സ്വന്തം ലേഖകൻ: സൗദിയിലെ ചെറുകിട ഇടത്തരം ബിസിനസ് സംരഭങ്ങളുടെ സര്‍ക്കാര്‍ ഫീസിനത്തില്‍ യാതൊരു വര്‍ധനവും വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രാലയം. നിലവിലുള്ള ഫീസ് ഘടന കൂട്ടുന്നതിനും ദേദഗതി വരുത്തുന്നതിനും ആഗ്രഹിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ അതിന്റെ സാധ്യതാ പഠനങ്ങളും പ്രായോഗിക മാര്‍ഗങ്ങളും മൂന്‍കൂറായി മന്ത്രാലയത്തിന് സമര്‍പ്പിച്ച് അനുമതി തേടണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. വാണിജ്യ നിക്ഷേപ മന്ത്രാലയമാണ് ഇത് സംബന്ധിച്ച …
സ്വന്തം ലേഖകൻ: പാന്‍കാര്‍ഡുള്ള പ്രവാസികള്‍ അവ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയം ഈമാസം 31 ന് അവസാനിക്കും. കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടീസ് പ്രവാസികളെ ആശങ്കയിലാക്കുകയാണ്. പ്രവാസികള്‍ക്ക് ആധാറും പാന്‍കാര്‍ഡും നിര്‍ബന്ധമല്ലെന്നാണ് ഇപ്പോഴും സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ പാന്‍കാര്‍ഡ് സ്വന്തമായുള്ള പ്രവാസികള്‍ ഈമാസം 31 ന് മുന്‍പ് അവ ആധാറുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം …
സ്വന്തം ലേഖകൻ: സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനം ലഭിക്കുന്നതിന് സ്വദേശി തിരിച്ചറിയല്‍ കാര്‍ഡും, വിദേശികളുടെ താമസ രേഖയും സമര്‍പ്പിച്ചാല്‍ മതി. ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിലാകുക. രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇന്‍ഷുറന്‍സ് പോളിസി എടുത്ത …
സ്വന്തം ലേഖകൻ: ടാക്സികളിൽ വൈഫൈ ലഭ്യമാക്കി ദുബൈ ആർ.ടി.എ അധികൃതർ. യാത്രക്കാർക്ക് 50 എം.ബി ഡാറ്റ സൗജന്യമായി ടാക്സികളിൽ ഉപയോഗിക്കാം. കൂടുതൽ ആവശ്യമെങ്കിൽ ആപ്പുവഴി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈൽ സേവന ദാതാക്കളായ ഡുവുമായി സഹകരിച്ചാണ് ദുബൈ റോഡ് ആന്‍റ് ട്രാൻസ്പോർട്ട് അതോറിറ്റി വൈഫൈ സൗകര്യം ഒരുക്കുന്നത്. ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഹൈടെക് …
സ്വന്തം ലേഖകൻ: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമസഹായ പദ്ധതി ഖത്തറിലേക്കും വ്യാപിപ്പിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് ഈ പദ്ധതി. കുവൈറ്റ്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലേക്കും …
സ്വന്തം ലേഖകൻ: സലാം സ്ട്രീറ്റിലെ ജൗദ എന്ന സലൂണിൽ മുടിവെട്ടാൻ പോയാൽ രണ്ടുണ്ട് കാര്യം, താടിയും മുടിയും വെട്ടി സുന്ദരനാകുന്നതോടൊപ്പം മികച്ച കലാസൃഷ്ടികള്‍ സ്വന്തമാക്കുകയും ചെയ്യാം. അതിമനോഹര ചിത്രങ്ങളാണ് ഈ ആര്‍ട്ട് ഗാലറി.സലൂണിൽ മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി റഷീദ് അലി ഒരുക്കിയിരിക്കുന്നത്. കുട്ടിക്കാലത്തിന്റെ ഓര്‍മകളില്‍ ചിത്രം വരച്ച ശീലം റഷീദലിക്കുണ്ടായിരുന്നില്ല. പ്രവാസജീവിതത്തിന്റെ വിരസതകള്‍ക്കിടയില്‍ പത്തു …
സ്വന്തം ലേഖകൻ: യുഎഇയിൽ ചില മേഖലകളിൽ 2020 മുതൽ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. പ്രശസ്ത ജോബ്സ് ആൻഡ് റിക്രൂട്ട്മെന്‍റ് കൺസട്ടൻസിയായ കൂപ്പർ ഫിച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മാന്ദ്യത്തെ അതിജീവിക്കുന്ന സമ്പദ് വ്യവസ്ഥ കൂടുതൽ ജോലി സ്ഥിരത നൽകുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇൻവെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ്, മാനുഫാക്ചറിങ്, ടെക്നോളജി ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ മേഖലകളിലാണ് ശമ്പള …
സ്വന്തം ലേഖകൻ: തൊഴിലാളിയുടെ ആദ്യ ശമ്പളം ജോലിയിൽ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളിൽ നൽകണമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി. ശമ്പളം ബാങ്ക് അകൗണ്ടിലേക്കു മാറ്റുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്നതിനായാണ് രണ്ടു മാസം കാലാവധി നൽകിയതെന്നും അതോറിറ്റി വ്യക്തമാക്കി. വിദേശത്തുനിന്ന് പുതുതായി കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിച്ചു രണ്ട് മാസത്തിനകം നിർബന്ധമായും ശമ്പളം നൽകണമെന്ന് വ്യകതമാക്കിയിരിക്കുകയാണ് മാന്‍പവര്‍ അതോറിറ്റി. വർക് പെർമിറ്റ് …
സ്വന്തം ലേഖകൻ: പ്രവാസികളുടെ വിവരങ്ങള്‍ സംബന്ധിച്ച് ആധികാരിക ഡേറ്റ ബാങ്ക് സജ്ജമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കേരളത്തില്‍നിന്നുള്ള രാജ്യാന്തര കുടിയേറ്റം സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുതാണ്. എന്നാല്‍ പ്രവാസികളുടെയും മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയവരുടെയും ആധികാരിക …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ താമസ രേഖ പുതുക്കുന്നതിന് ഇഖാമയിൽ രേഖപ്പെടുത്തിയ പ്രൊഫഷൻ അനുസരിച്ചുള്ള യോഗ്യത സർട്ടിഫിക്കറ്റ് വേണമെന്ന നിയമം പ്രാബല്യത്തിലായതോടെ മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ വലയാൻ സാധ്യത. ജോലി ചെയ്യുന്ന കമ്പനികൾ ഇഖാമ പുതുക്കാനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് ഇതിനകം തൊഴിലാളികൾക്ക് അറിയിപ്പ് നൽകി. കാലാവധി അവസാനിക്കും മുമ്പ് പ്രൊഫഷണൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത …