സ്വന്തം ലേഖകന്‍: നിതാഖത് മൂന്നാം ഘട്ടം നടപ്പിലാക്കാന്‍ സൗദി സര്‍ക്കാര്‍, തൊഴില്‍ നഷ്ട ഭീഷണിയില്‍ പ്രവാസികള്‍. നിതാഖത് മൂന്നാം ഘട്ടമായി ടെലികോം മേഖലയില്‍ കടുത്ത നിയമന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുന്നതായി റിപ്പോര്‍ട്ട്. നേരത്തെ മൊബൈല്‍ ഫോണ്‍ വില്‍പ്പന രംഗത്ത് നിതാഖത് നടപ്പാക്കിയിനെ തുടര്‍ന്ന് അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. ഇതിനിടെ, ജിദ്ദ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയുടെ മുഖഛായ മാറ്റുന്ന പദ്ധതി വിഷന്‍ 2030 വരുന്നു, മന്ത്രിസഭയുടെ അംഗീകാരം. സ്വദേശികളെയും രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളെയും നേരിട്ടു ബാധിക്കുന്ന പദ്ധതി വരുന്ന 15 വര്‍ഷത്തേക്കുള്ള സൗദിയുടെ സാമ്പത്തിക നയ രേഖ കൂടിയാണ്. എണ്ണ വിലയിടവിന്റെ അനിശ്ചിതത്വത്തില്‍ നിന്ന് സൗദിയെ മോചിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ നയം. വിദേശികള്‍ക്ക് ദീര്‍ഘകാല താമസാനുമതി …
സ്വന്തം ലേഖകന്‍: ‘എഡീല്‍’, സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചെലവു കുറഞ്ഞ വിമാന സര്‍വീസ് വരുന്നു. 2017 പകുതിയോടെ സര്‍വീസ് ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ ആസ്ഥാനം ജിദ്ദയായിരിക്കും. ‘എഡീല്‍’ ഷെഡ്യൂള്‍ വൈകാതെ പുറത്തിറക്കും. സൗദി അറേബ്യയിലെ ആഭ്യന്തര റൂട്ടുകളിലും മേഖലയിലെ സുപ്രധാന നഗരങ്ങളിലേയ്ക്കുമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുന്നത്. 29 വിമാനങ്ങളായിരിക്കും ആദ്യഘട്ടത്തില്‍. ജിദ്ദ വിമാനത്താവളത്തില്‍ സൗദി സിവില്‍ ഏവിയേഷന്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികളുടെ റിക്രൂട്ട്‌മെന്റ് കുറക്കാനുള്ള വന്‍ പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം. വര്‍ദ്ധിച്ചുവരുന്ന വിസക്കച്ചവടം തടയാനും സൗദി പൗരന്മാര്‍ക്കും രാജ്യത്തിനകത്തുള്ള വിദേശികള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണു തൊഴില്‍ മന്ത്രാലയം പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. റിക്രൂട്ട്‌മെന്റ് അപേക്ഷ, തൊഴില്‍ കരാര്‍ അവസാനിപ്പിക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സംബന്ധിച്ച അപേക്ഷ, സൗദി ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ എന്നിവ …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ വിദേശികള്‍ക്ക് കെട്ടിട വാടകയുടെ മൂന്ന് ശതമാനം മുനിസിപ്പല്‍ ഫീസ് നിലവില്‍ വന്നു. ഇതോടെ പ്രവാസികളുടെ താമസച്ചെലവ് വര്‍ധിക്കും വര്‍ഷത്തില്‍ പന്ത്രണ്ട് ഗഡുക്കളായാണ് ഇത് അടക്കേണ്ടത്. വാര്‍ഷിക കെട്ടിട വാടകയുടെ മൂന്ന് ശതമാനം ഫീസായി അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. 450 ദിര്‍ഹമാണ് ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഫീസ്. ഒരു വര്‍ഷത്തെ മുനിസിപ്പല്‍ ഫീസ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ ഗതാഗത നിയമം തെറ്റിക്കുന്നവര്‍ക്ക് ഇനി പിഴയടക്കാതെ രാജ്യം വിടാന്‍ കഴിയില്ല. ഗതാഗത നിയമലംഘനം നടത്തുന്നവര്‍ പിഴ അടക്കാതെ രാജ്യം വിടുന്നത് പതിവായതോടെയാണ് സൗദി സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ തെരഞ്ഞെടുത്ത മേഖലകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് സൗദി ട്രാഫിക് പോലീസ് വ്യക്താവ് മേജര്‍ ജനറല്‍ അലി അല്‍ റഷീദി അറിയിച്ചു. …
സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികളെ നിയമിക്കുന്നതിനുള്ള ലെവി കുത്തനെ ഉയര്‍ത്താന്‍ തൊഴില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തു. നിലവിലുള്ള 2,400 റിയാലില്‍ നിന്ന് 12,000 റിയാലായി ലെവി കൂട്ടണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ശൂറാ കൗണ്‍സിലിനു മുമ്പാകെ സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു. സൗദി സര്‍ക്കാറ്റിന്റെ സൗദിവല്‍ക്കരണ നടപടികളുടെ ഭാഗമായാണ് നടപടി. നിലവില്‍ ഓരോ വിദേശ തൊഴിലാളിക്കും മാസം …
സ്വന്തം ലേഖകന്‍: കുവൈറ്റും ചെലവു ചുരുക്കലിന്റേയും സ്വദേശിവല്‍ക്കരണത്തിന്റേയും പാതയിലേക്ക്, പ്രവാസികള്‍ക്ക് തിരിച്ചടി. കുത്തനെ ഉയരുന്ന ചെലവുകള്‍ ചുരുക്കുന്നതിനും ജനസംഖ്യാപരമായ അസന്തുലിതത്വം പരിഹരിക്കുന്നിനുമായി കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഒരുങ്ങുന്നതായാണ് സൂചന. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സ്വദേശികളെ പരമാവധി നിയമിക്കണമെന്നാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം. സാമൂഹ്യക്ഷേമ മന്ത്രാലയത്തില്‍ വിദേശികളെ ജോലിക്ക് നിയമിക്കുന്നതിന് മന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നാണ് …
സ്വന്തം ലേഖകന്‍: സൗദിയിലെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ സിം കാര്‍ഡ് നല്‍കാനുള്ള പദ്ധതി വരുന്നു. ജോലി തേടി സൗദിയിലെത്തുന്നവര്‍ക്കാണ് എയര്‍പോര്‍ട്ടില്‍ വച്ചുതന്നെ സൗജന്യ സിം കാര്‍ഡ് നല്‍കുക. തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി. സൗദി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ എയര്‍പോട്ടില്‍ വന്നിറങ്ങുന്ന അന്നേ ദിവസം തന്നെ ജോലിക്കാര്‍ക്ക് …
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖയിലേക്ക് യാത്രക്കാരുടെ തിരക്ക്, വിമാന കമ്പനികള്‍ യാത്രാ നിരക്ക് കൂട്ടിത്തുടങ്ങി. കേരളത്തിലെ വിദ്യാലയങ്ങള്‍ അടച്ചതോടെ വേനലവധി ഗള്‍ഫില്‍ ചെലവഴിക്കാന്‍ ആളുകള്‍ ടിക്കറ്റ് ബുക് ചെയ്തു തുടങ്ങിയതോടെയാണ് യാത്രാ നിരക്കുകള്‍ കൂട്ടിയത്. പലരും ഇത് മുന്‍കൂട്ടി കണ്ട് ടിക്കറ്റ് നേരത്തേ ബുക് ചെയ്തിട്ടുണ്ട്. ഗള്‍ഫിലേക്ക് ഇപ്പോള്‍ 35000 രൂപക്കു മുകളിലാണ് കുറഞ്ഞ നിരക്ക്. …