സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം, സാധാരണക്കാരായ പ്രവാസികള്‍ക്ക് നിരാശ. നിക്ഷേപ വാഗ്ദാനങ്ങളും വമ്പന്‍ സ്വീകരണങ്ങളുമായി വര്‍ണാഭമായിരുന്നു സന്ദര്‍ശനമെങ്കിലും സാധാരണക്കാരായ പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ സന്ദര്‍ശനം കൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്ന ആരോപണമാണ് പൊതുവെ ഉയരുന്നത്. പ്രവാസികളുടെ യാത്രാപ്രശ്‌നം അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പൂണ്ടതിന്റെ നിരാശയിലാണ് പ്രവാസികളില്‍ ഒരുവിഭാഗം. ഇരു രാജ്യങ്ങളും …
സ്വന്തം ലേഖകന്‍: ഇ മൈഗ്രേറ്റ് സംവിധാനത്തിലെ പിഴവുകള്‍, ട്രാവല്‍ ഏജന്റുമാര്‍ മുംബൈ ഹൈക്കോടതിയില്‍ . എമിഗ്രേഷന്‍ ക്ലിയറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഇ മൈഗ്രേറ്റ് സംവിധാനത്തിലെ അപാകതകള്‍ക്കെതിരെയാണ് ട്രാവല്‍ ഏജന്റുമാര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. വിദേശത്തേക്ക് ജോലിക്ക് പോവാന്‍ തെയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികളെ വിഷമവൃത്തത്തിലാക്കിയ ഇ മൈഗ്രേറ്റ് സംവിധാനത്തിലെ ഫോറിന്‍ എംബ്ലോയര്‍ രജിസ്‌ട്രേഷനെതിരായാണ് ഏജന്‍സികള്‍ നിയമനടപടിയുമായി …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍, 1981 നു ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വിമാനമിറങ്ങുന്ന മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് എത്തുന്നത്. 1981 നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നതെന്നതിനാല്‍ മോദിയുടെ സന്ദര്‍ശനത്തിന് നയതന്ത്ര പ്രാധാന്യം ഏറെയാണ്. മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരാണ് …
സ്വന്തം ലേഖകന്‍: അജ്മാനില്‍ വന്‍ തീപിടുത്തം, മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് താമസസ്ഥലം നഷ്ടമായി. അജ്മാന്‍ അല്‍ബുസ്താലെ ഗോള്‍ഡ് സൂഖിനും അജ്മാന്‍ മ്യൂസിയത്തിനും സമീപത്തുള്ള ബുസ്താന്‍ ടവറിലാണ് തീ പടര്‍ന്നത്.ഇന്ത്യക്കാരന്റെ ഫ്‌ലാറ്റില്‍ നിന്നാണ് തീ കത്തിത്തുടങ്ങിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കത്തിനശിച്ച ഫ്‌ലാറ്റുകളില്‍ മിക്കതും മലയാളികളുടേതാണ്. പല കുടുംബങ്ങളും വേനലവധിക്ക് നാട്ടിലായതിനാല്‍ വന്‍ അപകം ഒഴിവായി. ഫ്‌ലാറ്റുകളിലുണ്ടായിരുന്ന …
സ്വന്തം ലേഖകന്‍: സൗദി ആരോഗ്യ മേഖലയില്‍ സ്വദേശികളുടെ ക്ഷാമം, അനുപാതം കുറച്ചേക്കുമെന്ന് സൂചന. നിതാഖാത് 3 പ്രകാരമുള്ള സ്വദേശി അനുപാതം നിറക്കാന്‍ ആവശ്യമായ സ്വദേശി ആരോഗ്യ വിദഗ്ദരെ ലഭിക്കാത്തതാണ് അനുപാതം കുറക്കാന്‍ കാരണം. മന്ത്രാലയം നിശ്ചയിച്ച 22 ശതമാനം യോഗ്യരായ സ്വദേശികളെ ഈ മേഖലയില്‍ ഇതുവരെ ലഭിച്ചിട്ടില്ല. സൗദി ചേംമ്പര്‍ കൗണ്‍സിലിന് കീഴിലെ നാഷനല്‍ ഹെല്‍ത്ത് …
സ്വന്തം ലേഖകന്‍: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്, നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍ക്ക് സുവര്‍ണാവസരം. ഡോളര്‍ നിരക്ക് ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. ഒരു ദിര്‍ഹമിന് 17.57 രൂപയാണ് ഇന്നലെത്തെ യുഎഇ എക്‌സ്‌ചേഞ്ചുകളിലെ കൈമാറ്റ നിരക്ക്. ഇത് എക്കാലത്തെയും കുറഞ്ഞ വിനിമയ നിരക്കാണെന്ന് എക്‌സ്‌ചേഞ്ച് ജീവനക്കാര്‍ അഭിപ്രായപ്പെടുന്നു. വിവിധ എക്‌സ്‌ചേഞ്ചുകളിലെ നിരക്കുകളില്‍ നേരിയ …
സ്വന്തം ലേഖകന്‍: എണ്ണവിലയിലെ ഇടിവ് അടുത്ത മൂന്നു വര്‍ഷത്തേക്ക് സൗദിയെ ബാധിക്കില്ലെന്ന് പഠനം. എണ്ണ വില കുറഞ്ഞത് സൗദിയെ ബജറ്റ് കമ്മിയിലേക്കോ സാമ്പത്തിക പ്രതിസന്ധിയിലേക്കോ തള്ളിവിടില്ലെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യക്ക് യാതൊരു വിധ സാമ്പത്തിക പ്രതിസന്ധിയുമുണ്ടാവില്ലെന്ന് സൗദി അറേബ്യന്‍ മോണിട്ടറി എജന്‍സി,സാമ മുന്‍ ഉന്നത …
സ്വന്തം ലേഖകന്‍: യുഎഇയില്‍ താമസ രേഖകളുടെ നിയമോപദേശത്തിന് ഇനിമുതല്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍. താമസ രേഖകളുമായി ബന്ധപ്പെട്ട നിയമോപദേശം ഇനി മുതല്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി( ദുബായ് എമിഗ്രേഷന്‍) ന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ ലഭ്യമാക്കും. രാജ്യത്തെ പൗരന്മാര്‍, താമസ വിസയുള്ളവര്‍, കമ്പനികള്‍, രാജ്യത്തിന് പുറത്തുള്ളവര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കെല്ലാം പുതിയ ആപ്ലിക്കേഷന്റെ …
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. വിവിധ ഗവര്‍ണറേറ്റുകളുമായി സഹകരിച്ചാവും നടപടികള്‍. സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ മേഖലകളില്‍ വിദേശികള്‍ ജോലിചെയ്യുന്നത് കണ്ടെത്താന്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചു പരിശോധന ശക്തമാക്കും. പച്ചക്കറി പഴം തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും വിദേശികള്‍ കച്ചവടം നടത്തുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരം സഥാപനങ്ങള്‍ വളരെ …
സ്വന്തം ലേഖകന്‍: വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അബുദാബി ഫെഡറല്‍ സുപ്രീം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അബുദാബിയില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യനായിരുന്ന ഗുരുവായൂര്‍ സ്വദേശി ഷിനോജ് ശ്രീധരന്‍ മദീനത് സായിദ് ആശുപത്രിയില്‍ വച്ച് 2012 ജനുവരി 31നാണ് മരിച്ചത്. കമ്പനി വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുടെ …