സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ രണ്ടു ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാല്‍ പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, …
സ്വന്തം ലേഖകൻ: ക്വാറന്റൈന്‍ കേന്ദ്രങ്ങളുറപ്പാക്കാതെ പ്രവാസികളെ കൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനങ്ങളുടെ സുരക്ഷയും ജീവനും ബലികൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് കേന്ദ്രം തയ്യാറല്ല. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടി നേടാന്‍ ശ്രമിക്കുന്നു. കേന്ദ്രം എടുത്തുചാടി നടപടികളെടുക്കില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. വിവിധ പ്രവാസി കൂട്ടായ്മ നേതാക്കളുമായി പ്രധാനമന്ത്രിയുടെ …
സ്വന്തം ലേഖകൻ: കോവിഡിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യം പരിഗണനയില്‍. യു.എ.ഇയിലെ പ്രവാസികളെയാണ് ആദ്യം തിരിച്ചെത്തിക്കുക. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. തിരിച്ചെത്തുന്നവരെ പാര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്. ഗള്‍ഫില്‍നിന്ന് എത്തുന്നവരെ ഓരോ സംസ്ഥാനവും ക്വാറന്റൈന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റണം. മൂന്നു രീതിയിലാണ് ആളുകളെ …
സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിദേശ യാത്രകള്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ലോക്ക് ഡൗണില്‍ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് തുക മടക്കി നല്‍കില്ലെന്നും മറ്റൊരു തിയതിയില്‍ യാത്ര അനുവദിക്കുമെന്നുമായിരുന്നു കമ്പനികള്‍ അറിയിച്ചത്. തിയതി മാറ്റുന്നതിനുള്ള തുക …
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ ഇന്ത്യയിലെ വിമാന സര്‍വീസുകളും നീട്ടിവച്ചു. ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരും. മെയ് മൂന്ന് വരെ അന്താരാഷ്ട്ര-ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കും. വിമാന സര്‍വീസ് ആരംഭിക്കാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ …
സ്വന്തം ലേഖകൻ: വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കില്ല. വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. പ്രവാസികളെ തൽക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് കോടതി പറഞ്ഞു. കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന കോടതി പറഞ്ഞു. കേന്ദ്രത്തിനോട് നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇപ്പോൾ യാത്ര അനുവദിച്ചാൽ അത് …
സ്വന്തം ലേഖകൻ: കോവിഡ് -19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപ അനുവദിക്കും. 15000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ക്ഷേമനിധിയില്‍ അംഗങ്ങളായ കോവിഡ് …
സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനയായ ദുബൈ കെ.എം.സി.സി ഹൈക്കോടതിയിൽ. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ചാർട്ടഡ് വിമാനങ്ങളിൽ ഇന്ത്യയിൽ എത്തിക്കാൻ അനുമതി നൽകണമെന്നും തിരികെയെത്തിക്കുന്നവരെ ക്വാറന്റൈൻ ചെയ്യാനും ചികിത്സ നൽകാനും നടപടിവേണമെന്നുമാണ് ആവശ്യം. മറ്റ് വിദേശരാജ്യങ്ങൾ കുടുങ്ങിക്കിടക്കുന്ന അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുന്നത് ഇന്ത്യ മാതൃകയാക്കണം. വിദേശകാര്യമന്ത്രിക്കും ഇന്ത്യന്‍ സ്ഥാനപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും …
സ്വന്തം ലേഖകൻ: ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈദുബായി ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടവര്‍ക്കും സന്ദർശക വിസയിൽ യുഎഇയില്‍ കുടുങ്ങിപ്പോയവർക്കും വേണ്ടിയാവും ആദ്യ സർവീസുകൾ. ആദ്യമണിക്കൂറില്‍ തന്നെ ടിക്കറ്റ് സ്വന്തമാക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. അതേസമയം ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ …
സ്വന്തം ലേഖകൻ: ലോക്ഡൗൺ അവസാനിക്കുന്ന 14നു ശേഷം ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം. എയർ ഇന്ത്യ ഒഴികെയുള്ളവ 14നു ശേഷമുള്ള ആഭ്യന്തര യാത്രകൾക്ക് ബുക്കിങ് ആരംഭിച്ച പശ്ചാത്തലത്തിലാണു മന്ത്രാലയം നിലപാടറിയിച്ചത്. എയർ ഇന്ത്യ ഈ മാസം 30 വരെ ബുക്കിങ് നിർത്തിവച്ചിരിക്കുകയാണ്. കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ സർവീസുകൾ …