സ്വന്തം ലേഖകന്‍: കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം 22,71,752, കൂടുതല്‍ പേര്‍ മലപ്പുറത്തു നിന്ന്. കേരളത്തില്‍ നിന്നുള്ള പ്രവാസികളെ സംബന്ധിക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആകെ പ്രവാസികള്‍ 22,71,752 ആണ്. ഇതില്‍ കൂടുതല്‍ പേരും മലപ്പുറത്ത് നിന്നുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നാലു ലക്ഷത്തോളം വരും മലപ്പുറത്ത് നിന്നുള്ള പ്രവാസികള്‍. അതേസമയം ഇടുക്കിയില്‍ നിന്നാണ് ഏറ്റവും …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തേക്ക് നേരിട്ട് പറക്കാന്‍ സൗദി എയര്‍ലൈന്‍സ്, സഫലമാകുന്നത് പ്രവാസികളുടെ ഏറെ നാളത്തെ ആവശ്യം. സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങളില്‍നിന്ന് ഒക്ടോബര്‍ ഒന്നുമുതല്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു. കൊച്ചിക്കു പുറമേ തിരുവനന്തപുരത്തേക്കും സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നതോടെ ദക്ഷിണ കേരളത്തിലുള്ള പ്രവാസികളുടെ യാത്രാക്ലേശത്തിന് ഒട്ടൊരു ആശ്വാസം ലഭിക്കും. …
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം ടോപ് ഗിയറില്‍, ഇതുവരെ തള്ളിയത് 63 ശതമാനം വിസ അപേക്ഷകളെന്ന് സൗദി. ഓണ്‍ലൈന്‍ വഴി ലഭിച്ച 63 ശതമാനം വിസ അപേക്ഷകളും നിരസിച്ചതായി സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 8,49,000 തൊഴില്‍ വിസ അപേക്ഷകള്‍ ലഭിച്ചതായും സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വദേശിവല്‍ക്കരണ …
സ്വന്തം ലേഖകന്‍: ആവശ്യമായ രേഖകളുണ്ടെങ്കില്‍ കാലാവധി അവസാനിക്കുന്നതിനു ആറു മാസം മുന്‍പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാമെന്ന് കുവൈറ്റ്. സ്വകാര്യ മേഖലയിലും പെട്രോളിയം മേഖലയിലും ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കും പുതിയ തീരുമാനം ബാധകമായിരിക്കുമെന്നും കുവൈറ്റ് മാനവശേഷി വകുപ്പ് അറിയിച്ചു. കാലാവധിയുള്ള പാസ്‌പോര്‍ട്ടിനൊപ്പം നിലവിലെ വര്‍ക്ക്‌പെര്‍മിറ്റ്, തൊഴിലാളിയുടെ സിവില്‍ ഐ.ഡി തൊഴില്‍ കരാര്‍, തൊഴില്‍ വകുപ്പില്‍ നിന്നുള്ള …
സ്വന്തം ലേഖകന്‍: സൗദിയിലെ നിതാഖാത് സെപ്റ്റംബര്‍ മുതല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു, സ്വദേശിവല്‍ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കും. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിച്ചുകൊണ്ടും തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ പുതുതായി ഇനം തിരിച്ചുമുള്ള നിതാഖാത്ത് ഉടന്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ മൂന്ന് മുതല്‍ പുതിയ …
സ്വന്തം ലേഖകന്‍: സൗദിയില്‍ പൊതുമാപ്പിനു ശേഷം തൊഴില്‍, ഇഖാമ നിയമ ലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവരും ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. പൊതുമാപ്പ് ആനുകൂല്യം അവസാനിക്കുന്ന സാഹചര്യത്തിലാണ് ജവാസാത്തിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്. സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് പത്ര ദൃശ്യ മാധ്യങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലമാണ് മുന്നറിയിപ്പ് …
സ്വന്തം ലേഖകന്‍: വിദേശികളില്‍ നിന്ന് പ്രതിമാസ ലെവി, പ്രതിവര്‍ഷം 1,65,000 പ്രവാസികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്കു മടങ്ങാന്‍ സാധ്യതയെന്ന് വിദഗ്ദര്‍. രാജ്യത്തിന്റെ സാമ്പത്തിക നിലയില്‍ പ്രതിഫലിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 11 ലക്ഷം കുടുംബങ്ങളിലായി 43 ലക്ഷം ആശ്രിതര്‍ സൗദിയില്‍ താമസമുണ്ട്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.7 ശതമാനത്തോളം വരുന്ന 8800 കോടി റിയാലാണു …
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് പുതിയ നിബന്ധന, പ്രതിഷേധം ശക്തമാകുന്നു. വിമാനമാര്‍ഗം ഇന്ത്യയിലേക്ക് അയക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണമെന്നായിരുന്നു പുതിയ നിബന്ധന. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് ദിവസങ്ങളോളം വൈകിക്കുന്നതാണ് പുതിയ ഉത്തരവെന്ന് പ്രവാസികള്‍ ആരോപിക്കുന്നു. ഇതുവരെ ഒറ്റ ദിവസം …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും ഇനി ട്രെയിന്‍ ടിക്കറ്റ് ഒരു വര്‍ഷം മുന്നെ ബുക്ക് ചെയ്യാം, പുതിയ തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. വിദേശത്തുള്ളവര്‍ക്ക് 360 ദിവസം മുമ്പേ ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് വഴി വിദേശ മൊബൈല്‍ നമ്പര്‍ നല്‍കി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റു ബുക്കുചെയ്യുവാനുള്ള സംവിധാനമാണ് റെയില്‍വേ ഒരുക്കുന്നത്. …
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്ക്, നിരക്ക് മൂന്നും നാലും ഇരട്ടിയായി കൂട്ടി യാത്രക്കാരെ പിഴിയാന്‍ വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ മൂന്നൂം നാലും ഇരട്ടിയായാണ് കേരളത്തിലേക്കുള്ള നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. സ്‌കൂള്‍ അവധിക്കാലത്തിന്റെയും ചെറിയ പെരുന്നാളിന്റെയും പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ഒഴുക്ക് തുടങ്ങിയതോടെയാണ് കമ്പനികള്‍ നിരക്ക് കൂട്ടിയത്. സ്‌കൂളുകള്‍ അടച്ചതോടെ …