സ്വന്തം ലേഖകന്‍: ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നാലുമാസം കൂടുമ്പോഴുള്ള വാടക സൂചിക പുതുക്കല്‍ അവസാനിപ്പിച്ചു. ഈ വര്‍ഷം മുതല്‍ മുതല്‍ ഇത് വര്‍ഷത്തിലൊരിക്കല്‍ മാത്രമായി നിജപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. നഗരത്തിലെ കെട്ടിടങ്ങളുടെ വാടകക്കരാര്‍ പുതുക്കുമ്പോള്‍ വര്‍ധന ആധാരമാക്കിയിരുന്നത് വാടക സൂചികയായിരുന്നു. വാടക നിരക്കിലുണ്ടാകുന്ന വര്‍ധന പ്രാബല്യത്തില്‍ വരുന്നതിനെ ഇത് ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂചിക പുതുക്കല്‍ …
സ്വന്തം ലേഖകന്‍: കേരളത്തിലേക്ക് ഒഴുകുന്ന പ്രവാസി പണം ഒരു ലക്ഷം കോടിയിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. രൂപയുടെ വില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലേക്കുള്ള പണമൊഴുക്ക് പൊടുന്നനെ വര്‍ദ്ധിക്കാന്‍ കാരണമായത്. ഈ മാസം 25 ശതമാനം വരെ വര്‍ദ്ധന പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറിയപങ്കും പണമൊഴുകുന്നത്. കേരളത്തിലേക്കുള്ള പ്രവാസിപ്പണം 30 …
സ്വന്തം ലേഖകന്‍: കുവൈത്ത് പ്രവാസികളുടെ റസിഡന്‍സി നിബന്ധനകളില്‍ സമൂല അഴിച്ചുപണികള്‍ വരുന്നു. വിദേശികളുടെ റസിഡന്‍സിയുമായി ബന്ധപ്പെട്ട് നിലവിലുള്ള വിവിധ വകുപ്പുകളുടെ നിയമങ്ങള്‍ ഏകീകരിച്ചു പൊതുവായ സംവിധാനം കൊണ്ടുവരാനാണു തൊഴില്‍ വകുപ്പിന്റെ നീക്കം. ഇതിനായി കഴിഞ്ഞ കാലങ്ങളില്‍ വകുപ്പുകള്‍ നടത്തിയ പഠനങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മാറ്റങ്ങള്‍ മാന്‍ പവര്‍ പബ്ലിക് അതോറിറ്റിയുടെ പരിഗണയിലാണ്. പുതിയ മാറ്റങ്ങള്‍ പ്രകാരം …
സ്വന്തം ലേഖകന്‍: യുഎഇയില്‍ കഠിനമായ ചൂട്, ഇന്നും നാളെയും കനത്ത മൂടല്‍മഞ്ഞിന് സാധ്യത. അന്തരീക്ഷത്തില്‍ കനത്ത ഈര്‍പ്പം തങ്ങിനില്‍ക്കുന്നതിനാല്‍ മലയാളികളുടെ ഓണാഘോഷം വിയര്‍പ്പില്‍ കുളിച്ചു. 44 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു രാജ്യത്ത് ഇന്നലെ അനുഭവപ്പെട്ട താപനില. മിക്കയിടത്തും കനത്ത മൂടല്‍മഞ്ഞും അനുഭവപ്പെട്ടു. ഇതുമൂലം ദൂരക്കാഴ്ച 50 മുതല്‍ നൂറ് ശതമാനം വരെ കുറവായിരുന്നു. …
സ്വന്തം ലേഖകന്‍: യുഎഇയില്‍ ഉച്ചഭക്ഷണ നിയമം ലംഘിച്ച 43 സ്ഥാപനങ്ങള്‍ കുടുങ്ങി. തുറന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കരുതെന്ന നിയമം ലംഘിച്ച കമ്പനികളാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ കുടുങ്ങിയത്. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നടത്തിയ പരിശോധനയിലാണു നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിച്ചവരെ പടികൂടിയതെന്ന് മന്ത്രാലയത്തിലെ തൊഴില്‍ പരിശോധന കാര്യവകുപ്പ് അസി. അണ്ടര്‍ സെക്രട്ടറി …
സ്വന്തം ലേഖകന്‍: ഓണാഘോഷം കഴിഞ്ഞു മടങ്ങുന്ന പ്രവാസികളെ പരമാവധി പിഴിയാന്‍ വിമാനക്കമ്പനികള്‍ തയ്യാറെടുക്കുന്നു. കേരളത്തില്‍ നിന്ന് വിദേശത്തേക്കുള്ള മടക്കത്തിരക്ക് തുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു. സ്‌കൂളുകള്‍ ഈയാഴ്ച അവസാനത്തോടെ തുറക്കുമെങ്കിലും ഓണത്തിനുശേഷമാണു പലരും മടങ്ങിയെത്തുന്നത്. എന്നാല്‍ ഉയര്‍ന്ന വിമാനടിക്കറ്റ് കാരണം മടക്കയാത്ര രണ്ടാഴ്ച കഴിഞ്ഞിട്ടാകാമെന്നു തീരുമാനിക്കേണ്ടി വന്നവര്‍ ഏറെയാണ്. ശരാശരി 600 ദിര്‍ഹം …
സ്വന്തം ലേഖകന്‍: രൂപ വീണ്ടും താഴേക്ക്, പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ സുവര്‍ണാവസരം. രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് അപ്രതീക്ഷിത നേട്ടമാകുകയാണ്. ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും രൂപയുടെ വിലയിടിവ് മാറ്റമുണ്ടാക്കിയതോടെ നാട്ടിലേക്ക് പണമയക്കാന്‍ പലരും നെട്ടോട്ടമോടാന്‍ തുടങ്ങി. കറന്‍സി വിനിമയത്തില്‍ കൂടുതല്‍ രൂപ ലഭിക്കും എന്നതിനാലാണിത്. യുഎഇ ദിര്‍ഹമിന് 18 രൂപ രണ്ട് …
സ്വന്തം ലേഖകന്‍: രൂപയുടെ വില വീണ്ടും താഴേക്ക്, ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍. ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം ഇനിയും കുറച്ചേക്കുമെന്ന അഭ്യൂഹമാണ് രൂപയുടെ വിലയിടിച്ചത്. വ്യാഴാഴ്ച ഇന്ത്യയില്‍ രൂപയുടെ വിനിമയ മൂല്യം ആറു വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കായ ഡോളറിന് 65.83 രൂപ എന്ന നിലയിലെത്തി. എന്നാല്‍ ഇന്നലെ രൂപ നില അല്‍പ്പം …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ഇനിമുതല്‍ 45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. നിലവില്‍ 35,000 രൂപയായിരുന്ന പരിധിയാണ് 45000 രൂപയായി ഉയര്‍ത്തിയത്. ഒപ്പം 25,000 രൂപ കൂടി കൈയ്യില്‍ വക്കുന്നതിനും അനുവാദമുണ്ട്. നേരത്തെ ഡിക്ലയര്‍ ചെയ്യാതെ 10,000 രൂപയില്‍ കൂടുതല്‍ കൈവശം വക്കാന്‍ കഴിയില്ലായിരുന്നു. ധനമന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ ‘കസ്റ്റംസ് ബാഗേജ് ഡിക്ലറേഷന്‍’ വ്യവസ്ഥകള്‍ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ നവംബര്‍ 30 ഇനി മുതല്‍ രക്തസാക്ഷി ദിനവും പൊതു അവധി ദിവസവും. രാജ്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച പട്ടാളക്കാരോടുള്ള ആദര സൂചകമായാണ് ഈ ദിനം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയ്ക്ക് വേണ്ടി ജീവന്‍ ബലി കഴിച്ച പട്ടാളക്കാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയാണു രക്തസാക്ഷി ദിനത്തിലൂടെ. എല്ലാ വര്‍ഷവും നവംബര്‍ 30 ഇനി മുതല്‍ യുഎഇ രക്തസാക്ഷി ദിനമായിരിക്കും. പ്രസിഡന്റ് …