സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികള്‍ക്ക് ദീര്‍ഘകാല ഇഖാമ; ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം; ലക്ഷ്യം പ്രതിഭാശാലികളെ ആകര്‍ഷിക്കല്‍. അപൂര്‍വ പ്രതിഭകളായ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ദീര്‍ഘകാല ഇഖാമ പദ്ധതിക്ക് സൗദി സാമൂഹ്യ ക്ഷേമ മന്ത്രാലയം അനുമതി നല്‍കി. അന്താരാഷ്ട്ര തലത്തിലെ അപൂര്‍വ പ്രതിഭകളെയും വിദഗ്ധരേയും സൗദിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദീര്‍ഘകാല ഇഖാമ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. …
സ്വന്തം ലേഖകന്‍: ഒമാനിലെ സ്വകാര്യ മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടം; നാല് വര്‍ഷത്തിനിടെ പ്രമുഖ കമ്പനികള്‍ പിരിച്ചുവിട്ടത് പതിനായിരത്തിലേറെ ജീവനക്കാരെ. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഒമാനിലെ വിവിധ കമ്പനികളില്‍ നിന്ന് പതിനായിരത്തിലധികം പേരെ പിരിച്ചു വിട്ടതായി ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂനിയന്റെ റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളും ഇതില്‍ ഉള്‍പ്പെടുന്നു. 2014 മുതല്‍ 2018 …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാനുള്ള നിയമഭേദഗതി കൊണ്ടുവരാന്‍ യു.എ.ഇ. യു.എ.ഇയില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ വരുമാനം മാത്രം മാനദണ്ഡമാക്കാന്‍ തീരുമാനം. നേരത്തേ, ജോലി ചെയ്യുന്ന തസ്തികയും വരുമാനവും അടിസ്ഥാനമാക്കിയാണ് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, കുടുംബവിസക്ക് വരുമാനം എത്രവേണമെന്നത് വ്യക്തമാക്കിയിട്ടില്ല. പ്രവാസികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അവരുടെ വരുമാനം …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഖത്തറിന്റെ രണ്ടാമത്തെ വിസ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി; സേവനങ്ങള്‍ ഹിന്ദിയിലും ലഭ്യമാകും. ഇന്ത്യയില്‍ ഖത്തറിന്റെ രണ്ടാം വിസ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇരുരാജ്യങ്ങളിലെയും ഉന്നത നയതന്ത്ര വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇന്ത്യയില്‍ ഖത്തര്‍ സ്ഥാപിക്കുന്ന ഏഴ് വിസാ സേവന കേന്ദ്രങ്ങളില്‍ രണ്ടാമത്തേതാണ് മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ത്യയിലെ ഖത്തര്‍ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ ഏറ്റവും യോജിച്ച രണ്ടാമത്തെ രാജ്യമായി ബഹറൈന്‍. പ്രവാസികള്‍ക്ക് സൗഹൃദങ്ങളുണ്ടാക്കാന്‍ കഴിയുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന് രണ്ടാം സ്ഥാനം. ഇന്റര്‍നാഷന്‍സ് ഗ്ലോബല്‍ സര്‍വേയിലാണ് ബഹ്‌റൈന്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്. പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ സൗഹൃദങ്ങളുണ്ടാക്കാന്‍ കഴിയുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്‌റൈനെന്നാണ്‍ ‘ഇന്റര്‍ നാഷന്‍സി’ന്റെ ‘എക്‌സ്പാറ്റ് ഇന്‍സൈഡര്‍’ സര്‍േവ …
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയിലെ യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് 400 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു. ഗള്‍ഫ് സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്ക് നാനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍. അവധികാലത്ത് നടത്തുന്ന സ്ഥിരം വര്‍ദ്ധനയ്ക്ക് പുറമേ ബോയിങ്ങ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് കൂടി ചൂഷണം ചെയ്താണ് യാത്രക്കാരെ വിമാന കമ്പനികള്‍ പിഴിയുന്നത്. …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ആദ്യ ഖത്തര്‍ വിസാ കേന്ദ്രം ഡല്‍ഹിയില്‍ തുറന്നു; ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ലക്‌നൌ കൊല്‍ക്കത്ത സെന്ററുകള്‍ അടുത്ത മാസം മുതല്‍. ഇന്ത്യയില്‍ ഖത്തര്‍ തുടങ്ങുന്ന വിസാ കേന്ദ്രങ്ങളില്‍ ആദ്യത്തേത് ഡല്‍ഹിയില്‍ തുറന്നു. ഖത്തറില്‍ തൊഴില്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ മുഴുവന്‍ വിസാ നടപടിക്രമങ്ങളും ഈ സെന്ററില്‍ വെച്ച് പൂര്‍ത്തീകരിക്കാം. ഇന്ത്യയില്‍ ഏഴ് സംസ്ഥാനങ്ങളിലായി …
സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ അഴിച്ചുപണിയുമായി കുവൈത്ത്; വിസാ കാലാവധി നിശ്ചയിക്കുമ്പോള്‍ അപേക്ഷകന്റെ ശമ്പളവും പരിഗണിക്കും. കുവൈത്തില്‍ ഇനി മുതല്‍ സന്ദര്‍ശക വിസയുടെ കാലാവധിക്ക് അപേക്ഷകന്റെ ശമ്പളം മാനദണ്ഡമാക്കും. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ അണ്ടര്‍സെക്രട്ടറിയാണ് വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യ വകുപ്പുകള്‍ക്ക് ഇത് സംബസിച്ച നിര്‍ദേശം നല്‍കിയത്. കുവൈത്തില്‍ ഇഖാമയുള്ള വിദേശികളുടെ ജീവിത പങ്കാളി, കുട്ടികള്‍, …
സ്വന്തം ലേഖകന്‍: കരുത്തു കാട്ടി ഇന്ത്യന്‍ രൂപ; ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുമ്പോള്‍ ചെലവ് കൂടും. ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കാന്‍ തുടങ്ങിയതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. ഏഴ് മാസത്തിനിടയിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് …
സ്വന്തം ലേഖകന്‍: യു.എ.ഇ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; ഈ വര്‍ഷം സ്വദേശികള്‍ക്കായി 30,000 തൊഴിലുകള്‍ സൃഷ്ടിക്കും. യു.എ.ഇ. സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടുന്നു. ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ മുപ്പതിനായിരം സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ യു.എ.ഇ. സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. പ്രവാസികളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാകുന്നതാണ് ഈ നീക്കങ്ങള്‍. ഈ വര്‍ഷം മുപ്പതിനായിരം സ്വദേശി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാനവ വിഭവ …