സ്വന്തം ലേഖകൻ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്‌സിന്റെ ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിനോട് ചേര്‍ന്ന സ്ഥലത്ത് 1200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കാര്‍ഗോ കോംപ്ലക്‌സ് ഒരുങ്ങുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് കാര്‍ഗോ കോംപ്ലക്സ് നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ,എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി …
സ്വന്തം ലേഖകൻ: സൗദിയിലെ അബ്ഷിര്‍ പോര്‍ട്ടലില്‍ മുഴുവന്‍ വിദേശികളും രജിസ്റ്റര്‍ ചെയ്യണമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാകില്ല. 11 ദശലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. സൗദി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഇലക്ട്രോണിക് പോര്‍ട്ടലായ അബ്ഷിറില്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിദേശികള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജവാസാത്ത് വിഭാഗം …
സ്വന്തം ലേഖകൻ: അപകടങ്ങളുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ സജ്ജീകരിക്കുന്ന സൈറണ്‍ കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തന സജ്ജമായി. ഇതിന്റെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നതിനായി ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സൈറണ്‍ മുഴക്കി പരിശോധിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സൈറണുകള്‍ സജ്ജീകരിക്കുന്നത്. ഓരോ …
സ്വന്തം ലേഖകൻ: തൊഴിൽ വിസയിൽ സൗദിയിലുള്ള വിദേശികൾക്ക് പുറത്തുപോയി വരാൻ അനുവദിക്കുന്ന റീ-എൻട്രി വിസ ഉപയോഗിച്ചില്ലെങ്കിൽ കീശ കാലിയാവും. സാമ്പത്തിക പിഴ വരും. അതായത് റീ-എൻട്രി വിസയടിച്ച ശേഷം രാജ്യം വിട്ടുപോയില്ലെങ്കിൽ കാലാവധിക്ക് മുമ്പ് വിസ റദ്ദ് ചെയ്യണം. അല്ലെങ്കില്‍ പിഴ ചുമത്തും. ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറിലൂടെയാണ് റീ-എന്‍ട്രി റദ്ദാക്കേണ്ടതെന്ന് സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത് …
സ്വന്തം ലേഖകൻ: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ ആരംഭിക്കും. അടുത്ത മാസം 16 മുതൽ എയർ ഇന്ത്യ ജംബോ സർവീസ് ആരംഭിക്കാനിരിക്കെയാണ് ഇൻഡിഗോയുടെ പ്രഖ്യാപനം. ഇതോടെ ജിദ്ദ-കോഴിക്കോട് സെക്ടറിൽ സർവ്വീസ് നടത്തുന്ന വിമാനകമ്പനികളുടെ എണ്ണം നാലാകും. മാർച്ച് 29 മുതലാണ് ജിദ്ദ-കോഴിക്കോട് സെക്ടറിൽ ഇൻഡിഗോയുടെ നേരിട്ടുള്ള സർവ്വീസ് …
സ്വന്തം ലേഖകൻ: വീട്ടു ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നിര്‍ബന്ധമായിരുന്ന എക്‌സിറ്റ് പെര്‍മിറ്റ് ഖത്തര്‍ എടുത്തുകളഞ്ഞു. തൊഴിലിടങ്ങള്‍ സുരക്ഷിതമാക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ഭരണകൂടത്തിന്റെ തീരുമാനം. തൊഴില്‍ ഉടമയുടെ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് രാജ്യം വിടാന്‍ സാധിക്കില്ല എന്നതായിരുന്നു നേരത്തെയുള്ള നിമയം. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകാന്‍ ഒരുങ്ങുന്ന ഖത്തര്‍ ഒട്ടേറെ ജനപ്രിയ …
സ്വന്തം ലേഖകൻ: സൗദിയില്‍ ഭിന്നശേഷിക്കാരായ വിമാന യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കമ്പനികള്‍ക്ക് നല്‍കിയത്. ഇവര്‍ക്കാവശ്യമായ സേവനങ്ങള്‍ സൗജന്യമായി ഒരുക്കുവാനും കമ്പനികളോട് ഏവിയേഷന്‍ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഭിന്ന ശേഷിക്കാര്‍ക്കും വികലാംഗര്‍ക്കും ആവശ്യമായ പ്രത്യേക സേവനങ്ങളും പരിചരണങ്ങളും നല്‍കുന്നതിനാണ് …
സ്വന്തം ലേഖകൻ: അമേരിക്ക, ബ്രിട്ടന്‍, ഷെങ്കന്‍ വിസകളുള്ളവര്‍ക്ക് പ്രത്യേക മുന്‍കൂര്‍ വിസയില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാം. എന്നാല്‍ സൗദി അറേബ്യന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം. ഇവര്‍ക്ക് സൗദിയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് ഓണ്‍ അറൈവല്‍ സന്ദര്‍ശക വിസ അനുവദിക്കും. അമേരിക്ക, ബ്രിട്ടന്‍, ഷെങ്കന്‍ വിസകളുള്ളവര്‍ക്ക് ഓൺ അറൈവല്‍ വിസ അനുവദിക്കുമെന്ന് ഡിസംബര്‍ 31നാണ് …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ ദോഹയില്‍ നിന്നും മുംബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. ആഴ്ച്ചയില്‍ മൂന്ന് ദിവസങ്ങളിലായി തുടങ്ങുന്ന പുതിയ സര്‍വീസിനുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആഴ്ച്ചയില്‍ അഞ്ച് ദിവസം എയര്‍ഇന്ത്യ എക്സ്പ്രസ് ദോഹ മുംബൈ സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. വരുന്ന …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് മാൻപവർ അതോറിറ്റി. ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തുന്ന തരത്തിലാകും പരിഷ്കരണമെന്നും അതോറിറ്റി സൂചന നൽകി. കുവൈത്തിൽ ഫിലിപ്പീൻ സ്വദേശിയായ ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ട സംഭവം വലിയ ചർച്ചയായ സാഹചര്യത്തിലാണ് നിയമപരിഷ്കാരത്തെ കുറിച്ച് മാൻപവർ …