സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ അറിയാൻ എംബസിയുടെ വെബ്സൈറ്റ്, സമൂഹ മാധ്യമ അക്കൗണ്ട് എന്നിവയെ ആശ്രയിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ. അവ കൃത്യതയോടെ അപ്ഡേറ്റ് ചെയ്ത് വിവരങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും ഓപ്പൺ ഹൗസിൽ അദ്ദേഹം പറഞ്ഞു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ 12 ഗാർഹിക തൊഴിലാളികളെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ എംബസിക്ക് സാധിച്ചിട്ടുണ്ട്. ഐസിആർഎഫിന്റെ …
സ്വന്തം ലേഖകൻ: അടുത്ത മാസം ഒന്നുമുതൽ ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന അനുമതി ലഭിച്ചെങ്കിലും കേരളത്തിൽനിന്ന് വിമാന ടിക്കറ്റുകൾ കിട്ടാനില്ല. ലഭ്യമുള്ള ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. താരതമ്യേന നിരക്ക് കുറഞ്ഞ എയർ ഇന്ത്യ എക്സ്പ്രസിന് പോലും അടുത്ത മാസം ഒരുഭാഗത്തേക്ക് 120 റിയാലിന് മുകളിലാണ് കുറഞ്ഞ നിരക്ക്. …
സ്വന്തം ലേഖകൻ: കുവൈറ്റിലേക്ക് ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്കുള്ള അനുമതി ഇതിനകം നിലവില്‍ വന്നു കഴിഞ്ഞതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 18ന് ചേര്‍ന്ന മന്ത്രി സഭാ യോഗം ഇതുമായി ബന്ധപ്പെട്ട തീരുമാനം …
സ്വന്തം ലേഖകൻ: ഖത്തറിലേക്കുളള യാത്രയില്‍ മരുന്നു കൈവശം വയ്ക്കുന്നവര്‍ നിരോധിത മരുന്നുകള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം മരുന്നുകള്‍ കൊണ്ടുവരാനെന്നും ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം. ഖത്തറില്‍ അനുവദിക്കപ്പെട്ട മരുന്നുകള്‍ നിശ്ചിത അളവില്‍ വ്യക്തിഗത ഉപയോഗത്തിന് മാത്രമേ കൊണ്ടുവരാന്‍ പാടുള്ളു. മരുന്നുകള്‍ക്കൊപ്പം അവ കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ അംഗീകൃത …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴില്‍ രംഗങ്ങളില്‍ കൂടുതല്‍ പിടിമുറുക്കാനൊരുങ്ങി സൗദി. ഇതിന്റെ ഭാഗമായി 16 മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. സൗദി മുന്‍സിപ്പല്‍-റൂറല്‍ അഫയേഴ്‌സ് മന്ത്രാലയമാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് നടപ്പിലാക്കി തുടങ്ങുമെന്ന് ഡെപ്യൂട്ടി മന്ത്രി ഡോ. അഹ്ദമദ് ഖത്താന്‍ അറിയിച്ചു. എയര്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവിസ് പുനരാരംഭിക്കാൻ കുവൈത്ത് തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗമാണു തീരുമാനമെടുത്തത്. ഈജിപ്ത്, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവയാണ് മറ്റു രാജ്യങ്ങൾ. കോവിഡ് വ്യാപനത്തിനെതിരെ ഈ രാജ്യങ്ങൾ കൈക്കൊള്ളുന്ന നിയന്ത്രണങ്ങൾ പരിഗണിച്ചാണു തീരുമാനം. കോവിഡ് ആരംഭിച്ചകാലം തൊട്ട് നിർത്തലാക്കിയതാണ് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള …
സ്വന്തം ലേഖകൻ: ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബൂദാബിയിലേക്ക് യാത്രാനുമതി നല്‍കിയതായി ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് അബുദാബിയിലേക്ക് വരുന്നവര്‍ക്ക് മറ്റ് വിസക്കാരെ പോലെ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നും എയര്‍ലൈന്‍സ് അറിയിച്ചു. ഇവര്‍ക്ക് അബൂദാബി വിമാനത്താവളത്തിലെ ഇമ്മിഗ്രേഷനില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഓണ്‍ …
സ്വന്തം ലേഖകൻ: ഇന്ത്യ അടക്കം ആറ് രാജ്യങ്ങളിൽനിന്ന് വരുന്നവർ യാത്രക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ പരിശോധന ഫലം ഹാജരാക്കണമെന്ന നിബന്ധനയിൽ മാറ്റം. ആറ് മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലം മതിയെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ നിർദേശത്തിൽ പറയുന്നു. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു. ഇന്ത്യക്ക് പുറമെ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, …
സ്വന്തം ലേഖകൻ: 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് 1000 ദിനാർ ഈടാക്കി പുനഃസ്ഥാപിച്ചേക്കും. ഈ വിഭാഗത്തിൽപ്പെട്ടവരുടെ ഇഖാമ പുതുക്കുന്നത് ജനുവരി തൊട്ട് നിർത്തലാക്കിയിരിക്കയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് എംപിമാർ ഉൾപ്പെടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വൻതുക ഫീസ് ഈടാക്കി ഇഖാമ പുതുക്കി നൽകാമെന്ന ആലോചന. വർഷംതോറും 2000 ദിനാർ ഫീസും പുറമെ ഇൻഷുറൻസ് തുകയും …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം ആരംഭിച്ചു. ഇന്ത്യക്കാര്‍ക്ക് 24 മണിക്കൂറും സഹായങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രം ഇന്ത്യന്‍ എംബസിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് പ്രവാസി …