1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറില്‍ കുടുംബ താമസ വിസയ്ക്കുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി
ഖത്തറില്‍ കുടുംബ താമസ വിസയ്ക്കുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി
സ്വന്തം ലേഖകൻ: ഖത്തറില്‍ കുടുംബ താമസ വിസയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. രാജ്യത്തെ വിവിധ സര്‍വീസ് സെന്‍ററുകള്‍ വഴിയായിരിക്കും അപേക്ഷകനുമായുള്ള അഭിമുഖം പൂര്‍ത്തിയാക്കുകയെന്നും അധികൃതര്‍ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ അതീഖ് സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. വിദേശികള്‍ക്ക് കുടുംബമായി താമസിക്കുന്നതിനുള്ള …
സൗദിയില്‍ പ്രിവിലേജ് ഇഖാമ വിതരണം അടുത്ത മാസം മുതൽ
സൗദിയില്‍ പ്രിവിലേജ് ഇഖാമ വിതരണം അടുത്ത മാസം മുതൽ
സ്വന്തം ലേഖകൻ: സൗദിയില്‍ വിദേശികൾക്ക് ദീർഘകാല താമസസൌകര്യവും ആനൂകൂല്യങ്ങളും നൽകുന്ന പ്രിവിലേജ് ഇഖാമ വിതരണം അടുത്തമാസം ആരംഭിച്ചേക്കും. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഇതിനോടകം തന്നെ അപേക്ഷകൾ നല്‍കിയിട്ടുണ്ട്‌. പദ്ധതി വഴി രാജ്യത്ത് പതിനായിരം കോടി റിയാലിന്റെ വിദേശ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. നവംബർ പകുതിയോടെ പ്രിവിലേജ് ഇഖാമയുടെ ആദ്യ ബാച്ച് വിതരണം ചെയ്തേക്കുമെന്നാണ് സൂചന. ഇക്കഴിഞ്ഞ …
ജിദ്ദയില്‍ നിന്നുള്ള സൗദിയ എയർലൈൻസ് സര്‍വീസ് പുതിയ ടെര്‍മിനലിൽ നിന്ന്
ജിദ്ദയില്‍ നിന്നുള്ള സൗദിയ എയർലൈൻസ് സര്‍വീസ് പുതിയ ടെര്‍മിനലിൽ നിന്ന്
സ്വന്തം ലേഖകൻ: ജിദ്ദയില്‍ നിന്നും ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സൗദിയ എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നു. കോഴിക്കോട്, കൊച്ചി എന്നിവയുള്‍പ്പടെയുള്ള സര്‍വ്വീസുകളാണ് മാറ്റുന്നത്. ഡിസംബര്‍ 10 മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്നായിരിക്കും സൗദിയ ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുക. ഘട്ടം ഘട്ടമായാണ് പഴയ ടെര്‍മിനലില്‍ നിന്നും പുതിയ ടെര്‍മിനലിലേക്ക് സൗദിയ സര്‍വ്വീസുകള്‍ മാറ്റികൊണ്ടിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നിരവധി …
പുതുക്കിയ വാഹന ചട്ടങ്ങളുമായി സൌദി; തെറ്റിച്ചാൽ വൻ പിഴ
പുതുക്കിയ വാഹന ചട്ടങ്ങളുമായി സൌദി; തെറ്റിച്ചാൽ വൻ പിഴ
സ്വന്തം ലേഖകൻ: കാഴ്ച്ചക്കു തടസം സൃഷ്ട്ടിക്കുന്ന നിലക്ക് വാഹനത്തിനകത്തോ പുറത്തോ കർട്ടൻ പോലെയുള്ള വസ്‌തുക്കൾ ഉപയോഗിച്ചാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കാന്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്‍റെ തീരുമാനം. മാത്രമല്ല ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മുൻകൂട്ടി അനുമതി നേടാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാലും പിഴ ലഭിക്കും. വാഹനങ്ങളുടെ നിറങ്ങളിലോ അടയാളങ്ങളിലോ മാറ്റം വരുത്തുന്നതും …
ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം താഴോട്ട്; ഒരു വർഷത്തിനിടെ 5.6 ശതമാനം കുറഞ്ഞു
ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം താഴോട്ട്; ഒരു വർഷത്തിനിടെ 5.6 ശതമാനം കുറഞ്ഞു
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. ഒരു വർഷത്തിനിടെ 5.6 ശതമാനത്തിന്റെ കുറവാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം 6.28 ലക്ഷം ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. 2018 സെപ്റ്റംബറിൽ 6.60 ലക്ഷം പേർ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഒമാനിലെ മൊത്തം വിദേശ തൊഴിലാളികളുടെ …
2021 ന് ശേഷം കടലാസ് രേഖകൾ വേണ്ട; ദുബായ് പേപ്പർലെസ് ഭരണത്തിലേക്ക്
2021 ന് ശേഷം കടലാസ് രേഖകൾ വേണ്ട; ദുബായ് പേപ്പർലെസ് ഭരണത്തിലേക്ക്
സ്വന്തം ലേഖകൻ: ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കാന്‍ നിര്‍ദേശം. ലക്ഷ്യം കൈവരിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനം ആപ്ലിക്കേഷന്‍ വഴിയാക്കാന്‍ ദുബൈ കിരീടാവകാശി നിര്‍ദേശം പുറപ്പെടുവിച്ചു. 2021-ന് ശേഷം ദുബൈയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനവും രേഖകള്‍ കടലാസില്‍ നല്‍കാന്‍ ആവശ്യപ്പെടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലെ ആഭ്യന്തര ഇടപാടുകള്‍ക്ക് കടലാസ് ഉപയോഗിക്കുന്നതും ഇല്ലാതാക്കും. ദുബൈ …
സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിൽ പെരുമാറ്റചട്ടം നിലവിൽ വന്നു
സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിൽ പെരുമാറ്റചട്ടം നിലവിൽ വന്നു
സ്വന്തം ലേഖകൻ: സൗദിയില്‍ സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളിൽ പുതിയ പെരുമാറ്റചട്ടം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. തൊഴിലാളികളുടെ പരാതികളില്‍ പരിഹാരം കാണാത്ത സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷയും, അവകാശങ്ങളും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതാണ് പുതിയ വ്യവസ്ഥകൾ. കഴിഞ്ഞ മാസമാണ് തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജിനീയർ …
ദുബായ് നഗരത്തിലെ ഗതാഗത കുരുക്കിന് അറുതി; പുതിയ പാലങ്ങൾ ഈ മാസം 29ന് തുറക്കും
ദുബായ് നഗരത്തിലെ ഗതാഗത കുരുക്കിന് അറുതി; പുതിയ പാലങ്ങൾ ഈ മാസം 29ന് തുറക്കും
സ്വന്തം ലേഖകൻ: നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ പുതിയ പാലങ്ങളുടെ നിർമാണത്തിലൂടെ സാധിക്കുമെന്ന് ദുബൈ ആർ.ടി.എ. ദുബൈ മാൾ ഭാഗത്തെ രണ്ടു പാലങ്ങൾ തുറക്കുന്നതോടെ ഗതാഗത കുരുക്ക് നീങ്ങും. ഈ മാസം 29 നാണ് പാലങ്ങൾ തുറക്കുക. രണ്ട് പാലങ്ങൾ ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിലൂടെ സബീൽ ബഹുനില പാർക്കിങ് മന്ദിരത്തിലേക്കും പുറത്തേക്കുമുള്ള ഭാഗങ്ങളിൽ എത്താൻ എളുപ്പമാകും. …
കോഴിക്കോട്, ജിദ്ദ സെക്ടറിൽ ആഴ്ചയിൽ രണ്ട് സർവീസുമായി എയർ ഇന്ത്യ
കോഴിക്കോട്, ജിദ്ദ സെക്ടറിൽ ആഴ്ചയിൽ രണ്ട് സർവീസുമായി എയർ ഇന്ത്യ
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ബോയിങ്ങ് 747/400 ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. കോഴിക്കോട് നിന്ന് ജിദ്ദാ സെക്ടറിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസാണ് എയര്‍ ഇന്ത്യ ആരംഭിക്കുന്നത്. 4 വര്‍ഷത്തിന് ശേഷമാണ് എയര്‍ ഇന്ത്യയുടെ വലിയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസിനായി തിരിച്ചെത്തുന്നത്. രാജ്യത്തെ ഏറ്റവും …
സൗദിയില്‍ പുതിയ തൊഴില്‍ പെരുമാറ്റ ചട്ടം ഞായറാഴ്ച നിലവിൽ വരും
സൗദിയില്‍ പുതിയ തൊഴില്‍ പെരുമാറ്റ ചട്ടം ഞായറാഴ്ച നിലവിൽ വരും
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെയും തൊഴില്‍ ദാതാക്കളുടെയും പെരുമാറ്റം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുതിയ ചട്ടം ആവിഷ്കരിച്ചു. ഒക്ടോബര്‍ 20 മുതലാണ് ചട്ടം നടപ്പില്‍ വരുക. ഇക്കാര്യം മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ സ്ഥിരീകരിച്ചു. തൊഴിലിടങ്ങളില്‍ മോശം പെരുമാറ്റങ്ങളും അതിക്രമങ്ങളും തടയാനാണ് പുതിയ ചട്ടം. സുരക്ഷിതമായ …