സ്വന്തം ലേഖകന്‍: സൗദികളെ ജോലിക്ക് നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ധനസഹായം; സൗദിയുടെ പുതിയ സ്വദേശിവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി. 36 മാസത്തേക്ക് വേതനത്തിനും തൊഴില്‍ പരിശീലനത്തിനും വരുന്ന ചെലവുകളുടെ നിശ്ചിത ശതമാനമാണ് ലഭിക്കുക. പുതിയതായി സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം. സ്വദേശിവത്കരണം ശക്തമാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ മേഖലയില്‍ പുതിയതായി സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ധനസഹായം. വേതനത്തിന്റേയും …
സ്വന്തം ലേഖകന്‍: യുഎഇയിലെ തീപിടുത്തത്തില്‍ നിന്ന് അതിസാഹസികമായി മൂന്ന് വയസുകാരനെ രക്ഷിച്ച പ്രവാസിക്ക് അഭിനന്ദന പ്രവാഹം. നുഐമിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ നിന്ന് മൂന്ന് വയസുകാരനെ സാഹസികമായി രക്ഷിച്ച ബംഗ്ലാദേശ് പൗരനായ ഫാറൂഖ് ഇസ്ലാം നൂറുല്‍ ഹഖിനാണ് അഭിനന്ദനം. തീപിടിച്ച ബഹുനില കെട്ടിടത്തില്‍ നിന്ന് രക്ഷപെടുത്താനായി അമ്മ താഴേക്കിട്ട കുഞ്ഞിനെ ഹഖ് പിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് …
സ്വന്തം ലേഖകന്‍: പന്ത്രണ്ട് മേഖലകളില്‍ സ്വദേശിവല്‍ക്കരണം; പരിശോധനയും പിഴ ശിക്ഷയും കര്‍ശനമാക്കി സൗദി അധികൃതര്‍. പന്ത്രണ്ട് മേഖലകളില്‍ സൗദിയില്‍ നടപ്പിലായ സ്വദേശിവല്‍ക്കരണ പരിശോധന കര്‍ശനമാക്കി. വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരില്‍ നിന്ന് പിഴ ഈടാക്കി. മതിയായ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ പിഴ ഈടാക്കി അടപ്പിച്ചു. ഇന്നലെയും ഇന്നുമായി ദമ്മാം അല്‍ഖോബാര്‍ നഗരങ്ങളില്‍ നടത്തിയ …
സ്വന്തം ലേഖകന്‍: ഇന്ത്യയും കുവൈത്തും തമ്മില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായി; ഇരു രാജ്യങ്ങളിലേയും വിമാന കമ്പനികള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കും. കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. വ്യോമയാനമേഖലയില്‍ ഇരു രാജ്യങ്ങളിള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് മേധാവി ഷെയ്ഖ് സല്‍മാന്‍ സബാഹ് …
സ്വന്തം ലേഖകന്‍: ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഇനി നാല് ദിവസം വരെ ബഹ്‌റൈനില്‍ തങ്ങാം; നീക്കം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍. ബഹ്‌റൈനില്‍ ട്രാന്‍സിറ്റ് യാത്രികര്‍ക്ക് നാലു ദിവസം വരെ രാജ്യത്ത് താങ്ങാനുള്ള സാഹചര്യം ഒരുങ്ങി. വിസ ഓണ്‍ അറൈവല്‍’ സൗകര്യം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് ബഹ്‌റൈന്‍ വിമാനത്താവളത്തിലൂടെ …
സ്വന്തം ലേഖകന്‍: സൗദിയില്‍ ഒരു വര്‍ഷത്തിനകം ജോലിയില്‍ നിന്നും എട്ടര ലക്ഷത്തോളം പേര്‍ വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നാണ് ഇത്രയും പേര്‍ വിരമിക്കുന്നത്. ജനറല്‍ ഒര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഷൂറന്‍സിന്റെതാണ് റിപ്പോര്‍ട്ട്. ഇത്രയും പേര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് സ്വയം വിരമിക്കാനും രാജ്യത്തെ തൊഴില്‍ നിയമം അനുവദിക്കുന്നുണ്ട്. …
സ്വന്തം ലേഖകന്‍: കോഴിക്കോട്, ജിദ്ദ മേഖലയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സൗദി എയര്‍ലൈന്‍സ്. അടുത്ത മാസം അഞ്ചു മുതല്‍ ആഴ്ചയില്‍ രണ്ടു സര്‍വീസുകള്‍ കൂടി ആരംഭിക്കും. ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കാരണം പ്രവാസികള്‍ക്ക് ടിക്കറ്റ് ക്ഷാമം നേരിടുന്നു എന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ജിദ്ദയിലേക്കുള്ള അധിക സര്‍വീസുകള്‍. നിലവില്‍ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് സൗദി എയര്‍ലൈന്‍സിനു ആഴ്ചയില്‍ …
സ്വന്തം ലേഖകന്‍: ‘സഹിഷ്ണുതയും ഐക്യവും നഷ്ടപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കും,’ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അലകളുയര്‍ത്തി രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍; പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്നും പ്രഖ്യാപനം; രാഹുലിനെ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് പതിനായിരങ്ങള്‍; ദുബൈ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. സഹിഷ്ണുതയും ഐക്യവും നഷ്ടപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കലാണ് 2019 ലെ പൊതുതെരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്ന് …
സ്വന്തം ലേഖകന്‍: ‘യുഎഇയില്‍ ഇനി കൈവിട്ട വാക്ക് പണി തരും,’ മറ്റുളളവരെ അപമാനിക്കുന്ന വിധമുളള വാക്കുകള്‍ ഉപയോഗിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും. ഫെഡറല്‍ പീനല്‍ കോഡ് പ്രകാരം ആര്‍ട്ടിക്കിള്‍ 373 , 374 (1), 20 എന്നിവയുടെ അടിസ്ഥാനത്തിലാണ് അപമാനക്കേസിന് ശിക്ഷ. അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കേസാണ് അപമാനക്കേസുകള്‍ക്ക് കീഴില്‍ വരുന്നത്. …
സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്കുകള്‍ പിന്‍വലിച്ച് സൗജന്യമാക്കണമെന്ന ആവശ്യം പ്രവാസ ലോകത്ത് ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരെയും വിവിധ പാര്‍ട്ടി നേതാക്കളെയും കണ്ടു. മരണശേഷവും പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്ര നിലപാട് അവസാനിക്കണമെന്നാണ് ആവശ്യം. ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് പ്രവാസി മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് …