ് പുതിയ തീരുമാനം …
സ്വന്തം ലേഖകൻ: ഖത്തറിൽ 2025ഓടെ ഉൽപാദന, നിർമാണ മേഖലയിൽ ലക്ഷം പേർക്ക് തൊഴിലവസരം ഉണ്ടാകും. സാമ്പത്തിക വൈവിധ്യവത്കരണത്തിെൻറയും ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള സർക്കാർ പദ്ധതിയുടെയും ഫലമായാണിത്. ഇതിെൻറയൊക്കെ ഫലമായി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നിർമാണ മേഖലയിൽ ലക്ഷത്തിലധികം പേർക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 2025ഓടെ 101000 പേർക്ക് നിർമാണ മേഖലയിൽ തൊഴിൽ ലഭിക്കുമെന്ന് കെ.പി.എം.ജി പുറത്തുവിട്ട റിപ്പോർട്ടിൽ …
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി പ്രവാസികൾ. ഒരു ദിർഹത്തിനു രാജ്യാന്തര വിപണിയിൽ 20 രൂപ 53 പൈസയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്. എന്നാൽ പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ നൽകിയത് പരമാവധി 20 രൂപ 32 പൈസ മാത്രം. കോവിഡ് ആഘാതത്തിൽ ഏതാനും മാസങ്ങളായി വിനിമയ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിസ റദ്ദാക്കിയതിന് ശേഷം. ഇതുസംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മിഷനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിദേശികള്‍ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രമേ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാവുവെന്നും കര്‍ശന നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ സേവനനന്തര ആനുകൂല്യങ്ങള്‍ …
സ്വന്തം ലേഖകൻ: യുഎഇയിലേയ്ക്ക് വരുന്നവർ 60,000 രൂപ( 3,000 ദിർഹം)യിൽ കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നു ഫെഡറൽ കസ്റ്റംസ് അതോറിറ്റി(എഫ് സിഎ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗഗമായ യാത്രയ്ക്കും വേണ്ടി കസ്റ്റംസ് നിയമം എല്ലാവരും കൃത്യമായി പാലിക്കണമെന്നു നിർദേശിച്ചു. സിനിമാ നിർമാണ സാമഗ്രികൾ, റേഡിയോ, സിഡി പ്ലയർ, ഡിജിറ്റൽ ക്യാമറ, ടെലിവിഷൻ, റിസീവർ, കായിക …
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് മേഖലയിലെ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. സൗദി അറേബ്യൻ റിയൽ എസ്റ്റേറ്റ് അതോറിറ്റി, മാനവവിഭവ ശേഷി ഫണ്ട് ‘ഹദഫി’െൻറ സഹകരണത്തോടെയാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. ജോലി തേടുന്നവരിൽനിന്ന് 11,200 പേർക്ക് പരിശീലനവും തൊഴിലും നൽകി റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്വദേശികളായവരുടെ മാനവവിഭവശേഷി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. …
സ്വന്തം ലേഖകൻ: കോവിഡ് ബാധിക്കുന്ന പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് 10,000 രൂപ സഹായധനമായി നല്‍കി വരുന്ന ആനുകൂല്യം ഈ മാസത്തോടെ അവസാനിക്കുകയാണ്. മാര്‍ച്ച് 31 വരെ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക. ഏപ്രില്‍ 30ന് മുന്‍പ് സഹായത്തിനായി അപേക്ഷിക്കുകയും വേണം. കോവിഡ് ബാധിതരായ മുഴുവന്‍ പ്രവാസികള്‍ക്കും 10,000 രൂപ ലഭിക്കാന്‍ അവസരമുണ്ട്. നിലവിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ …
സ്വന്തം ലേഖകൻ: വ്യാജ സൈറ്റിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരാകരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. ങ്ങനെ പണം നഷ്ടപ്പെട്ടവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് ആവർത്തിച്ചുള്ള ജാഗ്രതാ നിർദേശം. ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നവർ ബന്ധപ്പെട്ട എയർലൈനിന്റെയോ അംഗീകൃത ട്രാവൽ ഏജൻസികളുടെയോ വെബ്സൈറ്റ് തന്നെ ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു. വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റീഫണ്ടാക്കുകയാണു …
സ്വന്തം ലേഖകൻ: സൗദിയിൽ സ്പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യംവിടാനുമുള്ള തൊഴിൽ നിയമ ഭേദഗതി പ്രാബല്യത്തിലായി. റീ എൻട്രി, ഫൈനൽ എക്സിറ്റ് എന്നിവയ്ക്കും വിദേശ തൊഴിലാളികൾക്കു നേരിട്ട് അപേക്ഷിക്കാം. സ്വദേശിവൽകരണ പദ്ധതിയായ നിതാഖാത് മൂലം തൊഴിൽ ഭീഷണി നേരിടുന്ന മലയാളികൾ അടക്കമുള്ള വിദേശികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ ഭേദഗതി. ഈ വിഭാഗക്കാർക്ക് സുരക്ഷിതമായ മറ്റു …
സ്വന്തം ലേഖകൻ: വ്യക്തിഗത ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റൊരാളെ ഏൽപിക്കരുതെന്ന് അബുദാബി പൊലീസ്. യുഎഇയിലേക്കു തിരിച്ചുവരാൻ സാധിക്കാത്തവർ അക്കൗണ്ട് സ്വന്തം നിലയ്ക്കു റദാക്കുകയാണു വേണ്ടതെന്നും പറഞ്ഞു. അക്കൗണ്ടിന്റെ നിയന്ത്രണം അപരിചിതരെ ഏൽപിക്കുന്നത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു. അക്കൗണ്ട് വിവരങ്ങളും രഹസ്യനമ്പറും കൈക്കലാക്കുന്നവർ ഉടമ അറിയാതെ അക്കൗണ്ടിലെ പണം രാജ്യത്തിനകത്തോ പുറത്തോ ഉള്ള മറ്റൊരു അക്കൗണ്ടിലേക്കു …