സ്വന്തം ലേഖകന്‍: അബുദാബിയില്‍ അനധികൃത താമസക്കാരെ പിടിക്കാന്‍ മിന്നല്‍ പരിസോധന. പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴ. കുടുംബങ്ങള്‍ക്കുള്ള താമസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെയാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. ഇത്തരത്തില്‍ പിടിക്കപെടുന്നവര്‍ക്ക് വന്‍ തുക പിഴയായി നല്‍കേണ്ടി വരുമെന്ന് അബുദാബി നഗരസഭ അറിയിച്ചു. ഈ വര്‍ഷം ആദ്യം നടത്തിയ പരിശോധനയില്‍ 183 കെട്ടിടങ്ങളില്‍ നിന്ന് മുഴുവന്‍ ബാച്ചിലേഴ്‌സിനെയും ഒഴിപ്പിച്ചിരുനു.ഇത്തരത്തില്‍ …
സ്വന്തം ലേഖകന്‍: തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള പരാതിയില്‍ ഇനി ഉടന്‍ തീരുമാനമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. വീട്ടുജോലിക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടു ലഭിച്ചിരിക്കുന്ന പരാതികളില്‍ പത്തു ദിവസത്തിനകവും മറ്റുമേഖലകളിലെ പരാതികളില്‍ 21 ദിവസത്തിനകവും തീര്‍പ്പുകല്‍പ്പിക്കും. കെട്ടിക്കിടക്കുന്ന കേസുകളില്‍ ഉടന്‍ പരിഹാരം കണ്ടെത്തുകയാണു തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വീട്ടുജോലിക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടു ലഭിച്ചിരിക്കുന്ന പരാതികളില്‍ ആദ്യത്തെ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. എന്നാല്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് ഹജ്ജ് ഉംറ തീര്‍ത്ഥാടകരെ ഒഴിവാക്കുമെന്ന് കൗണ്‍സില്‍ ഓഫ് കോഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഹുസൈന്‍ അറിയിച്ചു. ഇത് കൂടാതെ സര്‍ക്കാറിന്റെ അതിഥികളെയും നയതന്തൃജ്ഞരേയും അന്താരാഷ്ട്ര സംഘടനകള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരേയും ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ …
സ്വന്തം ലേഖകന്‍:പ്രവാസി വോട്ട്, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള സാധ്യത മങ്ങുന്നു. പ്രവാസിവോട്ട് നടപ്പാക്കാനുള്ള നിയമഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തിലോ ഡിസംബറിലെ ശൈത്യകാല സമ്മേളനത്തിലോ പാസ്സാകാന്‍ ഇന്നത്തെനിലയില്‍ സാധ്യതയില്ലാത്തതാണ് തിരിച്ചടിയായത്. പ്രവാസിവോട്ടിനായി 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതിചെയ്യാനുള്ള ബില്ല് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള ഹര്‍ജിയിലും തീര്‍പ്പായിട്ടില്ല. കേസ് ഈ മാസം അവസാനം …
സ്വന്തം ലേഖകന്‍: യുഎഇ എണ്ണ ഉത്പാദന മേഖലയില്‍ കൂട്ടപിരിച്ചു വിടലെന്ന് റിപ്പോര്‍ട്ട്. എണ്ണ കമ്പനികളുടെ പ്രവര്‍ത്തന ചിലവ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത്. ഖത്തറിനു പിന്നാലെ യുഎഇയും എണ്ണ ഉദ്പാദന മേഖലയില്‍ നിന്ന് ജീവനക്കാരെ പിരിച്ചു വിട്ടു തുടങ്ങിയതോടെ ഗള്‍ഫ് മേഖലയിലെ തൊഴിലാളികള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്കും, …
സ്വന്തം ലേഖകന്‍: ഖത്തറില്‍ റസ്റ്റോറന്റില്‍ അപകടത്തില്‍ മരിച്ച മൂന്നു മലയാളികള്‍ക്ക് ഒരു ലക്ഷം ഖത്തര്‍ റിയാല്‍ വീതം നഷ്ടപരിഹാരം. മൂന്നു മലയാളികള്‍ ഉള്‍പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കും ഒരു ലക്ഷം ഖത്തര്‍ റിയാല്‍ വീതം ദയാധനം നല്കാന്‍ കഴിഞ്ഞ ദിവസം ക്രിമിനല്‍ കീഴ്‌കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27 നു ഗറാഫയിലെ ഇസ്താംബൂള്‍ റെസ്‌റ്റോറന്റില്‍ ഗ്യാസ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ തൊഴിലാളികളെ വ്യാജ ഹുറൂബ് ആക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി വരുന്നു. അത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള സേവനം അഞ്ച് വര്‍ഷം വരെ നിര്‍ത്തലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അന്യായമായി സ്‌പോണ്‍സര്‍മാര്‍ തൊഴിലാളികളെ ഹുറൂബാക്കുന്ന പ്രവണതക്ക് തടയിടാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഹുറൂബാക്കപ്പെട്ട വിദേശ തൊഴിലാളിയുടെ പദവി ‘തൊഴിലിന് ഹാജരാകാത്തവന്‍’ എന്നതില്‍ നിന്ന് …
സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടില്ല. പ്രവാസികള്‍ക്കായി ഇവോട്ടോ ഇബാലറ്റോ അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പായി. വിഷയത്തില്‍ സാങ്കേതികമായും നിയമപരമായും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കമ്മീഷണര്‍ നേരത്തെ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള …
സ്വന്തം ലേഖകന്‍: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ അവസരം. സാമൂഹ്യ സുരക്ഷാ പരിരക്ഷ നല്‍കുന്ന ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) യിലാണ്? ഇനി മുതല്‍ പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ കഴിയുക. പെന്‍ഷന്‍ നിയന്ത്രകരായ പി.എഫ്.ആര്‍.ഡി.എ ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതികള്‍ പോലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളിലും മ്യൂച്വല്‍ ഫണ്ടിലും …
സ്വന്തം ലേഖകന്‍: ഒമാനില്‍ മിനിബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ അടക്കം ഏഴു പേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ ഹൈമയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള സമീപം ഉം അല്‍ സമേമില്‍ വച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍ ഒമാന്‍ സ്വദേശികളാണ്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഒമാന്‍ ലുലു ബൗഷര്‍ വെയര്‍ഹൗസിലെ …