സ്വന്തം ലേഖകന്‍: യുഎഇ ദേശീയ ദിനം, ദുബായ് എമിഗ്രേഷന്‍ സേവനങ്ങള്‍ക്ക് അവധിയില്ല. 44 മത് യുഎഇ ദേശിയ ദിനവും രക്തസാക്ഷി ദിനവും പ്രമാണിച്ച് രാജ്യവ്യാപകമായി അവധി പ്രഖ്യാപിച്ചെങ്കിലും ഈ ദിവസങ്ങളില്‍ ദുബായ് എമിഗ്രേഷന്റെ സേവനം ലഭ്യമായിരിക്കുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അറിയിച്ചു. ഡിസംബര്‍ 1 മുതല്‍ 3 വരെ രാവിലെ …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തെ ആര്‍ക്കും വേണ്ട, എങ്ങുമെത്താതെ റണ്‍വേ നവീകരണം, വട്ടംചുറ്റി യാത്രക്കാര്‍. പ്രവൃത്തി പൂര്‍ത്തിയാകാന്‍ 18 മാസം എടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും ഇപ്പോഴത്തെ വേഗതയിലാണെങ്കില്‍ റണ്‍വേ നവീകരണ പ്രവൃത്തികള്‍ രണ്ട് വര്‍ഷം കഴിഞ്ഞും പൂര്‍ത്തിയാകില്ലെന്നത് തീര്‍ച്ചയാണ്. റണ്‍വേ നവീ കരണത്തിന് മുന്നോടിയായി അനുബന്ധ ജോലികള്‍ സെപ്തംബറില്‍ തന്നെ ആരംഭിച്ചിരുന്നു. റണ്‍വേ റീ കാര്‍പെറ്റിംഗിന്റെ …
സ്വന്തം ലേഖകന്‍: ലോകത്ത് ആദ്യമായി ഉപഗ്രഹം വഴി മൊബൈല്‍ സേവനം നല്‍കി ഇത്തിസാലാത്ത്. തുറയ്യ ടെലികമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ഇത്തിസലാത്ത് യുഎഇയില്‍ സേവനം ലഭ്യമാക്കുന്നത്. അമേരിക്കയിലൊഴികെ ലോകത്തിലെവിടേക്കും ഫോണ്‍ ചെയ്യാനും സന്ദേശങ്ങളയക്കാനും ഇതുവഴി കഴിയും. 300 ദിര്‍ഹമാണ് പ്രതിമാസം ഫോണിനടക്കം ഈടാക്കുക. ഒരു വര്‍ഷത്തേക്കാണ് അടക്കേണ്ടത്. ഫോണില്ലാതെ പ്രതിമാസം 150 ദിര്‍ഹം ഈടാക്കും. ഭൂതല മൊബൈല്‍ ഫോണ്‍ …
സ്വന്തം ലേഖകന്‍: അപകടത്തില്‍ മരിച്ച് വീണ്ടും ജനിച്ച യുവാവ് സൗദി മാധ്യമങ്ങളിലെ താരം. കാര്‍ അപകടത്തെത്തുടര്‍ന്ന് മരിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകരും മറ്റും വിധിയെഴുതിയ സൗദി യുവാവാണ് ജീവിതത്തിലേക്ക് ഉയിര്‍ത്തെഴുന്നേറ്റത്. ഹൃദയമിടിപ്പ് നിലച്ച് പോയ യുവാവ് മരുന്നുകളുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് മടങ്ങിയത്. പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും യുവാവിനെ പുറത്തെടുക്കുമ്പോള്‍ ശ്വാസമിടിപ്പും ഹൃദയമിടിപ്പും ഇല്ലായിരുന്നു. ഇതോടെ യുവാവ് മരിച്ചുവെന്ന് …
സ്വന്തം ലേഖകന്‍: സൗദി സന്ദര്‍ശക വിസക്കാര്‍ക്ക് അടുത്ത മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ഹജ്ജ്, ഉംറ തീര്‍ഥാടാകരെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിസിനസ്, ഫാമിലി വിസിറ്റ് വിസയില്‍ പോകുന്നവര്‍ക്കാണ് പുതിയ നിയമം ബാധകമാകുക. സൗദി സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നാണ് ഇന്‍ഷ്വറന്‍സ് എടുക്കേണ്ടത്. ഏഴു അംഗീകൃത സ്ഥാപനങ്ങളെയാണ് ഇന്‍ഷ്വറന്‍സ് നല്‍കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്‍ഷ്വറന്‍സ് പോളിസികളുടെ …
സ്വന്തം ലേഖകന്‍: ദുബായില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് വന്‍ തീപിടുത്തം, നിരവധി പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ദേര മുറഖബാദ് പോലീസ് സ്റ്റേഷന് മുന്‍വശമുള്ള കൂറ്റന്‍ കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ഫെഡറല്‍ ഇന്‍ഷ്വറന്‍സ്, ബയ്‌നൂന ഇന്‍ഷ്വറന്‍സ്, അല്‍ ശംസി സാനിറ്ററി വെയര്‍ ഷോറൂം തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടമാണിത്. തിങ്കളാഴ്ച വൈകുന്നേരം 6.15 ഓടെയാണ് തീ …
NRI SPECIAL REPORT. ഒരു സ്ത്രീയുടെ ഈ ഭൂമിയിലെ ഏറ്റവും വലിയ നരകങ്ങളിലൊന്നായി ലോകം കാണുന്ന ഭീകരമായ സ്ഥലങ്ങളില്‍ ഒന്ന് നമ്മുടെ ഇന്ത്യയിലാണ്. അതാണ് മുംബയിലെ കാമാത്തിപ്പുര എന്ന ചുവന്ന തെരുവ്. ഇവിടെയുള്ള ഓരോ പെണ്ണും ജീവിച്ചിരിക്കെത്തന്നെ മരിച്ചവരാണ്… അതായത് …മരിച്ചു …
സ്വന്തം ലേഖകന്‍: ഫുജൈറയിലും യുഎഇയിലെ വടക്കന്‍ എമിറേറ്റുകളിലും പേമാരി, പലയിടത്തും വെള്ളപ്പൊക്കം. തോരാത്ത മഴയില്‍ ഫുജൈറയില്‍ ആറോളം വീടുകള്‍ വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീടുകളിലും റോഡുകളിലും കയറിയ വെള്ളം പമ്പ് ചെയ്ത് മാറ്റി. ഫുജൈറയിലെ പ്രധാന റോഡുകളില്‍ പലതും കനത്ത മഴയില്‍ വെള്ളം കയറി …
സ്വന്തം ലേഖകന്‍: നിയമ വിരുദ്ധമായി രാജ്യത്ത് സംഘടിച്ചാല്‍ നാടുകടത്തുമെന്ന് കുവൈത്ത്. ഫ്‌ലാറ്റിന്റെ ബേസ്‌മെന്റില്‍ ആയുധപൂജ ചടങ്ങുകള്‍ക്കായി അനുമതി വാങ്ങാതെ ഒത്തു കൂടിയ കര്‍ണാടക സ്വദേശികളില്‍ 11 പേരെ പിടികൂടിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിനു തൊട്ടുപുറകെയായിരുന്നു. പിടിയിലായവരുടെ മോചനത്തിനായി എംബസി ഇടപെട്ടെങ്കിലും മോചന അനിശ്ചിതത്വത്തിലാണ്. ഇതിനിടെ ഈജിപ്ത് എംബസിക്കു മുന്‍പില്‍ പ്രകടനത്തിനെത്താന്‍ ആവശ്യപ്പെട്ടുള്ള സന്ദേശം വാട്‌സാപ്പ് വഴി …
സ്വന്തം ലേഖകന്‍: ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഖത്തറിലെ മലയാളി വ്യവസായി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തട്ടിപ്പിനിരയായവരില്‍ ഒരാളായ വൈശാഖ് മോഹന്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയില്‍ തൊഴിലുടമയ്ക്കും മകനും എതിരെ ഏലൂര്‍ പൊലിസ് കേസെടുത്തു. കൊടുങ്ങല്ലൂര്‍ സ്വദേശി ഇസ്മായില്‍ ബാവ, മകന്‍ ഇസ്ഹാഖ് എന്നിവര്‍ക്കെതിരെയാണ് പരാതി. 9 മലയാളി ജീവനക്കാര്‍ ബാങ്ക് …