സ്വന്തം ലേഖകൻ: ഈ വർഷം ആദ്യപാദം യുഎഇയിൽ ചില്ലറ വിൽപന മേഖലയിൽ ഉണർവ്. കഴിഞ്ഞ വർഷത്തെക്കാൾ ഉപഭോക്താക്കൾ പണം ചെലവാക്കുന്നതിൽ 4% വർധന രേഖപ്പെടുത്തിയെന്നാണ് മാജിദ് അൽ ഫുത്തൈം റിപ്പോർട്ട്. 2019ൽ മൂന്നു ശതമാനമായിരുന്നു വർധന. ശക്തമായ കുതിപ്പല്ലെങ്കിലും ഉപഭോക്താക്കൾക്കിടയിൽ ശുഭാപ്തി വിശ്വാസം കൂടിയത് അവരുടെ വ്യയ ശീലത്തിലും പ്രതിഫലിക്കുന്നതായി ഡേറ്റ സൂചിപ്പിക്കുന്നു. വാക്സിനേഷൻ വ്യാപകമാക്കിയതിന്റെയും …
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് എത്തണമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍ക്കുന്ന മുന്നറിയിപ്പ്. വിമാനത്തില്‍ കയറുന്നതിന് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര്‍ പരിശോധന ഫലം യാത്രക്ക് മുമ്പ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്താനുള്ള കൗണ്ടറുകള്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് തുറക്കും. …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഇന്ത്യൻ പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ അൽ രിദയുമായി ചർച്ച നടത്തി. ആരോഗ്യ മേഖലയിലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ, കുവൈത്ത് ഇഖാമയുള്ള ഇന്ത്യൻ പ്രവാസികളുടെ തിരിച്ചുവരവ്, ആരോഗ്യ ജീവനക്കാരുടെ റിക്രൂട്ട്മെൻറ് എന്നിവ ചർച്ച ചെയ്തതായി …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്ക് വാക്സിനേഷൻ വേണമെന്ന നിബന്ധന എമിറേറ്റ്സും ഒഴിവാക്കി. എയർലൈന്‍റെ വെബ്സൈറ്റിലെ പുതിയ സർക്കുലറിലാണ് വാക്സിനേഷൻ നിബന്ധന ഒഴിവാക്കിയത്. ഇതോടെ, ദുബായ് വിസയുള്ളവർക്ക് വാക്സിനേഷനില്ലാതെ മടങ്ങാൻ കഴിയും. അതേസമയം, അബൂദബി, ഷാർജ ഉൾപെടെയുള്ള എമിറേറ്റുകളിൽ വിസയുള്ളവർക്ക് വാക്സിനേഷൻ നിർബന്ധമാണ്. വാക്സിനേഷൻ വേണെമന്ന നിബന്ധന എയർ ഇന്ത്യയും വിസ്താര എയർലെൻസും നേരത്തെ …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചർ ലഭിച്ചവർക്ക് റീഫണ്ട് ലഭിക്കാൻ സാധ്യത തെളിഞ്ഞു. ബഹ്റൈനിൽനിന്ന് ടിക്കറ്റെടുത്തവർക്ക് വൈകാതെ റീഫണ്ട് ലഭിക്കുമെന്നാണ് അറിയുന്നത്. റീഫണ്ട് ലഭിക്കേണ്ടവരുടെ ആദ്യ പട്ടിക ബഹ്റൈനിലെ എയർ ഇന്ത്യ അധികൃതർക്ക് ലഭിച്ചു. കോവിഡ് കാലത്ത് റദ്ദായ ടിക്കറ്റുകളുടെ തുക റീഫണ്ട് നൽകണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. പ്രവാസി ലീഗൽ …
സ്വന്തം ലേഖകൻ: കുവൈത്തിലെ അനധികൃത താമസക്കാര്‍ക്ക് അവരുടെ താമസം ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിനായി നല്‍കിയ ഗ്രേസ് കാലാവധി തീര്‍ന്നതായി അധികൃതര്‍. ജൂണില്‍ അവസാനമായി ഗ്രേസ് കാലാവധി നീട്ടിയിരുന്നു. ഇത് അവസാനിച്ച സ്ഥിതിക്ക് അനധികൃത താമസക്കാര്‍ക്കെതിരായ നിയമ നടപടികള്‍ ആരംഭിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനി ഇവര്‍ക്ക് പിഴകള്‍ അടച്ച് വിസ ശരിയാക്കി കുവൈത്തില്‍ തുടരാനോ പിഴ …
സ്വന്തം ലേഖകൻ: ദുബായ്, ഷാർജ എന്നിവക്ക് പുറമെ അബൂദബി വിമാനത്താവളത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ശനിയാഴ്ച മുതൽ ഭാഗികമായി പുനരാരംഭിക്കും. യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക് പിൻവലിച്ചെങ്കിലും അബൂദബിയിലേക്ക് സർവീസ് തുടങ്ങിയിരുന്നില്ല.ഓഗസ്റ്റ് പത്ത് മുതൽ തുടങ്ങുമെന്നായിരുന്നു എയർഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്. എന്നാൽ, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ന്യൂഡൽഹി എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് ശനിയാഴ്ചക്കും …
സ്വന്തം ലേഖകൻ: പ്രവാസികളെ സർക്കാരുമായി ചേർത്തുനിർത്തുന്നതിന് നോർക്ക റൂട്ട്സ് ആവിഷ്കരിച്ചതാണ് തിരിച്ചറിയൽ കാർഡ് സംവിധാനം. നോർക്ക് റൂട്ട്സ് മുഖേന ലഭ്യമായ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താൻ തിരിച്ചറിയൽ കാർഡ് പ്രവാസികളെ സഹായിക്കുന്നു. പ്രധാനമായും മൂന്ന് തിരിച്ചറിയൽ കാർഡുകളാണ് നൽകുന്നത്. ഇതിലൊന്ന് ഇതര സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കുള്ളതാണ്. രണ്ടെണ്ണം വിദേശങ്ങളിൽ കഴിയുന്നവർക്കും. 2008 ആഗസ്റ്റിലാണ് പ്രവാസി തിരിച്ചറിയൽ കാർഡിെൻറ …
സ്വന്തം ലേഖകൻ: വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരുന്നവർക്ക് ജനറൽ ഡയറക്ടറേറ്റ് ഒാഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിെൻറ (ജി.ഡി.ആർ.എഫ്.എ) അനുമതി നിർബന്ധമാണെന്ന് ദുബായ് സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ, ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റിലേക്ക് വരുന്നവർ ഫെഡറൽ അതോറിറ്റിയുടെ (െഎ.സി.എ അനുമതിയാണ് തേടേണ്ടത്.) ദുബായ് യാത്രക്കാർ https://smart.gdrfad.gov.ae/homepage.aspx എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. …
സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന് കണ്ണൂർ, കൊച്ചി, മുംബൈ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസുമായി ഗോ ഫസ്റ്റ് എയർ. ആഗസ്റ്റ് അഞ്ചിന് സർവീസ് തുടങ്ങുമെന്ന് ബജറ്റ് എയർലൈൻസായ ഗോ ഫസ്റ്റ് ട്വിറ്ററിലൂടെ അറിയിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി മുംബൈയിലേക്ക് ആഴ്ചയിൽ നാല് സർവിസുകൾ നടത്തും. കൊച്ചി -ദോഹ സെക്ടറിൽ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. …