1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോഴിക്കോട് നിന്ന് ഗൾഫ് മേഖലയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍; പ്രഖ്യാപനം വേനൽ ഷെഡ്യൂളിൽ എന്ന് സൂചന
കോഴിക്കോട് നിന്ന് ഗൾഫ് മേഖലയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍; പ്രഖ്യാപനം വേനൽ ഷെഡ്യൂളിൽ എന്ന് സൂചന
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ വരുന്നു. വിവിധ വിമാനകമ്പനികള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. ഈ മാസം 28 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന വേനല്‍കാല ഷെഡ്യൂളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക. പതിവ് സര്‍വ്വീസുകള്‍ക്ക് പുറമെ ഗള്‍ഫ് സെക്ടറുകളിലേക്കടക്കം കൂടുതല്‍ സര്‍വ്വീസുകള്‍ക്ക് തയ്യാറെടുക്കുകയാണ് കോഴിക്കോട് വിമാനത്താവളം. ഈ മാസം …
യുഎഇ പുതിയ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു; സാംസ്കാരിക ആവശ്യങ്ങൾക്ക് വരുന്ന കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം
യുഎഇ പുതിയ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു; സാംസ്കാരിക ആവശ്യങ്ങൾക്ക് വരുന്ന കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം
സ്വന്തം ലേഖകൻ: അര്‍ട്ടിസ്റ്റുകള്‍ക്ക് യുഎഇയില്‍ ഇനി മുതല്‍ പ്രത്യേക ദീര്‍ഘകാല വിസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള …
ജിദ്ദ, കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ അടുത്ത മാസം മുതല്‍; ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്ന് സൂചന
ജിദ്ദ, കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ അടുത്ത മാസം മുതല്‍; ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്ന് സൂചന
സ്വന്തം ലേഖകൻ: ജിദ്ദ – കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ അടുത്ത മാസം 27 മുതല്‍ പുനരാരംഭിക്കുമെന്ന് സൂചന. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. ഇത് സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഹജ്ജിന് ശേഷം കോഴിക്കോട് – ജിദ്ദ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ എയര്‍ക്രാഫ്റ്റുകളുടെ അപര്യാപ്തത …
ഇറുകിയ വസ്ത്രങ്ങളും പൊതുസ്ഥലത്തെ ചുംബനവും പാടില്ല; നിയമം ലംഘിച്ചാല്‍ വിദേശികൾക്കും കനത്ത പിഴ ഈടാക്കുമെന്ന് സൗദി; 19 കുറ്റങ്ങളുമായി പുതിയ പെരുമാറ്റ ചട്ടം
ഇറുകിയ വസ്ത്രങ്ങളും പൊതുസ്ഥലത്തെ ചുംബനവും പാടില്ല; നിയമം ലംഘിച്ചാല്‍ വിദേശികൾക്കും കനത്ത പിഴ ഈടാക്കുമെന്ന് സൗദി; 19 കുറ്റങ്ങളുമായി പുതിയ പെരുമാറ്റ ചട്ടം
സ്വന്തം ലേഖകൻ: സൗദിയില്‍ പൊതുമര്യാദയുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രി അനുമതി നല്‍കി. 50 റിയാല്‍ മുതല്‍ മൂവായിരം റിയാല്‍ വരെ പിഴ ലഭിക്കുന്ന 19 കുറ്റങ്ങളാണ് പുതിയ ചട്ടങ്ങളിലുള്‍പ്പെടുത്തിയിട്ടുള്ളത്. നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാകും. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ടൂറിസം വിസ ഉദാരമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പെരുമാറ്റചട്ടങ്ങള്‍. വിദേശികളായ വനിതാ …
പ്രവാസികൾക്ക് ആധാർ കാർഡ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി; നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആധാർ കാർഡിന് അപേക്ഷ നൽകാം
പ്രവാസികൾക്ക് ആധാർ കാർഡ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി; നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആധാർ കാർഡിന് അപേക്ഷ നൽകാം
സ്വന്തം ലേഖകൻ: ഒടുവിൽ പ്രവാസികൾക്ക് ആധാർ കാർഡ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ആധാർ അതോറിറ്റിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആധാർ കാർഡിന് അപേക്ഷിക്കാം. കേന്ദ്ര ഐ.ടി വകുപ്പാണ് ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. ഇതുമായി ബന്ധെപ്പട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ഉത്തരവ് പറയുന്നു. പാസ്പോർട്ടിനു പുറമെ താമസ രേഖ, …
വിദേശ തൊഴിലാളികളുടെ ലെവി അഞ്ച് വർഷത്തേക്ക് രാജ്യം വഹിക്കും; വമ്പന്‍ പ്രഖ്യാപനവുമായി സൗദി
വിദേശ തൊഴിലാളികളുടെ ലെവി അഞ്ച് വർഷത്തേക്ക് രാജ്യം വഹിക്കും; വമ്പന്‍ പ്രഖ്യാപനവുമായി സൗദി
സ്വന്തം ലേഖകൻ: സൗദിയിൽ ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി അഞ്ച് വർഷത്തേക്ക് രാജ്യം വഹിക്കും. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി. വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ലെവി 5 വർഷത്തേക്ക് രാജ്യം വഹിക്കും. ധനകാര്യ മന്ത്രാലയം, തൊഴിൽ സാമൂഹ്യ വികസന മന്ത്രാലം എന്നിവയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. …
സ്വദേശിവൽ ക്കരണം സജീവമാക്കാൻ ഒരുങ്ങി ഒമാന്‍ ആരോഗ്യ മന്ത്രാലയം; വിദേശികൾ ജോലി ചെയ്തിരുന്ന തസ്തികകൾ ഇനി ഒമാനികൾക്ക്
സ്വദേശിവൽ ക്കരണം സജീവമാക്കാൻ ഒരുങ്ങി ഒമാന്‍ ആരോഗ്യ മന്ത്രാലയം; വിദേശികൾ ജോലി ചെയ്തിരുന്ന തസ്തികകൾ ഇനി ഒമാനികൾക്ക്
സ്വന്തം ലേഖകൻ: ഒമാനിൽ സ്വദേശിവത്കരണം ഊർജിതമാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. 44 സ്വദേശികളെയാണ് പുതുതായി നിയമിക്കാൻ ഒരുങ്ങുന്നത്. വിദേശികൾ ജോലി ചെയ്തിരുന്ന തസ്തികകളിലാണ് നിയമനം. ജനിറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ ടെക്നീഷ്യൻ തസ്തികകളിൽ വിദേശ തൊഴിലാളികൾക്ക് പകരമായാണ് ഇവരെ നിയമിക്കുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ശർഖിയ, തെക്കൻ ബാത്തിന, ദാഖിലിയ, ബുമൈി ഗവർണറേറ്റുകളിലെ ആശുപത്രികളിലും …
വിദേശികള്‍ക്ക് പുതിയ യാത്രാ, താമസ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന നിയമ ഭേദഗതിയുമായി ഖത്തര്‍
വിദേശികള്‍ക്ക് പുതിയ യാത്രാ, താമസ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന നിയമ ഭേദഗതിയുമായി ഖത്തര്‍
സ്വന്തം ലേഖകൻ: ഖത്തറില്‍ സ്വന്തമായി ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികള്‍ക്ക് സ്പോണ്‍സറില്ലാതെ തന്നെ താമസാനുമതിയും യാത്രാനടപടികളും പൂര്‍ത്തീകരിക്കാവുന്ന പുതിയ നിയമഭേദഗതി അമീര്‍ പാസ്സാക്കി. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തിയതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പ്രവാസികള്‍ക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതി നല്‍കുന്ന നിയമ ഭേദഗതി ഖത്തര്‍ അമീര്‍ പാസ്സാക്കിയത്. ഈ നിയമമനുസരിച്ച് ഭൂവുടമസ്ഥാവകാശം സ്വന്തമാക്കുന്ന വിദേശികളുടെ ഖത്തറിലെ …
കണ്ണൂരില്‍ നിന്നും കുവൈത്തിലേക്ക് ഗോ എയര്‍ ദിവസേനയുള്ള സര്‍വീസ്; ടിക്കറ്റ് ബുക്കിങ് തുടങ്ങി
കണ്ണൂരില്‍ നിന്നും കുവൈത്തിലേക്ക് ഗോ എയര്‍ ദിവസേനയുള്ള സര്‍വീസ്; ടിക്കറ്റ് ബുക്കിങ് തുടങ്ങി
സ്വന്തം ലേഖകന്‍: ഗോ എയറിന്റെ കുവൈത്ത്കണ്ണൂര്‍കുവൈത്ത് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു. അബുദാബി, മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുള്ള നാലാമത്തെ സര്‍വീസ് കുവൈത്തിലേക്ക് ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. ദിവസവും സര്‍വീസുണ്ടാകും. ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് …
സൗദിയില്‍ ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍; അനുവദിക്കുക ഒരു വര്‍ഷം കാലാവധിയുള്ള വിസകള്‍
സൗദിയില്‍ ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍; അനുവദിക്കുക ഒരു വര്‍ഷം കാലാവധിയുള്ള വിസകള്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ ഈ മാസം ഇരുപത്തിയേഴ് മുതല്‍ ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്‍പത്തിയൊന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് തുടക്കത്തില്‍ ടൂറിസ്റ്റു വിസകള്‍ അനുവദിക്കുക. ഒരു വര്‍ഷ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. സെപ്തംബര്‍ ഇരുപത്തിയേഴ് മുതലാണ് വിസകള്‍ അനുവദിക്കുക. മൂന്നൂറ് റിയാലായിരിക്കും ടൂറിസ്റ്റ് വിസ ചാര്‍ജ്. നൂറ്റി നാല്‍പ്പത് റിയാല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ചാര്‍ജായും …