സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ എൻജിനീയറിങ്, ആരോഗ്യ മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം ഉടൻ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് സുലൈമാൻ അറിയിച്ചു. സ്വകാര്യ മേഖലയെ സഹായിക്കാൻ വേണ്ടിയുള്ള പദ്ധതികൾ സംബന്ധിച്ച് മന്ത്രാലയം വ്യാഴാഴ്ച സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുേമ്പാഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മേഖലയിലെയും സ്വദേശിവത്കരണം വർധിപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ …
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്ന് പുറപ്പെടുന്നതോ അല്ലെങ്കിൽ ഖത്തറിലെത്തുന്നതോ ആയ യാത്രകളിൽ അധിക പണമോ ആഭരണങ്ങളോ ൈകയിൽ കരുതുന്നുവെങ്കിൽ ഡിക്ലറേഷൻ നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ് റ്റംസ് (ജി.എ.സി). 50,000 ഖത്തർ റിയാലോ അതിൽ കൂടുതലോ പണവും തത്തുല്യമായ മൂല്യമുള്ള ആഭരണങ്ങളും സമാനമായി വിലമതിക്കുന്ന ഏതെങ്കിലും സാമ്പത്തികമോ കൈവശമുള്ളവർ യാത്രാവേളയിൽ നിർബന്ധമായും ഡിക്ലറേഷൻ ഫോറം …
സ്വന്തം ലേഖകൻ: കോഴിക്കോട് ജിദ്ദ സെക്ടറില്‍ വിമാന കമ്പനികൾക്കിടയിൽ മത്സരം മുറുകുന്നു. അടുത്ത മാസം മുതല്‍ ദിവസവും നാല് സര്‍വ്വീസുകള്‍ വരെ ഉണ്ടാകും. നിലവിലെ സര്‍വ്വീസുകളുടെ എണ്ണം നാലായി ഉയര്‍ത്താന്‍ എയര്‍ ഇന്ത്യയും നീക്കമാരംഭിച്ചു. 2018 ഡിസംബറില്‍ സൗദി എയര്‍ലൈന്‍സിന് ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സര്‍വ്വീസ് ആരംഭിച്ചതിന് പിറകെ, സ്‌പൈസ് ജെറ്റും പ്രതിദിന സര്‍വ്വീസുമായെത്തി. ഇക്കഴിഞ്ഞ 16ാം …
സ്വന്തം ലേഖകൻ: യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാര്‍ക്ക് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെയാണ് നിയമനം. മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള പുരുഷ ഉദ്യോഗാർഥികള്‍ക്കാണ് അവസരമുള്ളത്. ഈ മാസം 27ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വച്ച് സ്‌കൈപ്പ് വഴി ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ ഡി.ഒ.എച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാർഥികൾ …
സ്വന്തം ലേഖകൻ: ഒമാനില്‍ കൂടുതൽ തൊഴിൽ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് ശൂറാ കൗൺസിലിന്റെ ശുപാർശ. വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണെന്നും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ശൂറാ കൗൺസിൽ വ്യക്തമാക്കി. ഇതോടെ മലയാളികളടക്കം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരും. ലാബ് ടെക്നീഷ്യന്‍, ഫിസിയോതെറാപ്പി ടെക്നീഷ്യന്‍, നഴ്‍സിങ് ജോലികള്‍, ഫാര്‍മസി ജോലികള്‍, എക്സ്‍റേ ടെക്നീഷ്യന്‍, സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് …
സ്വന്തം ലേഖകൻ: ഷാര്‍ജ മാതൃകയില്‍ ഇന്റര്‍ നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ കേരളത്തിലും വരുന്നു. മലപ്പുറം വേങ്ങരയിലാണ് സെന്റര്‍ സ്ഥാപിക്കുന്നത്. ഇന്‍കെലിനു കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി സജ്ജമാക്കും. ഇന്‍കലിന്റെ വ്യവസായ പാര്‍ക്കിനോടനുബന്ധിച്ചാകും ഇത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് …
സ്വന്തം ലേഖകൻ: അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ ജംബോ വിമാനവുമായി എയര്‍ ഇന്ത്യ കരിപ്പൂരിലേക്ക്. ആദ്യ വലിയ വിമാനം നാളെ രാവിലെ കരിപ്പൂരില്‍ നിലംതൊടും. സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്നുള്ള ബോയിങ് 747-400 വിമാനമാണു കരിപ്പൂരിലെത്തുക. സൗദി സമയം ഇന്നു രാത്രി 11.15നു ജിദ്ദയില്‍നിന്നു പുറപ്പെടുന്ന വിമാനം നാളെ രാവിലെ 7.05നാണു കരിപ്പൂരിലെത്തുക. ഇതേ വിമാനം വൈകിട്ട് …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാനുള്ള സംവിധാനം മാര്‍ച്ച് ഒന്നിന് നിലവിൽ വരും. ഇഖാമ സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴിയാക്കുന്ന നടപടിയുടെ രണ്ടാം ഘട്ടമായാണ് ആർട്ടിക്കിൾ 18 ഇഖാമ പുതുക്കാൻ ആഭ്യന്തരമന്ത്രാലയം ഓൺലൈൻ സേവനം ലഭ്യമാക്കുന്നത്. ജവാസാത്തുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇഖാമ പുതുക്കലിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. …
സ്വന്തം ലേഖകൻ: യു.എ.ഇ പ്രഖ്യാപിച്ച ദീർഘകാല വിസ പദ്ധതിക്ക് മികച്ച പ്രതികരണം. ഇതിനകം ദുബൈയിൽ മാത്രം 2170 പേർക്ക് ഗോൾഡൻ വിസ അനുവദിച്ചു. ഇവരിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരുണ്ട്. പ്രവാസി നിക്ഷേപകരിൽ വലിയ തോതിൽ ഉണർവ് രൂപപ്പെടുത്താൻ ഗോൾഡൻ വിസ ഉപകരിച്ചതായി ദുബൈ എമിഗ്രേഷൻ വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ …
സ്വന്തം ലേഖകൻ: പ്രവാസി വകുപ്പിന് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികം തുക നീക്കിവെച്ചും മടങ്ങിവരുന്ന പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചും മറുനാടന്‍ മലയാളികളെക്കൂടി കാര്യമായി പരഗണിക്കുന്ന ബജറ്റാണ് ഇന്ന് ധനകാര്യ മന്ത്രി അവതരിപ്പിച്ചത്. പ്രവാസി സംഘടനകള്‍ക്ക് ധനസഹായത്തിന് രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പ്രവാസികളുടെ നിര്‍വചനത്തിനും നികുതിയിലും കേന്ദ്ര ബജറ്റ് വരുത്തിയ മാറ്റം വലിയൊരു തിരിച്ചടിയാണെന്ന് പ്രസംഗത്തില്‍ …