സ്വന്തം ലേഖകന്‍: ഇ പോസ്റ്റല്‍ വോട്ടില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കിയത് എന്തുകൊണ്ട്? കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി. പ്രവാസികള്‍ക്ക് വിദേശത്തുനിന്നുതന്നെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന കാര്യത്തില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നടപടിക്രമങ്ങളിലെ പുരോഗതിയാണ് കോടതി ആരാഞ്ഞത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൈനികര്‍ക്കും തപാല്‍ വോട്ട് സൗകര്യം അനുവദിച്ചെങ്കിലും പ്രവാസികളെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും ചീഫ് …
സ്വന്തം ലേഖകന്‍: ട്രംപിനും ഇന്ത്യക്കുമിടയിലെ കീറാമുട്ടിയായി എച്ച്1 ബി വിസ, പുതിയ സര്‍ക്കാരിന്റെ നിലപാട് ഉറ്റുനോക്കി ഇന്ത്യന്‍ പ്രവാസികള്‍. ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന പ്രശ്‌നമായി എച്ച്1 ബി വിസ ഉയര്‍ന്നു വന്നേക്കാമെന്ന് അമേരിക്കന്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ അംഗമായ ലിസ കര്‍ടസ് ചൂണ്ടിക്കാട്ടി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ടസ്. …
സ്വന്തം ലേഖകന്‍: കറന്‍സി പിന്‍വലിക്കല്‍, ആശയക്കുഴപ്പത്തില്‍ വലഞ്ഞ് പ്രവാസികളും പണവിനിമയ സ്ഥാപനങ്ങളും. മോഡി സര്‍ക്കാര്‍ ഒറ്റയടിക്ക് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ പ്രവാസികള്‍ക്കിടയിലും ആശയക്കുഴപ്പം വ്യാപിക്കുകയാണ്. ഇന്ത്യന്‍ രൂപ കൈവശമുള്ള പ്രവാസികളാണ് ആശയക്കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നത്. ബാങ്കിലും പോസ്റ്റാഫീസിലും ഈ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഡിസംബര്‍ 30 വരെ സമയമുണ്ടങ്കിലും പണം മാറ്റാനായി മാത്രം നാട്ടിലേക്ക് വരുന്നത് പ്രായോഗികമല്ല. കേന്ദ്ര …
സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളികളുടെ നെഞ്ചിലൂടെ സ്വദേശിവത്കരണത്തിന്റെ തേരോട്ടം, അടുത്ത ലക്ഷ്യം ഫാര്‍മസികള്‍. സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള കര്‍ശന തീരുമാനവുമായി മുന്നോട്ടു പോകുകയാണ് സൗദി സര്‍ക്കാര്‍. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം മലയാളികളായ പ്രവാസികള്‍ക്ക് നല്‍കിയ ആഘാതം മാറി വരുന്നതെയുള്ളു. അതിനിടെയാണ് ഫാര്‍മസികളിലേക്കു കൂടി സ്വദേശികളെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. ഫാര്‍മസി …
സ്വന്തം ലേഖകന്‍: ദുബായിലെ വായനാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, ജോലിക്കിടെ വായിക്കാന്‍ സമയം നല്‍കുന്ന പുതിയ നിയമം നിലവില്‍ വന്നു. വായന പ്രോത്സാഹിപ്പിക്കാനായി പുസ്തകങ്ങള്‍ക്ക് ഫീസും മറ്റു നികുതികളും ഒഴിവാക്കിയിട്ടുമുണ്ട്. പ്രസിഡന്റ് ശൈഖ് ഖലീഫയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഒപ്പം ഇടപാടുകാര്‍ക്ക് വായനാ സാമഗ്രികള്‍ ലഭ്യമാക്കാന്‍ കോഫീ ഷോപ്പുകള്‍ക്കും നിര്‍ദ്ദേശമുണ്ട്. പുതിയ തലമുറയെ വായനയിലൂടെ അറിവിന്റെ …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം പകുതിയോടെ കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉത്തര മലബാറിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ വിമാനത്താവളത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മറ്റു വിമാനത്താവള പദ്ധതികളില്‍നിന്ന് വ്യത്യസ്തമായി വളരെയധികം ചെലവു വരുന്ന ഗ്രീന്‍ഫീല്‍ഡ് ഗണത്തില്‍ പെടുന്നതാണ് കണ്ണൂര്‍ വിമാനത്താവളം. വിമാനത്താവളത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ ‘സപ്പോര്‍ട്ട് നിതാഖാത്ത്’ പദ്ധതി വരുന്നു, സ്വദേശിവല്‍ക്കരണത്തിനു പകരം നിശ്ചിത തുകയടക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അവസരം. സൗദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി പ്രകാരം സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് നിര്‍ദേശിച്ച നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാന്‍ കഴിയാതിരുന്ന സ്ഥാപനങ്ങള്‍ക്ക് പണം നല്‍കി സ്ഥാപനത്തിന്റെ പദവി ഉയര്‍ത്താന്‍ അവസരം ലഭിക്കും. നിശ്ചിത ശതമാനം സ്വദേശിവത്ക്കരണം പാലിക്കാത്ത …
സ്വന്തം ലേഖകന്‍: സൗദിയില്‍ വാഹന ഇന്‍ഷൂറന്‍സ് തുക കുറക്കുന്നു, പുതുക്കിയ നിരക്കുകള്‍ ഉടന്‍ പ്രഖ്യാപിക്കും. വാഹന ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് നിരവധി പരാതികള്‍ വന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്ന നിബന്ധനകള്‍ സ്വീകരിക്കുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. വാഹന ഇന്‍ഷൂറന്‍സ് നിരക്കുകള്‍ കുറയ്ക്കുന്നതിനായി സൗദി ചേംബര്‍, അഡൈ്വസറി ബോര്‍ഡ്, സൗദി മോണിറ്ററി …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം തുറന്നു, യാഥാര്‍ഥ്യമാകുന്നത് നീണ്ട കാലത്തെ പ്രവാസികളുടെ ആവശ്യം. കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. പ്രവാസിയായി രാജ്യംവിട്ട മഹാത്മജി നാടിന്റെ വിളി കേട്ട് മടങ്ങിയത്തെിയതില്‍ പ്രവാസികള്‍ക്ക് പാഠമുണ്ടെന്ന് മോദി പറഞ്ഞു. പ്രവാസികള്‍ ഇന്ത്യയുടെ കരുത്താണ്. ആ കരുത്ത് ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യയെ മാറ്റിമറിക്കാനാകുമെന്നും അദ്ദേഹം …
സ്വന്തം ലേഖകന്‍: സൗദിയിലെ സ്വകാര്യ സ്‌കൂള്‍ കാന്റീനുകളില്‍ നിതാഖത്ത് കര്‍ശനമാക്കുന്നു, വിദേശികളെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. സ്വദേശിവല്‍ക്കരണം നടത്തുന്നതിന്റെ ആദ്യ പടിയായാണ് സ്‌കൂള്‍ കാന്റീനുകളില്‍ നിന്ന് വിദേശികളെ ഒഴിപ്പിക്കുന്നത്. സൗദിയിലെ വിവിധ തൊഴില്‍ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടത്തുന്നതിനായി ആരോഗ്യ മേഖലയിലും ടെലികോം മേഖലയിലും നിതാഖത്ത് ശക്തമാക്കുകയും പതിനായിരക്കണക്കിന് വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചു …