1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വന്ദേഭാരത് 4.0: സൌദിയിൽ നിന്ന് കേരളത്തിലേക്ക് വൻ ഇളവുമായി എയർ ഇന്ത്യ; ഏറ്റവും കുറഞ്ഞ നിരക്ക്
വന്ദേഭാരത് 4.0: സൌദിയിൽ നിന്ന് കേരളത്തിലേക്ക് വൻ ഇളവുമായി എയർ ഇന്ത്യ; ഏറ്റവും കുറഞ്ഞ നിരക്ക്
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൌദിയിൽ നിന്ന് കേരളത്തിലേക്ക് വൻ ഇളവുമായി എയർ ഇന്ത്യ. കേരളത്തിലെ മുഴുവൻ സെക്ടറുകളിലേക്കും മൂല്യവർധിത നികുതിയടക്കം 908 റിയാലാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒന്നാം ഘട്ടത്തിൽ 950 റിയാൽ മുതൽ മൂന്നാം ഘട്ടം ആയപ്പോഴേക്കും 1700 നു മുകളിൽ നിരക്ക്‌ എത്തിയിരുന്നു. റജിസ്റ്റർ ചെയ്തവരിൽ …
തൊഴില്‍ നഷ്ടവും മാനസിക സമ്മര്‍ദ്ദവും; കുവൈത്ത് പ്രവാസികൾക്കിടയിൽ ആത്മഹത്യാ നിരക്ക് ഉയരുന്നു
തൊഴില്‍ നഷ്ടവും മാനസിക സമ്മര്‍ദ്ദവും; കുവൈത്ത് പ്രവാസികൾക്കിടയിൽ ആത്മഹത്യാ നിരക്ക് ഉയരുന്നു
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിക്കിടെ കുവൈറ്റിലെ ആത്മഹത്യാ നിരക്കില്‍ വര്‍ധനവ്. ഫെബ്രുവരി ആവസാനം മുതല്‍ കുവൈറ്റില്‍ 40 ആത്മഹത്യകളും 15 ആത്മഹത്യ ശ്രമങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ ആത്മഹത്യ നടന്നിരിക്കുന്നത് ഏഷ്യയില്‍ നിന്നുള്ള പ്രവാസികളാണെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് നിയന്ത്രണ നടപടികള്‍ക്കിടെ ജോലി നഷ്ടപ്പെട്ടതും, ശമ്പളം ലഭിക്കാത്തതും മൂലം ഉണ്ടായ …
വന്ദേഭാരത് 4.0: ബഹ്‌റെെനിൽ നിന്ന് 33, സൗദിയിൽനിന്ന് 11 ഉൾപ്പെടെ 170 എയർ ഇന്ത്യ 170 സർവീസുകൾ
വന്ദേഭാരത് 4.0: ബഹ്‌റെെനിൽ നിന്ന് 33, സൗദിയിൽനിന്ന് 11 ഉൾപ്പെടെ 170 എയർ ഇന്ത്യ 170 സർവീസുകൾ
സ്വന്തം ലേഖകൻ: വന്ദേഭാരത് നാലാം ഘട്ടത്തില്‍ ബഹ്‌റെെനിൽ നിന്നു കേരളത്തിലേക്ക് 33 സര്‍വീസുകള്‍. ഇതുള്‍പ്പടെ ജൂലൈ ഒന്ന് മുതല്‍ 14 വരെ ആകെ 47 സര്‍വീസുകൾ ബഹ്‌റെെനിൽ നിന്നുണ്ടാകും. മൂന്നാം ഘട്ടത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ഇല്ലാതിരുന്നതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതു പരിഹരിച്ചാണ് പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിലേക്ക് 10, തിരുവനന്തപുരം-ഒൻപത്, കോഴിക്കോട്-ഒൻപത്, കണ്ണൂര്‍-ആറ് …
വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍; കൂടുതലും ഗൾഫിൽ നിന്ന്
വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍; കൂടുതലും ഗൾഫിൽ നിന്ന്
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ എത്തും. അടുത്തമാസം ഒന്നാം തിയതി മുതല്‍ 14 ാം തിയതി വരെയുള്ള വിമാനങ്ങളുടെ പട്ടിക പുറത്തുവന്നു. യുഎഇ, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ നിന്ന് 39 വിമാനങ്ങള്‍ വീതവും ഒമാനില്‍ നിന്ന് 13 ഉം മലേഷ്യയില്‍ നിന്ന് രണ്ടും സിങ്കപ്പൂരില്‍ നിന്ന് ഒരു വിമാനവും സര്‍വീസ് …
സൌദിയിൽ ഇഖാമ കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാട്ടിലെത്താൻ അവസരം
സൌദിയിൽ ഇഖാമ കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാട്ടിലെത്താൻ അവസരം
സ്വന്തം ലേഖകൻ: ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാടണയാൻ അവസരമൊരുക്കി ഇന്ത്യൻ എംബസി രജിസ്​ട്രേഷൻ ആരംഭിച്ചു. സ്​പോൺസറുടെ അടുത്ത്​ നിന്ന്​ ഒളിച്ചോടിയ കേസ്​ (ഹുറൂബ്​), വിവിധ തരം കേസുകളിന്മേലുള്ള വാറൻറ്​ (മത്​ലൂബ്​), ഇഖാമ കാലാവധി അവസാനിക്കൽ, വിവിധ സാമ്പത്തിക പിഴകൾ തുടങ്ങിയ പലവിധ നിയമപ്രശ്​നങ്ങൾ നേരിടുന്നവർക്ക്​ ഫൈനല്‍ എക്‌സിറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ്​ എംബസി സ്വന്തം വെബ്​സൈറ്റിൽ …
പ്രവാസി മടക്കം: ആശയക്കുഴപ്പം മാറ്റി പുതിയ ഉത്തരവ്; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
പ്രവാസി മടക്കം: ആശയക്കുഴപ്പം മാറ്റി പുതിയ ഉത്തരവ്; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
സ്വന്തം ലേഖകൻ: പ്രവാസി മടക്കത്തിനുള്ള ചാർട്ടേഡ് വിമാനങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിലും കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അവ്യക്ത നീക്കി പുതിയ വീശദീകരണമിറക്കി. കൊവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിൻവലിച്ചു. മടങ്ങുന്ന എല്ലാവരും എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കണമെന്നും കൂടെക്കൂടെ സാനിറ്റൈസർ ഉപയോഗിച്ച് …
ഒമാനില്‍ ഓണ്‍ലൈന്‍ ഡെലിവറി മേഖലയില്‍ സ്വദേശിവത്കരണം; പ്രവാസികള്‍ക്ക് തിരിച്ചടി
ഒമാനില്‍ ഓണ്‍ലൈന്‍ ഡെലിവറി മേഖലയില്‍ സ്വദേശിവത്കരണം; പ്രവാസികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ ഡെലിവറി മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങി ഒമാന്‍. ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങളില്‍ സ്വദേശികളെ മാത്രമാക്കി പരിമിതപ്പെടുത്തുമെന്ന് ഒമാന്‍ ഗതാഗത മന്ത്രി ഡോ അഹമദ് അല്‍ ഫുതൈസി അറിയിച്ചു. സുപ്രീം കമ്മറ്റിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റസ്റ്റോറന്‍റുകളിലും കടകളിലുമാണ് ഓണ്‍ലൈന്‍ ഡെലിവറി മേഖല സ്വദേശിവത്കരിക്കാന്‍ തീരുമാനമെടുത്തത്. പ്രവാസികള്‍ക്കിടയില്‍ കൊവിഡ് 19 വ്യാപിക്കുന്നത് …
കൊവിഡ് സര്‍ട്ടിഫിക്കറ്റ്, പിപിഇ, ഫേസ് ഷീല്‍ഡ്: മടങ്ങിയെത്തുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊവിഡ് സര്‍ട്ടിഫിക്കറ്റ്, പിപിഇ, ഫേസ് ഷീല്‍ഡ്: മടങ്ങിയെത്തുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖകൻ: വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള പ്രത്യേക മാർഗ നിർദേശങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി. എല്ലാ യാത്രക്കാരും കൊവിഡ് 19 ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിമാനത്താവളങ്ങളിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള സ്‌ക്രീനിംഗിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ മാറ്റി നിർത്തുകയും, കൂടുതൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യത്രക്കാരും …
ട്രൂനാറ്റ് പരിശോധനയില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികൾക്ക് പിപിഇ കിറ്റുകള്‍; ഇളവുമായി കേരളം
ട്രൂനാറ്റ് പരിശോധനയില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികൾക്ക്  പിപിഇ കിറ്റുകള്‍; ഇളവുമായി കേരളം
സ്വന്തം ലേഖകൻ: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് കേരളത്തിലേക്ക് തിരികെയെത്താന്‍ ഇളവുകള്‍ നല്‍കി മന്ത്രിസഭാ യോഗം. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്രൂനാറ്റ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നതിന് പിപിഇ കിറ്റുകള്‍ മതിയെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ ഖത്തറില്‍ മൊബൈല്‍ ആപ്പ് വഴി ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുന്നവര്‍ക്ക് …
പ്രവാസികൾക്ക് ഈ മാസം 24 വരെ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേരളം; ഇടപെടില്ലെന്ന് സുപ്രീം കോടതി
പ്രവാസികൾക്ക് ഈ മാസം 24 വരെ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേരളം; ഇടപെടില്ലെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ തീരുമാനം വൈകിപ്പിച്ച് സംസ്ഥാന സർക്കാർ. 24 വരെ ഗള്‍ഫിൽ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട. നാളെ മുതൽ നടപ്പാക്കാൻ തീരുമാനിച്ചത് 25 മുതൽ നിർബന്ധമാക്കിയാൽ മതിയെന്നാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. 25നകം ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്താനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്. അഞ്ച് …