സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാർ തുടർച്ചയായി ഏഴുദിവസം ജോലിക്ക് ഹാജരാകാതിരുന്നാൽ രാജിവെച്ചതായി കണക്കാക്കണമെന്ന് കുവൈത്ത് പാർലിമെന്റിൽ കരടുനിർദേശം. തൊഴിലാളിക്കെതിരെ സമർപ്പിക്കപ്പെടുന്ന പരാതികളിൽ തെളിവുകളുടെ പിന്‍ബലമുണ്ടെങ്കിൽ താമസാനുമതി റദ്ദ് ചെയ്യുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. മുഹമ്മദ് അല്‍ ദലാല്‍, അഹ്മദ് അല്‍ ഫാദില്‍, സഫ അല്‍ ഹാഷിം, ഖാലിദ് അല്‍ ശത്തി, …
സ്വന്തം ലേഖകൻ: തെറ്റായ ജീവിത രീതിയും ഭക്ഷണക്രമവും പ്രവാസ ലോകത്ത് നിരവധി പേരെയാണ് പ്രമേഹ രോഗികളാക്കുന്നത്. ജീവിതശൈലിയിൽ ശരിയായ മാറ്റം വരുത്തുകയും ഭക്ഷണ ശീലങ്ങൾ ക്രമപ്പെടുത്തുകയും ചെയ്താൽ പ്രമേഹ സാധ്യതയെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ വിലയിരുത്തൽ. ലക്ഷണങ്ങൾ അവഗണിക്കരുതെന്നും രോഗിയായി ചികിത്സ തേടുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജോലിത്തിരക്കുകൾക്കിടയിൽ ഫാസ്റ്റ് …
സ്വന്തം ലേഖകൻ: ഒമാനിലേക്ക് മരുന്നുകൾ കൊണ്ട് വരുന്നവർ മതിയായ രേഖകൾ കൈവശം വെക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സ തേടിയ ആശുപത്രിയിൽ നിന്നുള്ള ആറ് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത മെഡിക്കൽ റിപ്പോർട്ടുകൾ കൂടെ കരുതണം. മെഡിക്കൽ റിപ്പോർട്ടിൽ രോഗിയെയും മരുന്നിനെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. മെഡിക്കൽ റിപ്പോർട്ടിന്റെ ഭാഗമായി രോഗിയുടെ ആറ് മാസത്തിൽ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിർബന്ധിത ആരോഗ്യ പരിശോധന നടത്തണമെന്ന് പാർലമെൻ്റിൽ ശിപാർശ. ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനാണ് നിർദേശമെന്ന് ഈ ആവശ്യം ഉന്നയിച്ച അഞ്ചോളം എം.പിമാർ വ്യക്തമാക്കി. വീട്ടു ജോലിക്കാരും മറ്റ് ഗാർഹിക തൊഴിലാളികളും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വിമാനത്താവളത്തിൽ നിർബന്ധിത ആരോഗ്യപരിശോധനകള്‍ക്ക് വിധേയമാകണമെന്നാണ് പാർലമെന്റില്‍ എം.പിമാരുടെ ശിപാർശ. …
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ ഓൺലൈന്‍ വഴിയാക്കുന്ന പദ്ധതി അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാർ രജിസ്‌ട്രേഷൻ അടുത്ത വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാറുകൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ …
സ്വന്തം ലേഖകൻ: എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം യു.എസ്. കോടതി തള്ളി. അമേരിക്കയിലെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുന്നതാണ് യു.എസ്. കോടതിയുടെ തീരുമാനം. എച്ച് 1 ബി വിസക്കാര്‍, ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ തുടങ്ങിയവരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലിചെയ്യാമെന്ന നിയമം 2015-ല്‍ …
സ്വന്തം ലേഖകൻ: യുസിലെ വിവിധ കമ്പനികളില്‍ വിദേശികളായ പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്കാലികമായി അപേക്ഷിക്കാനുള്ള എച്ച് വണ്‍ ബി വര്‍ക്ക് വിസ അപേക്ഷകകള്‍ക്ക് ഇലക്ടോണിക് റജിസ്‌ട്രേഷനില്‍ അപേക്ഷിക്കാനുള്ള സൗകര്യം യുഎസ് ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. അപേക്ഷയുടെ ഫീസ് നിരക്കില്‍ 10 യുഎസ് ഡോളര്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. ഇലക്ട്രോണിക് റജിസ്‌ട്രേഷനിലൂടെ യുഎസിന് സേവനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുടുതല്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കത്തക്ക വിധം സ്വകാര്യ തൊഴിൽ നിയമം പരിഷ്കരിക്കണമെന്ന് നിർദേശം. പാർലിമെന്റ് അംഗം ഫൈസൽ അൽ കന്ദരി ആണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. സ്വകാര്യ കമ്പനികളിലെ സൂപ്പര്‍ വൈസറി തസ്തികകളിൽ സ്വദേശികൾക്ക് അവസരം ലഭിക്കുന്ന വിധം നിബന്ധനകൾ ഏർപ്പെടുത്തണമെന്നും തൊഴിലില്ലാത്ത കുവൈത്തികള്‍ക്ക് സ്വകാര്യ മേഖലകളില്‍ കൂടുതല്‍ അവസരം നല്‍കണമെന്നും …
സ്വന്തം ലേഖകൻ: ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്വദേശിവത്കരണ തോത് 71 ശതമാനത്തിലെത്തിയെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്. നിലവില്‍ 39,000ല്‍ അധികം സ്വദേശികള്‍ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നതായും കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2018 അവസാനത്തിലെ കണക്കനുസരിച്ച് 39,903 സ്വദേശികളാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെത്തില്‍ ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരുടെ 71 ശതമാനമാണിത്. 2015 മുതൽ 2019 …
സ്വന്തം ലേഖകൻ: സൗദിയിൽ രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ ആറ് മണി വരെ ജോലി ചെയ്യുന്നവരാണ് ആനുകൂല്യങ്ങളുടെ പരിധിയിൽ വരികയെന്ന് തൊഴിൽ-സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജ്ഹി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സമയത്തിനുള്ളിൽ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവർ …