സ്വന്തം ലേഖകന്‍: സമ്പൂര്‍ണ സൗദിവല്‍ക്കരണത്തിന് കച്ച മുറുക്കി സൗദി സര്‍ക്കാര്‍, മടക്കയാത്രക്ക് ഒരുങ്ങി ആയിരക്കണക്കിന് പ്രവാസികള്‍. സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് സൗദി തൊഴില്‍മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ടെലികമ്യൂണിക്കേഷന്‍ കമ്പനികളിലെ കസ്റ്റമര്‍ സര്‍വീസ്, കോള്‍ സെന്ററുകള്‍, ഊര്‍ജമിനറല്‍ മേഖല, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയാണ് പുതുതായി സ്വദേശിവത്കരണത്തിന് നിശ്ചയിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കസ്റ്റമര്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ തൊഴിലുടമ കൈവശം വച്ചിരിക്കുന്ന തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഒരു മാസത്തിനകം അവകാശികളെ തിരിച്ചേല്‍പ്പിക്കാന്‍ ഉത്തരവ്. സൗദി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയമാണ് കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഈ വര്‍ഷം ആദ്യം മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സൗദി ചേംബര്‍ കൗണ്‍സില്‍ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: പ്രവാസി ക്ഷേമത്തിന് പ്രത്യേക പരിഗണന നല്‍കി സംസ്ഥാന ബജറ്റ്, പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വര്‍ധന, പ്രവാസി പുനരിധിവാസം, പ്രവാസി ഡാറ്റാബേസ് എന്നിങ്ങനെ ഒട്ടേറെ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്ക്. പശ്ചാത്തല സൗകര്യവികസനത്തിനും പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. …
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളുടെ എണ്ണം 2020 ഓടെ ഏറ്റവും കുറഞ്ഞ നിലയിലെത്തിക്കാന്‍ സൗദി, ലക്ഷ്യം സ്വദേശികള്‍ക്ക് പ്രതിവര്‍ഷം 2,20,000 തൊഴിലുകള്‍, പ്രവാസികള്‍ക്ക് വന്‍ തൊഴില്‍ നഷ്ടം. വര്‍ഷത്തില്‍ രണ്ടു ലക്ഷത്തി ഇരുപതിനായിരം സ്വദേശികള്‍ക്കു തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനു പുതിയ പദ്ധതി നടപ്പാക്കി തൊഴില്‍ മേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറച്ച് കൊണ്ട് വരുകയും സ്വദേശികളെ …
സ്വന്തം ലേഖകന്‍: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ ഏഴു വിമാനത്താവളങ്ങളില്‍ ഹാന്‍ഡ് ബാഗേജില്‍ സുരക്ഷാ സ്റ്റാംപ് പതിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനം. യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജില്‍ സുരക്ഷാ സ്റ്റാംപ് പതിക്കുന്നത് ഒഴിവാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ബാഗുകള്‍ എക്‌സ്‌റേ പരിശോധനയ്ക്കു വിധേയമാക്കുമെങ്കിലും സ്റ്റാംപ് പതിക്കില്ല. കൊച്ചിക്കു പുറമേ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ഇനി പരാതികള്‍ ട്വിറ്റര്‍ വഴി നല്‍കാം, ട്വിറ്ററിലൂടെ പരാതി അറിയിക്കാന്‍ അവസരവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആവിഷ്‌കരിച്ച മദദ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇതില്‍ നിന്ന് ലഭിക്കുന്ന ഐഡി ബന്ധപ്പെട്ട എംബസിക്ക് ട്വീറ്റ് ചെയ്യാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. 2015 ലാണ് വിദേശത്ത് …
സ്വന്തം ലേഖകന്‍: അപേക്ഷിക്കാന്‍ ആളില്ല, പ്രവാസികള്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയായ മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന (എം.ജി.പി.എസ്.വൈ) പരാജയം, പദ്ധതി നിര്‍ത്തലാക്കുന്നു. വെറും 300 പേരില്‍ താഴെ പ്രവാസികളാണ് ഇതുവരെ പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ മുന്നോട്ടു വന്നത്. ഇത്രയും പേരെ വെച്ച് പദ്ധതി മുന്നോട്ടു കൊണ്ടുപോകാമന്‍ ആവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വയലാര്‍ …
സ്വന്തം ലേഖകന്‍: കരീപ്പൂര്‍ വിമാനത്താവളം റണ്‍വേ നവീകരണം പൂര്‍ത്തിയാകുന്നു, മസ്‌കറ്റ്, ഷാര്‍ജ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നിന് റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ കരിപ്പൂരില്‍നിന്ന് പുതുതായി മൂന്ന് സര്‍വിസുകളാണ് ഒമാന്‍ എയര്‍, ഇന്‍ഡിഗോ എയര്‍ എന്നിവര്‍ പ്രഖ്യാപിച്ചിരുക്കുന്നത്. മസ്‌കറ്റിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് തിങ്കളാഴ്ച മുതല്‍ കരിപ്പൂരില്‍ നിന്നാരംഭിച്ചു. ഇന്‍ഡിഗോ എയര്‍ ഷാര്‍ജ, …
സ്വന്തം ലേഖകന്‍: കേരള മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം, പ്രവാസികള്‍ക്കായി നിക്ഷേപ ബോര്‍ഡ്, ബഹ്‌റൈനില്‍ കേരള സ്‌കൂളും എഞ്ചിനീയറിംഗ് കോളേജും. പ്രവാസികളുടെ ചെറുതും ഇടത്തരവുമായ നിക്ഷേപങ്ങള്‍ സമാഹരിക്കാനായി പ്രവാസിനിക്ഷേപ ബോര്‍ഡിന് രൂപംനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനായി ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് തിരിച്ചടിയായി മെഡിക്കല്‍ പരിശോധന നിരക്ക് കുത്തനെ ഉയര്‍ത്തി, ഗള്‍ഫ് യാത്ര ചെലവേറിയതാകും. കഴിഞ്ഞ വര്‍ഷം 4,400 രൂപയായിരുന്നു സൗദി അറേബ്യയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് ഈടാക്കിയിരുന്നത്. ഈ വര്‍ഷം ഇത് 5,500 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 4,250 രൂപയായിരുന്നു സൗദിയിലേക്കുള്ള നിരക്ക്. ഇത് പിന്നീട് 4,400 ആക്കി വര്‍ധിപ്പിക്കുകയായിരുന്നു. മറ്റു …