സ്വന്തം ലേഖകന്‍: തൊഴില്‍ കരാറുകള്‍ കാലപരിധിക്കു മുമ്പെ റദ്ദാക്കിയാല്‍ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കണമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം. ആറു വ്യവസ്ഥകള്‍ക്കു വിധേയമായാണ് ആനുകൂല്യങ്ങള്‍ ലഭ്യമാവുക. കാലാവധി നിശ്ചയിച്ചു തൊഴില്‍ നിയമനം നേടിയവരോ തൊഴില്‍ ദായകരോ നിര്‍ദിഷ്ട കാലപരിധിക്കുള്ളില്‍ കരാറുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ ആരാനോ കരാര്‍ റദ്ദാക്കാന്‍ തീരുമാനിക്കുന്നത് അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഒരു മാസത്തെ വേതനം …
സ്വന്തം ലേഖകന്‍: ഒമാനില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് കൈവശം വച്ചാല്‍ തൊഴിലുടമകള്‍ പൊതുവിചാരണ നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍. നേരത്തെ, ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോഴും തൊഴിലുടമ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് കൈവശം വക്കുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കുന്നത്. ഇത് സംബന്ധിച്ച് ഒട്ടേറെ പരാതികളും തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. നിയമം ലംഘിക്കുന്ന തൊഴിലുടമകളെ നിയമപരമായി …
നിജൂള്‍. കെവിന്‍ ഫ്രെണ്ടിനെ ഡയല്‍ ചെയ്തപ്പോള്‍ അവസാനത്തെ ഒരക്കം മാറിപ്പോയി.ഫോണ്‍ എത്തിയത് ഒരു പെണ്‍കുട്ടിയുടെ നമ്പറിലേക്ക്.റോങ്ങ്‌നമ്പര്‍ എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ കട്ട് ചെയ്തു.അവളുടെ സ്വീറ്റ് വോയിസില്‍ ആകൃഷ്ടയായ അവന്‍ വെറുതെ ഒരു പേരില്‍ ആ നമ്പര്‍ സേവ് ചെയ്തു. വാട്‌സപ്പില്‍ പരതിയപ്പോള്‍ ,അവളുടെ ഫോട്ടോയും ഉണ്ട്;സുന്ദരി.ഫോട്ടോ കണ്ടിഷ്ടപ്പെട്ട അവന്‍ അവള്‍ക്ക് തുരുതുരാ മെസ്സേജുകള്‍ വിട്ടു.പതിയെ …
സ്വന്തം ലേഖകന്‍: ചാപാല ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത്, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പേമാരിക്ക് സാധ്യത. ചപാല ഒമാന്‍ തീരത്ത് വീശിയടിക്കുന്നതോടെ തിരമാലകള്‍ 22 അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം കനത്ത പേമാരിക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ചുഴലിക്കാറ്റ് നീങ്ങുന്ന വഴികളിലും നാശനഷ്ടങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും പണം നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. പ്രായമായവര്‍ക്കുള്ള വരുമാന സുരക്ഷാ പദ്ധതിയിലാണ് വിദേശ ഇന്ത്യക്കാര്‍ക്ക് പണം നിക്ഷേപിക്കാന്‍ കഴിയുക. സാധാരണ ബാങ്കിടപാടിലൂടെ നിക്ഷേപം എത്തുന്ന തരത്തിലാണ് വിദേശ ഇന്ത്യക്കാര്‍ക്കായുള്ള പദ്ധതി. ഏതു രാജ്യത്തിന്റെ കറന്‍സിയായും നിക്ഷേപം നടത്താം. തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞത് 6,000 രൂപ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസം തുടര്‍ച്ചയായി അവധി. ദേശീയ ദിനവും രക്തസാക്ഷിത്വ ദിനാചരണവും പ്രമാണിച്ചാണ് യു.എ.ഇയിലെ പൊതുസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസം അവധി. ഡിസംബര്‍ ഒന്നു മുതല്‍ അ!ഞ്ചു വരെയാണ് അവധികള്‍. നവംബര്‍ മുപ്പത് തിങ്കളാഴ്ചയാണ് യു.എ.ഇ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നത്. ഡിസംബര്‍ രണ്ട് ബുധനാഴ്ച ദേശീയദിനവും. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി അഞ്ചു …
സ്വന്തം ലേഖകന്‍: യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ജനുവരി മുതല്‍ തൊഴിലാളിയുടെ കൈയ്യൊപ്പ് നിര്‍ബന്ധം. ലേബര്‍ കാര്‍ഡ് കിട്ടാനുള്ള നിര്‍ണായക കരാറില്‍ തൊഴിലാളികളുടെ വ്യക്തമായ കയ്യൊപ്പ് വേണമെന്നാണു തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ഒപ്പം തൊഴിലാളി കരാര്‍ നിബന്ധനകള്‍ പൂര്‍ണമായി മനസ്സിലാക്കിയെന്ന് ഉറപ്പു വരുത്താനും ഇത് …
സ്വന്തം ലേഖകന്‍: സൗദിയില്‍ വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍, തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ കനത്ത പിഴ. നൂറും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍ നടപ്പിലാകുക. തൊഴിലാളികള്‍ക്കു കൃത്യമായ വേതനം യഥാസമയം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ശമ്പളം വൈകിയാല്‍ തൊഴിലുടമ പിഴ ശിക്ഷ അടക്കമുള്ള …
സ്വന്തം ലേഖകന്‍: ദുബായ് ആരോഗ്യ സുരക്ഷാ പദ്ധതി, തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്ക് പിഴ. 500 ദിര്‍ഹമാണ് ഏറ്റവും ചെറിയ പിഴ. തൊഴിലാളിക്കു ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനുകൂല്യവും നല്‍കുന്നില്ലെങ്കില്‍ 600 ദിര്‍ഹമാണു പിഴ അടക്കേണ്ടി വരിക. ഇന്‍ഷൂറന്‍സ് നിയമ ലംഘനങ്ങള്‍ക്കു അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താന്‍ അധികാരം നല്‍കുന്ന വകുപ്പുകളും നിയമത്തിലുണ്ട്. നിയമ …
സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ ടാക്‌സിയില്‍ കയറിയാല്‍ ഇനി കീശ കാലിയാകും, നിരക്കുകളില്‍ കുത്തനെ വര്‍ദ്ധനവ്. പത്ത് ദിര്‍ഹത്തില്‍ നിന്നും പതിനൊന്നര ദിര്‍ഹമായാണ് കുറഞ്ഞ ടാക്‌സി നിരക്കുകള്‍ ഉയര്‍ത്തിയത്. എണ്ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് ടാക്‌സി നിരക്ക് ഉയര്‍ത്താന്‍ കാരണം. രാജ്യാന്തര വിപണിയില്‍ എണ്ണ വിലിയിടിവിനെ തുടര്‍ന്ന് പല ഗള്‍ഫ് രാജ്യങ്ങളും സബ്‌സിഡി പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഗോള …