1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ധനവ്
ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ധനവ്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രൂപയുടെ വന്‍തോതിലുള്ള വിലയിടിവ് തുടരുന്നതിനിടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള പണപ്രവാഹം കൂടുന്നു. എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും ഉയര്‍ന്ന തോതിലുള്ള വിനിമയമൂല്യമാണ് ലഭിക്കുന്നത്. ഈ പ്രവണത ഇനിയും തുടര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ രൂപക്ക് ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ ചൊവ്വാഴ്ച മാത്രം 96 പൈസയുടെ ഇടിവാണ് രൂപപ്പെട്ടത്. ഡോളറിന് 72 രൂപ …
ഒരു പ്രവാസിയ്ക്ക് ഇതിലും വലിയ ജന്മദിന സമ്മാനം കിട്ടാനില്ല! സര്‍പ്രൈസ് ഗിഫ്റ്റുമായി കടന്‍ കടന്നെത്തി ഭാര്യ; വൈറലായി വീഡിയോ
ഒരു പ്രവാസിയ്ക്ക് ഇതിലും വലിയ ജന്മദിന സമ്മാനം കിട്ടാനില്ല! സര്‍പ്രൈസ് ഗിഫ്റ്റുമായി കടന്‍ കടന്നെത്തി ഭാര്യ; വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: ജന്മദിനത്തില്‍ മലയാളിയായ യുവാവിന് ഭാര്യ നല്‍കിയ കിടിലന്‍ സര്‍പ്രൈസാണ് സോഷ്യല്‍ ലോകത്ത് വൈറലാവുന്നത്. വിവാഹശേഷമുളള ആദ്യ ജന്മദിനത്തില്‍ ഭര്‍ത്താവിനെ ഞെട്ടിക്കാന്‍ കടല്‍ കടന്നാണ് ഭാര്യ എത്തിയത്. മസ്‌കറ്റിലായിരുന്നു ജന്മദിനാഘോഷം. കൂട്ടുകാര്‍ക്കൊപ്പം യുവാവ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭാര്യ എത്തിയത്. നാട്ടിലുളള ഭാര്യയെ മസ്‌കറ്റില്‍ കണ്ടപ്പോള്‍ യുവാവ് സ്തബ്ധനായി. എന്തു ചെയ്യണമെന്ന് …
യു എ ഇ 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് റദ്ദാക്കി; മന്ത്രാലയങ്ങളുടെ ഫീസ്ഘടന ഭേദഗതി ചെയ്യും
യു എ ഇ 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് റദ്ദാക്കി; മന്ത്രാലയങ്ങളുടെ ഫീസ്ഘടന ഭേദഗതി ചെയ്യും
സ്വന്തം ലേഖകന്‍: യു എ ഇ സര്‍ക്കാര്‍ നല്‍കുന്ന 1500 സേവനങ്ങള്‍ക്ക് ഫീസ് റദ്ദാക്കി. രാജ്യത്തിന്റെ സാന്പത്തിക വളര്‍ച്ചക്കും വിദേശനിക്ഷേപത്തിനും പ്രോല്‍സാഹനം നല്‍കുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം. ചില ഫീസുകളില്‍ ഭേദഗതി വരുത്താനും തീരുമാനമുണ്ട്. യു എ ഇ മന്ത്രിസഭയാണ് 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് പിന്‍വലിച്ച് സേവനങ്ങള്‍ സൗജന്യമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആഭ്യന്തമന്ത്രാലയം, …
ഹൃദയാഘാതം വന്ന് അടിയന്തരമായി ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുന്ന വിദേശികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കുവൈത്ത്
ഹൃദയാഘാതം വന്ന് അടിയന്തരമായി ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുന്ന വിദേശികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കുവൈത്ത്
സ്വന്തം ലേഖകന്‍: കുവൈത്തില്‍ ഹൃദയാഘാതം വന്ന് അടിയന്തരമായി ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുന്ന വിദേശികള്‍ക്കു ചികിത്സ സൗജന്യമാക്കി. ആരോഗ്യമന്ത്രി ഷെയ്ഖ് ബാസില്‍ അസ്സ്വബാഹ് ആണ് അടിയന്തിര ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഹൃദ്രോഗികളെ മെഡിക്കല്‍ ഫീസില്‍നിന്ന് ഒഴിവാക്കി ഉത്തരവിറക്കിയയത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹൃദയാഘാതം സംഭവിച്ചു ആശുപത്രിയിലെത്തുന്ന രോഗിക്ക് ചികിത്സിക്കുന്ന ഡോക്ടറുടെയും ആശുപത്രി …
മസ്‌കത്ത്, കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കാന്‍ ഗോ എയര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
മസ്‌കത്ത്, കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കാന്‍ ഗോ എയര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മസ്‌കത്ത്, കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കാന്‍ ഗോ എയര്‍ ഒരുങ്ങുന്നതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബജറ്റ് വിമാന കമ്പനിയായ ഗോ എയര്‍ മസ്‌കത്ത് കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കുന്നു. ജൂണ്‍ ഒന്നുമതലാണ് സര്‍വിസിന് തുടക്കമാവുകയെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഗോ എയര്‍ കണ്ണൂരില്‍ …
സൗദി പ്രവാസികള്‍ക്ക് ഇനി സ്ഥിര താമസത്തിനുള്ള പ്രിവിലേജ് ഇഖാമ; ഫീസ് എട്ട് ലക്ഷം റിയാല്‍
സൗദി പ്രവാസികള്‍ക്ക് ഇനി സ്ഥിര താമസത്തിനുള്ള പ്രിവിലേജ് ഇഖാമ; ഫീസ് എട്ട് ലക്ഷം റിയാല്‍
സ്വന്തം ലേഖകന്‍: സൗദി മന്ത്രിസഭ അംഗീകരിച്ച വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള പ്രിവിലേജ് ഇഖാമ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതനുസരിച്ച് സന്നദ്ധരായ വിദേശികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഇഖാമ ലഭിക്കാനും റദ്ദാകാനുമുള്ള കാരണങ്ങളും മന്ത്രാലയം വിശദീകരിച്ചു. എട്ട് ലക്ഷം റിയാല്‍ നല്‍കുന്നവര്‍ക്കാണ് സ്ഥിരതാമസത്തിനുള്ള ഇഖാമ ലഭിക്കുക. നിലവില്‍ സൗദിയിലുള്ള വിദേശികള്‍ക്കും പ്രിവിലേജ് ഇഖാമക്ക് അപേക്ഷിക്കാവുന്നതാണ്. കാലാവധിയുള്ള …
യുഎസ് കുടിയേറ്റ നയം അടിമുടി പൊളിച്ചടുക്കുന്ന നിര്‍ദേശങ്ങളുമായി ട്രംപ്; ഗ്രീന്‍ കാര്‍ഡിനു പകരം ‘ബില്‍ഡ് അമേരിക്ക’ വീസ
യുഎസ് കുടിയേറ്റ നയം അടിമുടി പൊളിച്ചടുക്കുന്ന നിര്‍ദേശങ്ങളുമായി ട്രംപ്; ഗ്രീന്‍ കാര്‍ഡിനു പകരം ‘ബില്‍ഡ് അമേരിക്ക’ വീസ
സ്വന്തം ലേഖകന്‍: മികച്ച വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യവും അടിസ്ഥാനമാക്കിയുള്ള പുതിയ കുടിയേറ്റ നയവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശികള്‍ക്ക് യുഎസില്‍ ജോലിയോടൊപ്പം സ്ഥിരതാമസം ഉറപ്പാക്കുന്ന നിലവിലെ ഗ്രീന്‍ കാര്‍ഡിനു പകരം ‘ബില്‍ഡ് അമേരിക്ക’ വീസ ഏര്‍പ്പെടുത്തും. ഇവരുടെ പ്രായം, അറിവ്, തൊഴില്‍ സാധ്യതകള്‍, പൗരബോധം എന്നിവ വിലയിരുത്തി പോയിന്റ് നിശ്ചയിക്കും. ദേശീയ …
സൗദിയില്‍ ഗ്രീന്‍ കാര്‍ഡ് മാതൃകയില്‍ പ്രിവിലേജ്ഡ് ഇഖാമ; പ്രത്യേക ഇഖാമക്ക് പ്രതിവര്‍ഷം ഒരു ലക്ഷം റിയാല്‍ ഫീസ്; സ്ഥിര താമസത്തിന് 8 ലക്ഷം
സൗദിയില്‍ ഗ്രീന്‍ കാര്‍ഡ് മാതൃകയില്‍ പ്രിവിലേജ്ഡ് ഇഖാമ; പ്രത്യേക ഇഖാമക്ക് പ്രതിവര്‍ഷം ഒരു ലക്ഷം റിയാല്‍ ഫീസ്; സ്ഥിര താമസത്തിന് 8 ലക്ഷം
സ്വന്തം ലേഖകന്‍: സൗദിയില്‍ ഗ്രീന്‍ കാര്‍ഡ് മാതൃകയില്‍ പ്രിവിലേജ്ഡ് ഇഖാമ; പ്രത്യേക ഇഖാമക്ക് പ്രതിവര്‍ഷം ഒരു ലക്ഷം റിയാല്‍ ഫീസ്; സ്ഥിര താമസത്തിന് 8 ലക്ഷം. സൗദിയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന പ്രിവിലേജ് ഇഖാമക്കുള്ള നിരക്കുകള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ടു. എട്ടുലക്ഷം റിയാലായിരിക്കും സ്ഥിര താമസത്തിനുള്ള ഇഖാമ അഥവാ താമസരേഖാ ഫീസ്. ഓരോ വര്‍ഷവും പുതുക്കുന്ന …
കുവൈത്തില്‍ സ്വദേശി പാര്‍പ്പിട മേഖലയിലെ ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരായ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി
കുവൈത്തില്‍ സ്വദേശി പാര്‍പ്പിട മേഖലയിലെ ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരായ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി
  സ്വന്തം ലേഖകന്‍: കുവൈത്തില്‍ സ്വദേശി പാര്‍പ്പിട മേഖലയിലെ ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരായ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി. കുവൈത്തില്‍ സ്വദേശി പാര്‍പ്പിടമേഖലകളിലെ ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി. റമദാന്‍ കഴിയുന്നത് വരെയാണ് പരിശോധനകളും മറ്റും നിര്‍ത്തിയത്. റമദാനില്‍ ഇവിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടയില്ലെന്ന് വൈദ്യുതി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.   മുനിസിപ്പല്‍ കാര്യ മന്ത്രി ഫഹദ് അല്‍ …
റമദാനില്‍ ഭക്ഷണം ഒരുക്കി യു.എ.ഇ ഫുഡ്ബാങ്ക്; ഭക്ഷണം പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കണമെന്ന് ആഹ്വാനം
റമദാനില്‍ ഭക്ഷണം ഒരുക്കി യു.എ.ഇ ഫുഡ്ബാങ്ക്; ഭക്ഷണം പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കണമെന്ന് ആഹ്വാനം
സ്വന്തം ലേഖകന്‍: റമദാനില്‍ ഭക്ഷണം ഒരുക്കി യു.എ.ഇ ഫുഡ്ബാങ്ക്; ഭക്ഷണം പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കണമെന്ന് ആഹ്വാനം. ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാന്‍ യു.എ.ഇ തുടക്കമിട്ട ഫുഡ്ബാങ്ക് പദ്ധതി റമദാനില്‍ നിരവധി പേര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. രണ്ടു വര്‍ഷം മുന്‍പാണ് ദുബൈ നഗരസഭ യു.എ.ഇ ഫുഡ്ബാങ്കിന് തുടക്കമിട്ടത്. അഞ്ച് ശാഖകളിലേക്ക് വളര്‍ന്ന ഫുഡ്ബാങ്ക് ഇതുവരെ 8000 ടണ്ണോളം ഭക്ഷണമാണ് …