സ്വന്തം ലേഖകന്‍: സിക്ക വൈറസ് ബാധ വ്യാപിക്കുന്നു, വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അതി ജാഗ്രതാ നിര്‍ദ്ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും ന്യൂഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധരുടെയും യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സ്ഥിതിഗതികള്‍ വിലയിരുത്തി. സിക്ക വൈറസ് ഇന്ത്യക്കു ഭീഷണിയാകുമോ എന്നു പരിശോധിക്കാനായി …
സ്വന്തം ലേഖകന്‍: ചില്ലറ വ്യാപാര മേഖലയിലേക്കും സൗദിവല്‍ക്കരണം വ്യാപിപ്പിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം, ആദ്യ ഘട്ടത്തില്‍ മൊബൈല്‍ കടകളെ ഉന്നം വക്കുന്നു. ചില്ലറ വ്യാപാര മേഖലയില്‍ സൗദിവല്‍ക്കരണം വര്‍ധിപ്പിക്കുന്നകാര്യം തൊഴില്‍ മന്ത്രാലയം പുനഃപരിശോധിക്കുന്നതായി തൊഴില്‍ മന്ത്രി ഡോ മുഫറജ് അല്‍ഹഖ്ബാനി വ്യക്തമാക്കി. ടെലികോം മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ആദ്യ ഘട്ടത്തില്‍ മൊബൈല്‍ ഷോപ്പുകള്‍ക്കായിരിക്കും മുന്‍ഗണന. സൗദിയിലെ …
സ്വന്തം ലേഖകന്‍: ഭക്ഷണം പാഴാക്കുന്നത് തടയാന്‍ കര്‍ശന നിയമവുമായി സൗദി അറേബ്യ. ഭക്ഷണം പാഴാക്കി കളയുന്നവരെ ശിക്ഷിക്കാനുള്ള പുതിയ നിയമം തയ്യാറാക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയതായി സൗദി കൃഷിമന്ത്രി എഞ്ചിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ ഫദ്‌ലി അറിയിച്ചു. ലോകത്ത് 79.5 കോടി ജനങ്ങള്‍ പട്ടണിയില്‍ കഴിയുമ്പോഴും രാജ്യത്ത് ഒരാള്‍ ഏകദേശം 250 കിലോഗ്രാം …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നുള്ള ജീവനക്കാര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ, ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ നിയമിക്കുന്ന കമ്പനികള്‍ ഓരോ ജീവനക്കാരനും ആയിരം പൗണ്ട് (ഏകദേശം 96,000 രൂപ) വീതം വാര്‍ഷിക സര്‍ചാര്‍ജ് നല്‍കണമെന്ന് മൈഗ്രേഷന്‍ അഡ്വവൈസറി കമ്മിറ്റി (എംഎസി) ശുപാര്‍ശ ചെയ്തു. ഐടി പ്രഫഷണലുകളെ തിരഞ്ഞെടുക്കുമ്പോള്‍ …
സ്വന്തം ലേഖകന്‍: ഇറാന്റെ വില കുറഞ്ഞ എണ്ണ ഗള്‍ഫ് മേഖലക്ക് കനത്ത ഭീഷണിയാകുന്നു, പ്രവാസി മലയാളികള്‍ കടുത്ത ആശങ്കയില്‍. രാജ്യാന്തര ഉപരോധം നീക്കിയതിനു തൊട്ടു പിന്നാലെ ഇറാന്‍ എണ്ണയുത്പാദനം കൂട്ടാന്‍ തീരുമാനിച്ചതാണ് ഗള്‍ഫ് മേഖലയെ പ്രതിസന്ധിയിലാക്കിയത്. ഇറാന്റെ എണ്ണ അന്താരാഷ്ട്ര വിപണിയില്‍ എത്തിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അങ്ങോട്ടു തിരിയുകയാണ്. . സൗദി അറേബ്യ, യു.എ.ഇ, …
സ്വന്തം ലേഖകന്‍: ഖത്തറില്‍ എത്തുന്ന പ്രവാസികളില്‍ വൃക്കരോഗം കണ്ടെത്തിയാല്‍ മടക്കി അയക്കാന്‍ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനം. പുതിയ വിസയില്‍ വരുന്നവര്‍ക്കുള്ള ആരോഗ്യ പരിശോധനയില്‍ വൃക്കരോഗങ്ങള്‍ ഉള്‍പ്പെടുത്തിയതോടെയാണിത്. പുതുതായി എത്തുന്ന പ്രവാസികളില്‍ വൃക്ക രോഗം കണ്ടെത്തുന്നവരെ റസിഡന്‍സ് പെര്‍മിറ്റ് നല്‍കാതെ തിരിച്ചയക്കും. ഡയാലിസിസ് ആവശ്യമാകുന്ന വൃക്ക തകരാറുകള്‍ രാജ്യത്ത് വര്‍ധിക്കുന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ പരിശോധന ഉള്‍പ്പെടുത്താനുള്ള …
സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസാ വ്യവസ്ഥകള്‍ കടുപ്പമുള്ളതാക്കി സൗദി, കാലാവധി കഴിഞ്ഞ് ആളെ മടക്കി അയച്ചില്ലെങ്കില്‍ 50,000 റിയാല്‍ പിഴ. സന്ദര്‍ശകന്‍ വിസയില്‍ എത്തിയയാളെ കാലാവധിക്കകം തിരിച്ചയച്ചില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്കാണ് 50,000 സൗദി റിയാല്‍ പിഴ ചുമത്തുക. കൂടാതെ ആറുമാസം തടവിന് ശിക്ഷിക്കുമെന്നും സൌദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന എല്ലാവര്‍ക്കും പിഴ …
സ്വന്തം ലേഖകന്‍: സ്റ്റാര്‍ട്ട് അപ് സംരഭകര്‍ ആദ്യ മൂന്നു വര്‍ഷം ആദായ നികുതി നല്‍കേണ്ടതില്ല, വന്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിക്ക് തുടക്കം. ഇന്ത്യക്ക് ദശലക്ഷം പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കണമെന്നാഗ്രഹിക്കുന്ന കോടിക്കണക്കിനു മനസ്സുകളും കൈമുതലായുണ്ടെന്ന് ലോകത്തെ മുന്‍നിര സംരംഭകരുടെയും പുതുമുറക്കാരുടെയും സാന്നിധ്യത്തില്‍ സ്റ്റാര്‍ട്ട്അപ് ഇന്ത്യ കര്‍മപദ്ധതി വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി …
സ്വന്തം ലേഖകന്‍: പ്രവാസികളെ ആശങ്കയിലാക്കി ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു, അറബ് രാജ്യങ്ങള്‍ക്കെതിരെ വില കുറഞ്ഞ എണ്ണയുമായി ഇറാന്‍ രംഗത്ത്. ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് 29 ഡോളര്‍ എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വിലക്ക് നീങ്ങിയതോടെ ഇറാനില്‍ നിന്നും വീണ്ടും എണ്ണ കയറ്റുമതി പുനരാരംഭിച്ചതാണ് വിലയിടിവിന് കാരണം.ഉത്പാദനം കുറച്ച് വില നിയന്ത്രിയ്ക്കാനുള്ള …
സ്വന്തം ലേഖകന്‍: ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ മൂക്കുകുത്തി, യുഎഇ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ സുവര്‍ണാവസരം. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെയാണിത്. ഡോളറിനെതിരെ രൂപയുടെ വില ഇടിഞ്ഞതിന് ആനുപാതികമായ ഇടിവ് യുഎഇ ദിര്‍ഹത്തിന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ഒരു ഡോളറിന് 67.522 എന്ന നിലയിലേയ്ക്കാണ് രൂപ ഇടിഞ്ഞത്. ആനുപാതികമായി ഒരു …