സ്വന്തം ലേഖകൻ: വ്യാജ വാർത്തകളിലും കിംവദന്തികളിലും വിശ്വസിക്കരുതെന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകളിൽ മാത്രം വിശ്വാസ്യത പുലർത്തിയാൽ മതിയെന്നും നിർദേശം. കാലാവധി കഴിഞ്ഞ എല്ലാത്തരം സന്ദർശക വീസയിലുള്ളവരും ജൂലൈ 21 നകം രാജ്യം വിടണമെന്നും അല്ലാത്ത പക്ഷം പ്രതിദിനം 200 റിയാൽ വീതം പിഴ നൽകേണ്ടി വരുമെന്നുമുള്ള തരത്തിൽ ചില ഓൺലൈൻ …
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് വിദേശത്തേക്കു പോകുന്ന യാത്രക്കാർക്ക് ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി(ഐസിഎ)യുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഇമിഗ്രേഷൻ അധികൃതർ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമില്ല. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയും അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള പിസിആർ പരിശോധനാ സർട്ടിഫിക്കറ്റും ഉള്ളവരെ മാത്രമേ യുഎഇയിലേക്ക് പ്രവേശിപ്പിക്കൂവെന്ന് ഐസിഎ വക്താവ് ബ്രിഗേഡിയർ ജനറൽ ഖാമിസ് അൽ കാബി …
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ച ആദ്യദിവസമായ ഇന്നലെ കോഴിക്കോട്ടുനിന്ന് 3 വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോയി. പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷൻ, സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളിലാണ് പ്രവാസികളെ കൊണ്ടുപോകുന്നത്. വന്ദേഭാരത് ദൗത്യത്തിൽ ഇന്നലെ പ്രവാസികളെ കൊണ്ടുവരുന്നതിനായി കരിപ്പൂരിൽനിന്നു ദുബായിലേക്കു പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 25 പേർ ദുബായിലേക്കു പോയി. ഈ വിമാനത്തിൽ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ യു.എ.ഇ വിസ നിയമങ്ങളിൽ ഭേദഗതി. ജുലൈ 12 മുതൽ വിസയുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഈടാക്കാൻ മന്ത്രിസഭ അനുമതി നൽകി. പ്രവാസികളുടെ താമസ വിസ, എൻട്രി പെർമിറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മുഴുവൻ തീരുമാനങ്ങളും നാളെ മുതൽ …
സ്വന്തം ലേഖകൻ: വന്ദേഭാരത് പദ്ധതിയിൽ ജൂലൈ മാസത്തിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് 17 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി. നേരത്തേ പ്രഖ്യാപിച്ചതിന് പുറമേ മുംബൈയിലേക്ക് നാല്, ലഖ്നോ, ൈഹദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് മൂന്നു വീതം, കൊച്ചിയിലേക്ക് ഒന്ന് എന്നിങ്ങനെയാണ് കൂടുതലായി ഉൾെപ്പടുത്തിയ വിമാനങ്ങൾ. ഇൻഡിഗോയാണ് എല്ലാ സർവിസും നടത്തുന്നത്. ഇന്ത്യൻ എംബസിയിൽ പേര് ചേർത്ത ആർക്കും രജിസ്റ്റർ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ എണ്ണം 30 ശതമാനമാക്കി കുറയ്ക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് മാനവശേഷി വികസന സമിതി. രാജ്യത്തെ സ്വദേശി–വിദേശി അനുപാതം 30–70 എന്നത് അംഗീകരിക്കാനാവില്ല. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി 5 വർഷം മുൻപ് ദേശീയ സമിതി രൂപീകരിച്ചെങ്കിലും നടപടിയുണ്ടാകാത്തത് ഖേദകരമാണെന്ന് സമിതി ചെയർമാൻ എംപി ഖലീൽ അൽ സാലിഹ് പറഞ്ഞു. വിദേശികളുടെ എണ്ണം 70 …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികൾക്കും സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കേരള ഹൈക്കോടതി നോട്ടീസ്. മറുപടി സത്യവാങ്മൂലത്തിനും തുടർവാദങ്ങൾക്കുമായി കേസ് 2020 ജൂലൈ 16ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗൗരവമായി പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണെന്നും, ഭരണഘടനയ്ക്കും അന്താരാഷ്ട്ര ഉടമ്പടികൾക്കും അനുസൃതമായി സാധ്യമായ …
സ്വന്തം ലേഖകൻ: രാജ്യം വിടാതെ തന്നെ വിസിറ്റ് വീസയിലുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് കുടുംബ വീസയിലേക്ക് മാറുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണിത്. പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ വിഭാഗം വഴിയാണ് ഇത് സംബന്ധിച്ച നടപടികള്‍. ഒമാനില്‍ തൊഴില്‍ വീസയിലുള്ളവരുടെ ഭാര്യ/ഭര്‍ത്താവ്, നിശ്ചിത പ്രായ പരിധിയിലുള്ള കുട്ടികള്‍, ഒമാനി പൗരന്‍മാരുടെ വിദേശിയായ …
സ്വന്തം ലേഖകൻ: ;പ്രവാസി ഇന്ത്യക്കാരുടെ കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികൾക്കും സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി കൊവിഡ് 19 രോഗത്തെ തുടർന്ന് ലക്ഷക്കണക്കിന് പ്രവാസികൾക്കാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഇവരിൽ ബഹുഭൂരിപക്ഷത്തിനും മാസങ്ങളായി ശമ്പളമുൾപ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ പൂർണ്ണമായോ ഭാഗികമായോ തൊഴിൽ …
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി എല്ലാ രാജ്യങ്ങളിലേയും വ്യവസായ, വാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചുവെന്നും തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തി. അതിന്റെ …