സ്വന്തം ലേഖകന്‍: സൗദിയില്‍ പട്ടിണികൊണ്ട് വലയുന്നത് 10,000 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, സഹായത്തിന് ഇന്ത്യക്കാര്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥന. നേരത്തെ സൗദിയില്‍ 800 ഇന്ത്യക്കാര്‍ കൊടുംപട്ടിണിയിലാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി. സൗദി അറേബ്യയില്‍ ഈ ഇന്ത്യാക്കാര്‍ കടുത്ത ബുദ്ധിമുട്ടിലാണെന്നും സഹോദരങ്ങളെ സഹായിക്കാന്‍ ഇന്ത്യാക്കാര്‍ മുന്നോട്ടിറങ്ങണമെന്നും സുഷമാ സ്വരാജ് അഭ്യര്‍ത്ഥിച്ചു. ഇന്ത്യാക്കാരുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങളേക്കാള്‍ …
സ്വന്തം ലേഖകന്‍: സൗദിയിലും കുവൈത്തിലും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഇന്ത്യക്കാര്‍ പ്രയാസം അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിദേശകാര്യ സഹമന്ത്രിമാരായ വി.കെ. സിങ്, എം.ജെ. അക്ബര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വി.കെ. സിങ് അടുത്ത ദിവസം സൗദിക്ക് പോകും. സൗദിയിലെയും കുവൈത്തിലെയും ഭരണാധികാരികളുമായി എം.ജെ. അക്ബര്‍ …
സ്വന്തം ലേഖകന്‍: വര്‍ക്ക് പെര്‍മിറ്റില്ല, ശമ്പളമില്ല, ഭക്ഷണമില്ല, വെള്ളവുമില്ല, നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് പ്രവാസികളുടെ വീഡിയോ. യുഎഇ യില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയയാതിനെ തുടര്‍ന്ന് ശമ്പളമോ കഴിക്കാന്‍ ഭക്ഷണമോ വെള്ളമോ പ്രാഥമിക സൗകര്യങ്ങള്‍ പോലും കിട്ടാതെ വലയുന്ന ഒരു സംഘം ഇന്ത്യാക്കാരാണ് സാമ്പത്തിക പിന്തുണ നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിന് വീഡിയോ ക്ലിപ്പ് …
സ്വന്തം ലേഖകന്‍: കൊടും ചൂടില്‍ വെന്തുരുകി കുവൈറ്റ്, കൂടിയ ചൂട് 54 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ ദിവസം മിട്രിബായിലാണ് ഉയര്‍ന്ന ചൂടായ 54 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഇതേ ദിവസം തന്നെ ഇറാഖിലെ ബസ്രയിലും 53 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല. കാലാവസ്ഥ നിരീക്ഷണ വെബ്‌സൈറ്റായ വെദര്‍ …
സ്വന്തം ലേഖകന്‍: ചെറിയ വരുമാനമുള്ളവര്‍ക്ക് സൗജന്യ താമസം ഉറപ്പാക്കുന്ന നിയമവുമായി യുഎഇ സര്‍ക്കാര്‍. രണ്ടായിരം ദിര്‍ഹത്തില്‍ താഴെയുള്ളവരാണ് സൗജന്യ താമസ ആനുകൂല്യത്തിന് അര്‍ഹരാകുക. ഈ വര്‍ഷം അവസാനത്തോടുകൂടി നിയമം പ്രാബല്യത്തില്‍ വരുമെന്ന് യു.എ.ഇ മന്ത്രാലയം വ്യക്തമാക്കി. ചെറിയ വരുമാനക്കാരായ സാധാരണ തൊഴിലാളികള്‍ക്ക് ഏറെ സഹായകമാണ് ഈ നിയമം. ചെറിയ വരുമാനക്കാരുടെ ജീവിത സാഹചര്യങ്ങള്‍ സംബന്ധിച്ച വിദഗ്ധരുടെ …
സ്വന്തം ലേഖകന്‍: വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം, പുതിയ നിബന്ധനയുമായി ഡിജിസിഎ. ഇതനുസരിച്ച് ഇനി മുതല്‍ വിമാനം റദ്ദാക്കിയാല്‍ കമ്പനികള്‍ യാത്രക്കാര്‍ക്കു വന്‍ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) പുതിയ നിബന്ധന കൊണ്ടുവന്നത്. വിമാനം പുറപ്പെടാന്‍ രണ്ടു മണിക്കൂറിലധികം വൈകുകയോ, യാത്രക്കാരന് വിമാനത്തില്‍ പ്രവേശനം …
സ്വന്തം ലേഖകന്‍: വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം, യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി വ്യോമയാന മന്ത്രാലയം. ഇത്തരം സാഹചര്യങ്ങളില്‍ സൗദി വിമാനക്കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം എന്നതുള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളാണ് സൗദി വ്യോമയാന മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ഓഗസ്റ്റ് 11 മുതല്‍ നടപ്പാക്കും. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വീസുകള്‍ റദ്ദാക്കുകയാണെങ്കില്‍ 21 ദിവസം മുന്‍പേ യാത്രക്കാരെ അറിയിച്ചിരിക്കണം …
സ്വന്തം ലേഖകന്‍: ജൂലൈ 20 ന് മുമ്പ് വിരലടയാളം നല്‍കാത്തവരുടെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് സൗദി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ റദ്ദാകാതിരിക്കാന്‍ വിരലടയാളം നല്‍കുന്നതിനുള്ള സമയപരിധി ജൂലൈ 20 നാണ് അവസാനിക്കുക. ഇതുവരെ വിരലടയാളം നല്‍കാത്തവര്‍ അടുത്തുള്ള സര്‍വീസ് സെന്ററുകളില്‍ സമയപരിധിക്കുള്ളില്‍ വിരലടയാളം നല്‍കണം എന്നു സൗദി ടെലികോം മന്ത്രാലയം അറിയിച്ചു. വിരലടയാളം …
സ്വന്തം ലേഖകന്‍: യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. പെരുന്നാള്‍ ദിവസവും പിറ്റേന്നും ഒഴിവു ദിവസം. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് ദിവസം അവധി ലഭിക്കും. യുഎഇ തൊഴില്‍ മന്ത്രാലയമാണ് അവധികള്‍ പ്രഖ്യാപിച്ചത്. പെരുന്നാള്‍ ദിനത്തിലും പിറ്റെ ദിവസവുമാണ് പൊതു അവധികളെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏഴു ദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. …
സ്വന്തം ലേഖകന്‍: സൗദിയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ ലഗേജുകള്‍ക്ക് വിലക്ക്. യാത്രക്കാര്‍ വലിയ ലഗേജുകള്‍ കൊണ്ടു പോകുന്നതിനാണ് വിമാനത്താവള അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെതാണു പുതിയ തീരുമാനം. വിമാനത്താവളത്തിലെ ലഗേജ് കൗണ്ടര്‍ നവീകരിച്ചതിനു ശേഷമാണു പുതിയ സംവിധാനം നിലവില്‍ വന്നത്. 32 ഇഞ്ചിനു മുകളിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ക്ക് വിലക്കു ബാധകമാണ്. …