സ്വന്തം ലേഖകൻ: ഖത്തറില്‍ ഉന്നത വിദ്യാഭ്യാസത്തിനും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാനും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ തുല്യത സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും. ആഴ്ച്ചയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിലെ സിലബസ് പഠിച്ചവര്‍ക്കോ സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കോ ഖത്തറിലെ സര്ക്കാര് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിദേശ ജോലിക്കാർക്ക് നിലവിലുള്ള സ്‌പോൺസർഷിപ്പ് സമ്പ്രദായം എടുത്തുകളയാൻ തീരുമാനിച്ചിട്ടില്ലെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്പോൺസർഷിപ്പ് നിയമം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയും ഔദ്യോഗിക കേന്ദ്രങ്ങൾ നടത്തിയിട്ടില്ല. നിർത്തലാക്കി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വ്യാജ വിവരങ്ങളാണെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട തീരുമാങ്ങൾ എടുക്കുന്നതിന് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ ഫാര്‍മസികളിലും അനുബന്ധ ജോലികളിലും 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നു. ഇതുസംബന്ധിച്ച കരാറിന് തൊഴില്‍ മന്ത്രി എന്‍ജി. അഹ്മദ് അല്‍ റാ ജഹി അംഗീകാരം നല്‍കി. വിവിധ ഘട്ടങ്ങളിലായാണു സ്വദേശിവത്കരണം നടപ്പാക്കുക. ആദ്യ ഘട്ടം ജൂലൈ 22നു പ്രാബല്യത്തില്‍ വരും. 20 ശതമാനം സ്വദേശിവത്കരണമാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. …
സ്വന്തം ലേഖകൻ: രണ്ട് തസ്തികകളിൽ കൂടി ഒമാൻ വിസാ വിലക്ക് ഏർപ്പെടുത്തി. സെയിൽസ് റെപ്രസേൻററ്റീവ്, പർച്ചേഴ്സസ് റെപ്രസേൻററ്റീവ് തസ്തികകളിലാണ് പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേർപ്പെടുത്തിയത്. മാനവ വിഭവശേഷിവകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ അബ്ദുല്ല അൽ ബക്രി പുറപ്പെടുവിച്ച ഉത്തരവിൽ ആണ് രണ്ട് തസ്തികകളിൽ കൂടി വിസാ വിലക്ക് ഏർപ്പെടുത്തിയത്. വിസാ വിലക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യൻ ബിസിനസിൽനിന്നോ ജോലിയിൽനിന്നോ വിദേശത്തുനേടുന്ന വരുമാനത്തിനുമാത്രമേ പ്രവാസികൾ ഇവിടെ നികുതി നൽകേണ്ടതുള്ളൂവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അല്ലാതെ വിദേശത്തെ ജോലിയിൽനിന്നോ ബിസിനസിൽനിന്നോ ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല. പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് 240 ദിവസം വിദേശത്തു താമസിക്കണമെന്ന ബജറ്റുനിർദേശം മാധ്യമങ്ങളിൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകിയ പശ്ചാത്തലത്തിൽ ഞായറാഴ്ച ധനമന്ത്രാലയം ഇതുസംബന്ധിച്ച് വിശദീകരണക്കുറിപ്പിറക്കി. വിദേശത്തുള്ള …
സ്വന്തം ലേഖകൻ: നികുതി ഇളവ് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നികുതിയടണമെന്ന കേന്ദ്ര ബജറ്റിലെ നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പലര്‍ക്കും പ്രവാസി പദവി നഷ്ടപ്പെടുത്തുന്നതാണ് ബജറ്റിലെ നിര്‍ദ്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “കുടുംബകാര്യങ്ങള്‍ക്ക് നാട്ടില്‍ കഴിയുന്നവര്‍ നികുതി തട്ടിപ്പുകാരല്ല. പ്രവാസികള്‍ നാട്ടില്‍ കുടുംബമുള്ളവരാണെന്ന് ഓര്‍ക്കണം,” മുഖ്യമന്ത്രി പറഞ്ഞു. എന്‍.ആര്‍.ഐ പദവി ലഭിക്കുന്നതിന് വിദേശത്ത് കഴിയുന്നതിന്റെ …
സ്വന്തം ലേഖകൻ: പ്രവാസിയായി കണക്കാക്കുന്ന മാനദണ്ഡത്തിൽ മാറ്റം വരുത്തി കൂടുതൽ പേരെ നികുതിപരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. നിലവിൽ 182 ദിവസം വിദേശത്ത് തങ്ങിയാൽ പ്രവാസിയായി കണക്കാക്കുമായിരുന്നു. ഇത് 240 ദിവസമാക്കി ഉയർത്താനാണ് സർക്കാർ നീക്കം. ഒരു ഇന്ത്യൻ പൗരന് പ്രവാസി പദവി അവകാശപ്പെടാൻ, ഒരു വർഷത്തിൽ 120 ദിവസമോ അതിൽ കൂടുതലോ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലി വിസകളിലുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പുനരാരംഭിച്ചു. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണു തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പുനഃരാരംഭിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടു ഡ്രൈവര്‍, വീട്ടുജോലിക്കാരി പോലുള്ള ഗാര്‍ഹിക വിസകളില്‍ കഴിയുന്നവര്‍ക്കു സ്ഥാപനത്തിന്റെ പേരിലേക്കു വിസയും ഒപ്പം തസ്തികയും (പ്രൊഫഷന്‍) മാറ്റാനുള്ള അനുമതിയാണു …
സ്വന്തം ലേഖകൻ: നിരവധി ആളുകൾ കൃത്യസമയത്ത് പാസ്‌പോർട്ട് പുതുക്കാൻ മറക്കുന്നതിനാൽ, പാസ്‌പോർട്ട് സേവ കേന്ദ്രങ്ങൾ പാസ്‌പോർട്ടിന്റെ കാലാവധി തീരുന്നതിന് മുമ്പ് ആളുകളെ ഓർമ്മപ്പെടുത്തുന്നതിനായി എസ്എംഎസ് അയയ്ക്കാൻ തീരുമാനിച്ചു. പാസ്‌പോർട്ട് കാലാവധി കഴിയാറായി എന്ന മുന്നറിയിപ്പ് 2019 സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് ഉടമകൾക്ക് എസ്എംഎസായി അയയ്ക്കാൻ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട പാസ്‌പോർട്ട് ഉടമകൾക്ക് രണ്ട് …
സ്വന്തം ലേഖകൻ: ഒമാനില്‍ നിന്ന് എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യന്നവരുടെ ക്യാബിന്‍ ബാഗേജ് എട്ട് കിലോഗ്രാമിന് മുകളിലുണ്ടെങ്കില്‍ അധികം പണം ഈടാക്കുമെന്ന് കമ്പനി അറിയിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ അടക്കം ഹാന്റ് ബാഗേജില്‍ പരമാവധി എട്ട് കിലോഗ്രാം മാത്രമേ സൗജന്യമായി അനുവദിക്കൂ എന്ന് കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. …