സ്വന്തം ലേഖകന്‍: കുവൈത്ത് പൊതുമേഖലയില്‍ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്; 707 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും; ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ നാടുകടത്തും. ആരോഗ്യവകുപ്പില്‍ ഭരണനിര്‍വഹണ വിഭാഗത്തിലുള്ള 253 പേര്‍ക്കു ജൂലൈ ഒന്നിനു മുന്‍പു പിരിയാന്‍ നോട്ടിസ് നല്‍കി. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പിരിച്ചുവിടില്ല. പൊതുമരാമത്ത് മന്ത്രാലയത്തിലെ 18 വിദേശികള്‍ക്കും ഔഖാഫ് മതകാര്യ മന്ത്രാലയം 436 വിദേശികള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. എല്ലാ …
സ്വന്തം ലേഖകന്‍: സൗദിയില്‍ ട്രക്ക് ഡ്രൈവര്‍, തപാല്‍, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ എട്ട് മേഖലകളില്‍ സ്വദേശിവത്കരണം; പതിനായിരക്കണക്കിന് പ്രവാസി ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ജനുവരിയില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 മേഖലകള്‍ക്ക് പുറമേയാണിത്. ഇതോടെ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. ശക്തമായി തുടരുന്ന സ്വദേശിവത്കരണം സൗദി അറേബ്യ കൂടുതല്‍ തീവ്രമാക്കി. ട്രക്ക് !!ഡ്രൈവര്‍, കേടായ …
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ അവധി ദിവസങ്ങളിലെ സൗജന്യ പാര്‍ക്കിങ് ഇനിയില്ല; പാര്‍ക്കിങിന് ചെലവു കൂടും. നഗരത്തിലെ തിരക്കേറിയ മേഖലകളില്‍ പാര്‍ക്കിങ് നിരക്കും വര്‍ധിക്കും. ഈ മാസം 30 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉണ്ടായിരുന്ന സൗജന്യ പാര്‍ക്കിങ് ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്. നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാനും ദുരുപയോഗം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് …
സ്വന്തം ലേഖകന്‍: യുഎഇയിലേക്ക് പോകുന്ന പ്രവാസികളുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലീസ് സ്റ്റേഷനുകളില്‍നിന്ന്. പലരും ഇതറിയാതെ കാനഡ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്ന രീതിയാണ് പിന്തുടരുന്നത്. പാസ്‌പോര്‍ട്ട് ഓഫീസറാണ് ഈ രാജ്യങ്ങള്‍ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 12 ദിവസത്തിനു മുകളില്‍ ഇതിനായി സമയമെടുക്കുകയും ചെയ്യുന്നു. ഈ രീതി പിന്തുടരുന്നവര്‍ അപേക്ഷ യു.എ.ഇ. എംബസിയില്‍ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ചെറുകിട വ്യവസായ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം സെപ്റ്റംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍. മൂന്നുഘട്ടങ്ങളിലായി 12 മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നതെന്നും തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശി യുവതീയുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനാണ് ചെറുകിട വ്യവസായവാണിജ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത്. കാര്‍ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രാലയങ്ങള്‍, ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ …
സ്വന്തം ലേഖകന്‍: വിദേശ മലയാളികള്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ–മെയില്‍ വഴി അപേക്ഷിക്കാം. നിലവില്‍ വിദേശത്തു താമസിക്കുന്ന മലയാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ–മെയില്‍ വഴി അപേക്ഷിക്കാനുള്ള സൗകര്യം നിലവില്‍ വന്നു. www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ–മെയില്‍ ആയി …
സ്വന്തം ലേഖകന്‍: ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുന്ന പ്രവാസി ഭര്‍ത്താക്കന്മാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭാര്യമാരെ ഉപേക്ഷിക്കുകയും കോടതിയില്‍ ഹാജരാകാതിരിക്കുകയും ചെയ്യുന്ന പ്രവാസി ഭര്‍ത്താക്കന്മാരുടെ ഇന്ത്യയിലെ സ്വത്ത് കണ്ടുകെട്ടുംവിധം നിയമഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍നിന്ന് മൂന്നില്‍ കൂടുതല്‍ തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരിക്കുന്ന ഭര്‍ത്താക്കന്മാരെ പിടികിട്ടാപുള്ളികളായി കണക്കാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും …
സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഭാരമാകുന്നു; ലെവി ഏര്‍പ്പെടുത്തിയ ശേഷം രാജ്യം വിട്ടത് നാലു ലക്ഷത്തോളം പ്രവാസികള്‍. സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതിനുശേഷം നാല് ലക്ഷംപേര്‍ രാജ്യം വിട്ടതായി തൊഴില്‍സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ ലെവി പ്രാബല്യത്തില്‍ വന്നതോടെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ …
സ്വന്തം ലേഖകന്‍: കുവൈത്ത് പൊതുമാപ്പ്; ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സഹായവുമായി ഇന്ത്യന്‍ എംബസി. ഡൊമസ്റ്റിക് ലേബര്‍ വിഭാഗം നല്‍കിയിരുന്ന ക്ലിയറന്‍സ് ഇന്ന് മുതല്‍ ഇന്ത്യന്‍ എംബസി നേരിട്ട് ഔട്ട്പാസുകള്‍ക്കൊപ്പം നല്‍കി തുടങ്ങി. ഈ ഔട്ട്പാസുകള്‍ ഉപയോഗിച്ച് വിമാന ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. ഇനി 18 ദിവസം കൂടി മാത്രമേ പൊതുമാപ്പിന് അപേക്ഷിക്കാന്‍ സാധിക്കൂ. പൊതുമാപ്പിന് …
സ്വന്തം ലേഖകന്‍: യുഎഇയില്‍ തൊഴില്‍ വീസാ അപേക്ഷയ്‌ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍. വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെ ജോലി തേടുന്ന എല്ലാവരും നാട്ടില്‍നിന്നു സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണു നിര്‍ദേശം. എന്നാല്‍ അഞ്ചുവര്‍ഷമായി മറ്റൊരു രാജ്യത്താണു താമസമെങ്കില്‍ അവിടെനിന്നാണു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഒന്നിലേറെ രാജ്യങ്ങളില്‍ ജീവിച്ചിട്ടുണ്ടെങ്കില്‍ അവിടെ നിന്നെല്ലാം ഹാജരാക്കണം. മൂന്നുമാസമാണു സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. സ്വഭാവ …