സ്വന്തം ലേഖകന്‍: തിരക്കൊഴിഞ്ഞു, ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ച് ഗള്‍ഫ് വിമാന കമ്പനികള്‍. ദുബായില്‍ നിന്ന് വിമാനയാത്ര നടത്തുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകളുടെ ചാകര ഒരുങ്ങിയിരിക്കുന്നത്. സീസണ്‍ കഴിഞ്ഞതോടെയാണ് വന്‍ ഓഫറുകളുമായി പ്രമുഖ വിമാനക്കമ്പനികള്‍ രംഗത്തെത്തിയത്. ഫ്‌ലൈ എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍, എയര്‍ അറേബ്യ, എയര്‍ ഫ്രാന്‍സ്, കെഎല്‍എം തുടങ്ങിയ വിമാനക്കമ്പനികളാണ് വന്‍ …
സ്വന്തം ലേഖകന്‍: ആഗോള എണ്ണവില തുലാസില്‍, ഗള്‍ഫ് മേഖല വന്‍ പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്, പ്രവാസികളുടെ ഗതിയെന്താകും? ദിനംപ്രതി കുറയുന്ന അന്താരാഷ്ട്ര എണ്ണ വില കഴിഞ്ഞ ദിവസത്തേക്കാള്‍ ബാരലിന് 1.75 ഡോളര്‍ കുറഞ്ഞ്, 31.41 ഡോളറായിട്ടുണ്ട്. ഇത് ഇരുപത് ഡോളര്‍ വരെ താഴ്‌ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളെയാണ് എണ്ണയുടെ വിലയിടിച്ചില്‍ …
സ്വന്തം ലേഖകന്‍: പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതായി ഇരു മന്ത്രാലയങ്ങളുടെയും ചുമതല വഹിക്കുന്ന മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. പ്രവാസി വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനം നടക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിലൂടെയാണെന്ന് മനസ്സിലാക്കിയതിനാലാണ് നടപടിക്ക് ശിപാര്‍ശ ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: വിദേശികളായ ജിഎന്‍എം നഴ്‌സുമാരെ പിരിച്ചുവിടുമെന്ന സൂചന നല്‍കി സൗദി ആരോഗ്യ മന്ത്രാലയം, ഗള്‍ഫിലെ മലയാളി നഴ്‌സുമാര്‍ വന്‍ പ്രതിസന്ധിയിലേക്ക്. ബി.എസ്‌സി നഴ്‌സുമാരെ മാത്രം നിയമിക്കാനാണു സൗദിയുടെ നീക്കമെന്നാണ് സൂചന. ഡിപ്‌ളോമക്കാരായ വിദേശ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കിനല്‍കി സൗദി ആരോഗ്യമന്ത്രാലയം ആശുപത്രികള്‍ക്കയച്ച സര്‍ക്കുലറിലാണ് അപകട മണിമുഴങ്ങുന്ന സൂചനകളുള്ളത്. സൗദിയുടെ വഴിയെ മറ്റ് ഗള്‍ഫ് …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ റണ്‍വേ നവീകരണം ത്വരിതഗതിയില്‍, പുതിയ ആഗമന ടെര്‍മിനലും വരുന്നു, ഇരട്ടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സൗകര്യം. 140 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ടെര്‍മിനലിനും ഫയര്‍ സ്റ്റേഷനുമിടയിലായാണ് 85.18 കോടി രൂപ ചെലവില്‍ പുതിയ ആഗമന ടെര്‍മിനല്‍ നിര്‍മിക്കുക. ബംഗളൂരു ആസ്ഥാനമായ യു.ആര്‍.സി കമ്പനിക്കാണ് നിര്‍മാണ ചുമതല. …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ക്രമക്കേട്, കുവൈത്ത് ആരോഗ്യ മന്ത്രിക്കെതിരെ വിചാരണക്ക് നോട്ടീസ്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നു എന്നാരോപിച്ചാണ് മന്ത്രിക്കെതിരെ രണ്ട് എംപിമാര്‍ ചേര്‍ന്ന് കുറ്റവിചാരണ നോട്ടിസ് നല്‍കിയത്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടു ഭരണ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി എന്നാണ് ആരോഗ്യ മന്ത്രി അലി അല്‍ ഉബൈദിക്കെതിരെയുള്ള ആരോപണം. …
സ്വന്തം ലേഖകന്‍: രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു, പ്രവാസികള്‍ക്ക് മികച്ച നേട്ടം. രൂപയുമായുള്ള ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ഉയര്‍ന്നതോടെ നാട്ടിലേക്ക് പരമാവധി പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. ഗള്‍ഫ് കറന്‍സികള്‍ക്കെതിരെ രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ മൂല്യം. ഒരു യു.എ.ഇ ദിര്‍ഹത്തിന് 18 രൂപ 26 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം …
സ്വന്തം ലേഖകന്‍: യുഎഇയില്‍ സ്വദേശിവല്‍ക്കരണം, തൊഴിലവസരങ്ങള്‍ അനവധി, എന്നാല്‍ അറബികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്നത് വെല്ലുവിളിയാകുന്നു. സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കുമായി ഒട്ടേറെ തൊഴിലവസരങ്ങളാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. കഴിഞ്ഞ കുറേ ആഴ്ചകളായി തൊഴില്‍ അഭിമുഖങ്ങള്‍ ഉള്‍പ്പടെയുള്ളവ രാജ്യത്ത് നടക്കുന്നുണ്ട്. പക്ഷേ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാത്തതിനാല്‍ പല കമ്പനികളും അറബികളെ തഴയുകയാണെന്നാണ് സൂചന. ആയിരക്കണക്കിന് …
സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവളം, പ്രതീക്ഷ അസ്തമിക്കുന്നു, പത്തനംതിട്ടയില്‍ പുതിയ വിമാനത്താവളത്തിന് നീക്കം. ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷനാണു പത്തനംതിട്ട കേന്ദ്രീകരിച്ച് വിമാനത്താവളം നിര്‍മ്മിക്കാന്‍ പദ്ധതി മുന്നോട്ടുവച്ചതായി മംഗളം പത്രമാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതിനായി ഇന്തോ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും നിലവില്‍ വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ …
സ്വന്തം ലേഖകന്‍: കോഴിക്കോട് ജിദ്ദ ജംബോ സര്‍വീസ് വീണ്ടും ആരംഭിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ, ആഴ്ചയില്‍ 5 നോണ്‍സ്റ്റോപ് സര്‍വീസുകള്‍. ചൊവ്വ, വെള്ളി ദിവസങ്ങള്‍ ഒഴികെ സര്‍വീസുകള്‍ ഉണ്ടായിരിക്കും. മാര്‍ച്ച് 27 മുതല്‍ സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനം. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടെത്തുന്ന 480 പേര്‍ക്ക് സഞ്ചരിക്കാവുന്ന ജംബോ വിമാനം ഇവിടെനിന്നു നേരിട്ട് ജിദ്ദയിലേക്കായിരിക്കും പറക്കുക. ചൊവ്വ, വെള്ളി …