സ്വന്തം ലേഖകൻ: കുവൈത്തിൽ പാസ്പ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ പുതിയ സിവിൽ ഐഡി സ്വന്തമാക്കണമെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ആണ് വ്യാജ പ്രചാരണം നിഷേധിച്ചു രംഗത്തെത്തിയത്. പാസ്പ്പോർട്ടിൽ പതിച്ചിട്ടുള്ള ഇഖാമ സ്റ്റിക്കറിനു ഇപ്പോഴും സാധുത ഉണ്ടെന്നും ഇത്തരത്തിൽ സ്റ്റിക്കർ പതിച്ച പാസ്സ്‌പോർട്ട് കൈവശമുള്ളവർക്കു യാത്ര ചെയ്യുന്നതിന് …
സ്വന്തം ലേഖകൻ: ആവശ്യമെങ്കില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ നാവികസേനാ കപ്പല്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഐഎന്‍എസ് ത്രിഖണ്ഡ് എന്ന യുദ്ധക്കപ്പലായിരിക്കും ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി നിയോഗിക്കുക. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഒമാന്‍ കടലിടുക്കിന് സമീപം ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐഎന്‍എസ് ത്രിഖണ്ഡ്. ആവശ്യമായി വരികയാണെങ്കില്‍ നാവികസേനാ കപ്പലുപയോഗിച്ച് ഇറാനിലുള്ള ഇന്ത്യക്കാരെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പുതിയ ട്രാഫിക് നിയമം നടപ്പിലായി. പന്ത്രണ്ട് വർഷം മുമ്പത്തെ നിയമമാണ് ഇപ്പോൾ പരിഷ്കരിച്ചത്. പുതിയ നിയമപ്രകാരം ഒരു ട്രാഫിക് കുറ്റത്തിന് ഒരു ബ്ലാക്ക് പോയിന്‍റ് വച്ച് കിട്ടും. 90 പോയിന്‍റെത്തിയാൽ ലൈസൻസ് കാൻസൽ ചെയ്യപ്പെടും. ആദ്യ നിയമലംഘനം മുതൽ മൂന്ന് വർഷത്തിനുള്ളിൽ 90 പോയിൻറ് എത്തുന്നവരുടെ ലൈസൻസ് ഒരു മാസത്തേക്കും …
സ്വന്തം ലേഖകൻ: രാജ്യത്തെ വിദേശികൾക്ക് ചുമത്തിയ ലെവിയുടെ വിപരീത ഫലങ്ങളെ കുറിച്ചും പഠനം നടത്തണമെന്ന് സൗദി ശൂറാ കൗൺസിൽ യോഗത്തിൽ അഭിപ്രായം. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇതടക്കം വിവിധ വിഷയങ്ങളിൽ ചർച്ചകളുണ്ടായതെന്ന് പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ സ്വകാര്യ മേഖലയിലെ തൊഴിലുകളിലേക്ക് സ്വദേശികളെ ആകർഷിക്കാൻ മിനിമം വേതന പരിധി ഉയർത്തണമെന്നും തൊഴിലില്ലായ്മ പരിഹരിക്കാൻ …
സ്വന്തം ലേഖകൻ: അബൂദബി നഗരത്തില്‍ എത്തുന്ന വാഹനങ്ങളില്‍ നിന്ന് റോഡ് ചുങ്കം ഈടാക്കി തുടങ്ങി. രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ വീതമാണ് നാല് ദിര്‍ഹം ടോള്‍ ഈടാക്കുക. മറ്റു സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് സൗജന്യമായി കടന്നുപോകാം. വ്യാഴാഴ്ച മുതലാണ് അബൂദബി നഗരത്തിലെ ടോള്‍ ഗേറ്റുകള്‍ വാഹനങ്ങളില്‍ നിന്ന് ചുങ്കം ഈടാക്കി തുടങ്ങിയത്. നഗരത്തിലെ നാല് പാലങ്ങളിലാണ് ഇപ്പോള്‍ …
സ്വന്തം ലേഖകൻ: പുതിയ സാഹചര്യത്തില്‍ എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് ഏറെ പ്രധാനമാണെന്നും തിലോത്തമന്‍ മീഡിയവണിനോട് പറഞ്ഞു. ആധാർ കാർഡ് ഇല്ലാത്ത പ്രവാസികള്‍ക്കും റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്താം. ഇ കാർഡ് സംവിധാനം ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് റേഷന്‍ …
സ്വന്തം ലേഖകൻ: യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് സഭയെന്ന് രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. രാഹുലിനു നന്ദി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. പ്രവാസി സമൂഹവുമായി ബന്ധപ്പെടാനും അവരെ അംഗീകരിക്കാനുമുള്ള ഏറ്റവും മികച്ച വേദിയാണ് ലോക …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പല തവണ വന്നുപോകാൻ സഹായിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസിറ്റിംഗ് വിസ പുതുക്കൽ എളുപ്പമാക്കി. ഒരു വർഷത്തേക്കുള്ള വിസയിൽ എത്തുന്ന പ്രവാസി കുടുംബങ്ങൾക്ക് അവസാന പുതുക്കലിന് രാജ്യം വിടേണ്ടതില്ല. രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ പുതുക്കാൻ കഴിയും വിധമാണ് നടപടിക്രമം ലളിതമാക്കിയത്. ഒമ്പത് മുതൽ 12 മാസം വരെ കാലയിളവിലേക്ക് വിസ …
സ്വന്തം ലേഖകൻ: ചില മേഖലകളിലെ സ്വദേശിവത്കരണം പിന്‍വലിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം നിഷേധിച്ച് സൗദി അധികൃതര്‍. സൗദി പൗരന്മാര്‍ക്ക് രാജ്യത്ത് തൊഴിലവസരം ഉറപ്പാക്കാന്‍ നിലവില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം തുടരുമെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ അറിയിച്ചു. ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിസ, ഇഖാമ റിന്യൂവൽ ഫോമുകൾ ഇനി ഓൺലൈൻ വഴി പൂരിപ്പിക്കാം. ഇഖാമ സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴിയാക്കുന്നതിന്റെ ആദ്യപടിയായാണ് അഭ്യന്തര മന്ത്രാലയം പ്രത്യേക ഇ- ഫോംസ് സർവീസ് ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്. കമ്പനി പ്രതിനിധികൾക്കും വ്യക്തികൾക്കും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന …