സ്വന്തം ലേഖകന്‍: സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ട്വീറ്റ് ചെയ്ത് ശുറാ കൗണ്‍സില്‍ അംഗം. സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ശുറാ കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമുഅ അഭിപ്രായപ്പെട്ടു. ബിനാമി ഇടപാടും ഒളിഞ്ഞ സാമ്പത്തിക വിനിമയവും ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ ജോലിക്കാര്‍ തങ്ങളുടെ ഇടപാടുകള്‍, വ്യവഹാരങ്ങള്‍, സ്വഭാവങ്ങള്‍ എന്നിവക്ക് പൂര്‍ണ …
സ്വന്തം ലേഖകന്‍: പന്ത്രണ്ട് മേഖലകളിലെ സൗദിവത്ക്കരണം എഴുപത് ശതമാനം പൂര്‍ത്തിയായി; വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പന്ത്രണ്ട് മേഖലകളിലെ സ്വദേശീവല്‍ക്കരണം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. വിവിധ മേഖലകളില്‍ മുന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കിയ പദ്ധതിയിലൂടെ എഴുപത് ശതമാനം സൗദിവത്ക്കരണം നടപ്പാക്കി. തൊഴില്‍സാമൂഹിക വികസന മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നു …
സ്വന്തം ലേഖകന്‍: യുഎസ് എച്ച്1ബി: അപേക്ഷാ ഫീസ് ഉയര്‍ത്തും; 30,000 പേര്‍ക്ക് എച്ച്2ബി വീസ. എച്ച്1ബി വീസ ഫീസ് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി യുഎസിലെ തൊഴില്‍വകുപ്പ് സെക്രട്ടറി അലക്‌സാണ്ടര്‍ അക്കോസ്റ്റ അറിയിച്ചു. അമേരിക്കയിലെ യുവാക്കള്‍ക്ക് സാങ്കേതിക മേഖലയില്‍ പരിശീലനം നല്കാനുള്ള പദ്ധതിക്കു പണം കണ്ടെത്താനാണിത്. തൊഴില്‍ വകുപ്പിന്റെ വാര്‍ഷിക ബജറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ മൊഴി നല്കുകയായിരുന്നു …
സ്വന്തം ലേഖകന്‍: ആറ് മണിക്കൂറിലേറെ ജോലി പാടില്ല; റമദാനിലെ പ്രവര്‍ത്തന സമയം കര്‍ശനമായി പാലിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. റമദാനില്‍ പ്രവര്‍ത്തന സമയം കുറച്ചത് കര്‍ശനമായി പാലിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. അധിക വേതനം നല്‍കാതെ ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നത് നിയമലംഘനമായി കണക്കാക്കും. …
സ്വന്തം ലേഖകന്‍: വാടക കരാര്‍ കാലാവധി കൂട്ടാനൊരുങ്ങി ദുബായ്; നീക്കം പ്രവാസികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍. ഒരു വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി കൂട്ടുന്ന കാര്യം ദുബായ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിര്‍ദേശം ദുബൈ ഭൂവകുപ്പ് സജീവമായി പരിഗണിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ വാടക നിയമത്തില്‍ കാതലായ പരിഷ്‌കരണങ്ങളാണ് ദുബായ് ലക്ഷ്യമിടുന്നത്. കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള കരാര്‍ മൂന്നു …
സ്വന്തം ലേഖകന്‍: കഴിവ് തെളിയിക്കാമോ? 5 വര്‍ഷത്തെ വിസ തരാന്‍ യു.എ.ഇ തയ്യാര്‍! ബിസിനസ് സംരംഭകര്‍ക്കും മികച്ച വിദ്യാര്‍ഥികള്‍ക്കും യു.എ.ഇയില്‍ ഇനി അഞ്ചുവര്‍ഷത്തെ വിസ ലഭിക്കും. അഞ്ചുവര്‍ഷത്തെ ദീര്‍ഘകാല വിസകള്‍ അനുവദിച്ചു തുടങ്ങിയതായി ഫെഡറല്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് 10, 5 വര്‍ഷത്തെ വിസകള്‍ അനുവദിക്കാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചത്. നിക്ഷേപകര്‍ക്കും ബിസിനസ് സംരംഭകര്‍ക്കും …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധന കര്‍ശനമാക്കി കുവൈത്ത്. പാകിസ്ഥാന്‍ ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് സന്ദര്‍ശന വിസ ലഭിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേകാനുമതി നിര്‍ബന്ധമാക്കി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്കാണ് വിസ അനുവദിക്കുന്നതില്‍ പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യവകുപ്പ് ഓഫീസുകള്‍ക്കു ആഭ്യന്തര …
സ്വന്തം ലേഖകന്‍: ജിദ്ദ, കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റിന്റെ ആദ്യ സര്‍വീസിന് തുടക്കമായി. സൗദിയ എയര്‍ലൈന്‍സിനും, എയര്‍ ഇന്ത്യക്കും പുറമെ ഇത് ആദ്യമായാണ് ഒരു സ്വകാര്യ വിമാനകമ്പനി ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് പറക്കാനായതിന്റെ സന്തോഷത്തിലാണ് യാത്രക്കാര്‍. ഇന്ത്യന്‍ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സ്‌പൈസ് ജെറ്റ് ബോയിംഗ് …
സ്വന്തം ലേഖകന്‍: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 45 ദിവസം അടച്ചിടും; യാത്ര പുറപ്പെടും മുമ്പ് വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം നാളെ മുതല്‍ 45 ദിവസം അടക്കും. നിരവധി വിമാനങ്ങള്‍ ജബല്‍ അലിയിലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴിയാകും സര്‍വീസ് നടത്തുക. ചില വിമാനങ്ങള്‍ …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കണമെന്ന നിര്‍ദേശം വീണ്ടും ഉയരുന്നു. കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കി നിജപ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും സജീവമാകുന്നു. ജനസംഖ്യാ ക്രമീകരണത്തിനായുള്ള ഉന്നത സമിതിയാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിദേശികളെ തിരിച്ചയക്കണമെന്നു ശിപാര്‍ശ ചെയ്തത് . മന്ത്രിസഭാ ഉത്തരവിലൂടെ കാലാവധിനിയമം നടപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു. കുവൈത്തിലെ …