സ്വന്തം ലേഖകൻ: കുവൈത്തിൽ ഒരോ സ്വദേശി കുടുംബത്തിനും രണ്ട് ഡ്രൈവർമാരെ വീതം അനുവദിച്ചാൽ മതിയെന്ന് തീരുമാനം. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് എല്ലാ ഗവർണറേറ്റിലേയും താമസകാര്യ വകുപ്പ് ഓഫിസുകൾക്ക് സർക്കുലർ അയച്ചു. രണ്ടിൽ കൂടുതൽ ഡ്രൈവർമാരെ വേണമെങ്കിൽ താമസകാര്യ വകുപ്പ് മേധാവിയുടെ പ്രത്യേക അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. താമസകാര്യവകുപ്പ് മേധാവി അബ്ദുൽ ഖാദർ ശഅബാൻ, അസിസ്റ്റൻറ് അണ്ടർ …
സ്വന്തം ലേഖകൻ: ആദ്യമായി സൗദിയില്‍ നിയമിതരായ നോര്‍ക്ക റൂട്ട്‌സ് കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു. പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനായാണ് നോര്‍ക്ക മലയാളികളായ കണ്‍സള്‍ട്ടന്റ്മാരെ നിയമിച്ചത്. സൗദിയിലെ ലീഗല്‍ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് പരമാവധി നിയമ സഹായങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് ചുമതലയേറ്റ ഇരുവരും മീഡിയാവണ്ണി-നോട് പറഞ്ഞു. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ തൊഴിൽ രംഗത്തെ സ്വദേശിവത്കരണ പദ്ധതിയായ ’നിതാഖാത്തി’ൽ ഇനി മഞ്ഞ കാറ്റഗറിയില്ല. ആ വിഭാഗത്തെ കൂടി നിലവിലെ ചുവപ്പ് കാറ്റഗറിയിലേക്ക് മാറ്റും. സ്വകാര്യമേഖലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന സൗദിവത്കരണ നടപടികളിലെ സുപ്രധാന ഘടകമാണ് ’നിതാഖാത്’. ജീവനക്കാരിലെ സൗദി പൗരന്മാരുടെ എണ്ണം കണക്കാക്കി സ്ഥാപനങ്ങളെ തരംതിരിക്കുന്ന മാനദണ്ഡമാണിത്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ തോതിന്‍റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ …
സ്വന്തം ലേഖകൻ: : വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന നിരാലംബരായ പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുമായി നോര്‍ക്ക റൂട്സ് ധാരണാപത്രം ഒപ്പുവച്ചു. തൊഴില്‍ ഉടമയുടെയോ സ്പോണ്‍സറുടെയോ എംബസിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തിലാണു മൃതദേഹം എയര്‍ ഇന്ത്യ സൗജന്യമായി എത്തിക്കുക. ഇതുസംബന്ധിച്ച പദ്ധതി നടത്തിപ്പിനു നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ …
സ്വന്തം ലേഖകൻ: സൗദിയില്‍ സ്വകാര്യ മേഖലയില്‍ അടുത്ത വര്‍ഷം ശരാശരി നാല് ശതമാനം ശമ്പള വര്‍ധനയുണ്ടാകുമെന്ന് സര്‍വേ ഫലം. രാജ്യത്തെ കമ്പനികളില്‍ ആഗോള കണ്‍സല്‍ട്ടന്‍സിയായ മര്‍സര്‍ നടത്തിയ പുതിയ സര്‍വേയാണ് ശമ്പള വര്‍ധനവ് വ്യക്തമാക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറയുമെന്നും സന്പദ്ഘടന ശക്തമാകുമെന്നും സര്‍വേ പ്രവചിക്കുന്നു. രാജ്യത്തെ ഹൈടെക് ഇന്‍ഡസ്ട്രികളിലാണ് ഏറ്റവും കൂടുതല്‍ വേതന വര്‍ധനവ് …
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിന് ജനപ്രതിനിധികളും വ്യവസായികളും കൈകോര്‍ക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജനപ്രതിനിധികളേയും വാണിജ്യ- വ്യവസായ മേഖലയിലുള്ളവരേയും ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കാൻ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, വ്യാപാര – വ്യവസായ മേഖലയിലുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള യോഗം അടുത്ത മാസം ആദ്യം കോഴിക്കോട് ചേരാൻ …
സ്വന്തം ലേഖകൻ: പ്രവാസിമലയാളികളുടെ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൗജന്യ സേവനം നല്‍കുന്ന പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്കു വ്യാപിപ്പിച്ചു. മലയാളികളായ അഭിഭാഷകരാണു നിയമസഹായ പദ്ധതിയില്‍ സേവനം നല്‍കുക. കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലുണ്ടായിരുന്ന സേവനം ബഹ്റെെന്‍, അബുദാബി എന്നിവിടങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്. ഈ രാജ്യങ്ങളിലേക്കു നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. മറ്റു രാജ്യങ്ങളിലും പദ്ധതി ഉടന്‍ നിലവില്‍ …
സ്വന്തം ലേഖകൻ: സൌദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കില്ലെന്ന് ഉറപ്പു നൽകി തൊഴില്‍ സാമൂഹിക മന്ത്രാലയം. അവിദഗ്ദ തൊഴിലാളികള്‍ക്ക് പരീക്ഷ ഏര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പമാണ് ലേബര്‍ വിസകളും നിര്‍ത്തലാക്കിയേക്കുമെന്ന് പ്രചാരണമുണ്ടായത്. എന്നാല്‍ ലേബര്‍ വിസകള്‍ നിര്‍ത്തലാക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘ആമിൽ’ വിസ അഥവാ ലേബർ വിസ തസ്തികകളിലായി ഏതാണ്ട് 26 ലക്ഷം പേരാണ് സൌദിയിലുള്ളത്. അവിദഗ്ധ മേഖലയിലുള്ള ഇവര്‍ക്ക് …
സ്വന്തം ലേഖകൻ: വിദേശ അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസ (ആമില്‍ വിസ) നിര്‍ത്തലാക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക ഇന്ത്യക്കാരെ. സൗദിയിലെ വിദേശത്തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. എന്നാല്‍ ആമിലിനൊപ്പം ഒരു തൊഴില്‍ മേഖല കൂടി ഇഖാമയില്‍ ചേര്‍ത്തവര്‍ക്കു പ്രശ്‌നങ്ങളുണ്ടാവാനിടയില്ലെന്നാണു സൂചന. നിയമം പ്രാബല്യത്തിലായാല്‍ ആമില്‍ പ്രൊഫഷന്‍ മാറ്റാന്‍ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണു തൊഴില്‍ …
സ്വന്തം ലേഖകൻ: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം റൺവേ അറ്റകുറ്റപ്പണികള്‍ക്കായി നാല് മാസത്തേക്ക് പകല്‍ അടച്ചിടുന്നു. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വിസുകള്‍ ഉണ്ടാകില്ല. സര്‍വിസുകള്‍ ഇതിനോടകം പുനഃക്രമീകരിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ആകെ 260 സര്‍വിസാണു ദിവസമുള്ളത്. ഇതിൽ …